Wednesday, February 4, 2026

National

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടകള്‍

നോയിഡ(www.mediavisionnews.in): ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പെട്രോളുമില്ല. അടുത്ത മാസം മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തിയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈനടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും പദ്ധതി നടപ്പിലാക്കും. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാനുള്ള തീരുമാനത്തോട്...

അമിത് ഷായ്‌ക്കെതിരെ എഫ്.ഐ.ആര്‍: ബംഗാളിലെ സംഘര്‍ഷത്തില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത(www.mediavisionnews.in): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി...

കാശ്മീരില്‍ മൂന്ന് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമം; തെരുവിലിറങ്ങി ആയിരങ്ങള്‍; പ്രതിഷേധം ശക്തമാകുന്നു

ശ്രീനഗര്‍(www.mediavisionnews.in): ജമ്മുകശ്മീരില്‍ മൂന്നുവയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി ലൈംഗികാതിക്രമത്തിനിരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ അയല്‍വാസിയായിരുന്ന 27 കാരനായ യുവാവ് എടുത്തുകൊണ്ടുപോകുകയും വീടിന് സമീപത്തായുള്ള സ്‌കൂളില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍...

കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ സംഘർഷം; ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി

കൊൽക്കത്ത (www.mediavisionnews.in)  കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ സംഘർഷം. ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അമിത് ഷായുടെ ട്രക്കിന് നേരെ തൃണമൂൽ പ്രവർത്തകർ വടിയെറിയുകയായിരുന്നു. ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ ബിജെപി പ്രവർത്തകരും തിരിച്ചടിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശി. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ജാദവ്പുരിലെ...

ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 116 ആണികൾ; അമ്പരന്ന് ഡോക്ടര്‍മാര്‍

കോട്ട(www.mediavisionnews.in): ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റിൽനിന്ന് 116 ആണികൾ നീക്കം ചെയ്തു. രാജസ്ഥാനിലെ ബുണ്ഡി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് 42-കാരന്റെ വയറ്റിൽനിന്നും 6.5 സെന്റീമീറ്റർ വലിപ്പമുള്ള ആണികൾ നീക്കം ചെയ്തത്. ഒന്നര മണിക്കൂർ സമയം ചെലവിട്ടാണ് ആണികൾ നീക്കം ചെയ്തതെന്ന് ആശുപത്രിയിലെ സർജൻ ഡോ. അനിൽ സയ്നി പറഞ്ഞു. കഠിനമായ വയറ് വേദനയെ തുടർന്നാണ് ബോലാ...

ബി.ജെ.പി അനുഭാവ സംഘടനകള്‍ക്ക് താന്‍ കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സാമ്പത്തിക സഹായം നല്‍കി; സാക്കിര്‍ നായിക്

ന്യൂദല്‍ഹി(www.mediavisionnews.in): താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമോ ശത്രുതയോ വെച്ചു പുലര്‍ത്തുന്നില്ലെന്ന് സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് താന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും, താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന മോദിയുടെ വാദം തെറ്റാണെന്നും നായിക് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഞാന്‍ ക്ലാസുകളെടുക്കാന്‍ പോയിട്ടുണ്ട്,...

ഹിന്ദുവായ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് കമല്‍ ഹാസന്‍

ചെന്നൈ(www.mediavisionnews.in): ഹിന്ദുവായ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് മക്കല്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍...

കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; പുതിയ സഖ്യകക്ഷികളെ കണ്ടെത്താന്‍ നീക്കം സജീവം

ന്യൂദല്‍ഹി (www.mediavisionnews.in):  പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളില്‍ മാത്രം. കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട ബി.ജെ.പി പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ ഉത്സവകാലം അതിന്‍റെ അവസാന ലാപിലേക്ക് കടന്നു. ഇനി വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത് 59 മണ്ഡലങ്ങളില്‍ മാത്രം. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍...

ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു

കൊല്‍ക്കത്ത(www.mediavisionnews.in): പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍. രമിണ്‍ സിംഗ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ജാര്‍ഗ്രാമില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ആരോപണം തൃണമൂല്‍ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലവിലുണ്ട്. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ്...

വേദിയിൽ സീറ്റ് കിട്ടിയില്ല; കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി: വീഡിയോ

തെലങ്കാന (www.mediavisionnews.in) സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവുമാണ് സമരവേദിയിലെ ഇരിപ്പിടത്തെ ചൊല്ലി തമ്മില്‍ തല്ലിയത്. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന നടത്തിയ സമരത്തിന്റെ വേദിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തെ...
- Advertisement -spot_img

Latest News

കണ്ണൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം

കണ്ണൂർ: കണ്ണൂർ മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി...
- Advertisement -spot_img