ഫിറോസാബാദ് (www.mediavisionnews.in): ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 750000 കോടി രൂപ മാറ്റി വച്ചു എന്നാണ് കണക്ക്. മൂന്ന് ഗഡുക്കളായി പണം കര്‍ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ഭാഗമായി ആദ്യ ഗഡുവായ 2000 രൂപ ഓരോ കര്‍ഷകനും...
അഹമ്മദാബാദ് (www.mediavisionnews.in): രാജ്യത്ത് അനുദിനം ചൂട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരും മൃഗങ്ങളുമടക്കമുള്ള ജീവജാലങ്ങള്‍ കനത്ത ചൂടില്‍ വലയുകയാണ്. ഈ ചൂടില്‍ നിന്ന് വാഹനത്തെ തണുപ്പിക്കാന്‍ അഹമ്മദാബാദ് സ്വദേശിയുടെ ചാണക പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ടൊയോട്ട കൊറോള കാറാണ് ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ചാണകം കൊണ്ട് മെഴുകിയത്.
രൂപേഷ് ഗൗരങ്ക ദാസ് എന്നയാളാണ്...
ന്യൂഡല്‍ഹി(www.mediavisionnews.in): വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ അവസാനം എണ്ണിയാല്‍ മതിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ രാവിലെ 10 മണിയോടെ വ്യക്തമാകും. ഉച്ചയ്ക്ക് ശേഷം ഫലങ്ങള്‍ വന്നുതുടങ്ങുമെന്നാണ് സൂചന. രാത്രിയ്ക്ക് മുമ്പ് മിക്ക മണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവിടാനാകും.
അതിനുശേഷമാകും ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും 5 ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റ്...
ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഇന്നു രാവിലെ ചേര്‍ന്ന കമ്മിഷന്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വോട്ടിങ് യന്ത്രത്തിലെ വോട്ടു തന്നെയാവും ആദ്യം എണ്ണുകയെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
ഇന്നലെ ഇരുപത്തിരണ്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മിഷനെ കണ്ടിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്നും തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുമ്പോള്‍...
ലഖ്‌നൗ(www.mediavisionnews.in): 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഒരുകൂട്ടം മുസ്‌ലീം കുടുംബങ്ങള്‍.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലീം കുടുംബങ്ങളാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെക്കുന്നത്. ഹിന്ദുക്കളും മുസ്‌ലീങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമാണെന്നും...
ന്യൂഡല്‍ഹി(www.mediavisionnews.in): എന്‍ഡിഎ രണ്ടാം സർക്കാരിന്റെ രൂപരേഖയായി കണക്കാക്കേണ്ട പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് അന്തിമവിധി വരുംമുൻപ് ഇത്തരമൊരു നീക്കത്തിന് മുന്നണിയെ പ്രേരിപ്പിച്ചത്.
ദേശീയ സുരക്ഷ, ദേശീയത, വികസനം എന്നീ ആശയങ്ങളിലൂന്നിയാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. എൻഡിഎയുടെ എല്ലാ പ്രധാന ഘടകകക്ഷികളും ഡൽഹിയിൽ സംഘടിപ്പിച്ച...
ന്യൂഡല്‍ഹി(www.mediavisionnews.in): പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും.
വിവി പാറ്റ്...
അഹമ്മദാബാദ്(www.mediavisionnews.in): കോൺഗ്രസിനെതിരായ മാനനഷ്ട കേസ് റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനി പിൻവലിക്കുന്നു. 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസാണ് പിൻവലിക്കുന്നത്. റഫാൽ ഇടപാടിനെ കുറിച്ച് കോൺഗ്രസ് നേതാക്കൻമാർ നടത്തിയ പ്രസ്താവനകൾക്കെതിരെയും നാഷണൽ ഹെറാൾഡ് പത്രം നൽകിയ വാർത്തകൾക്കെതിരെയുമാണ് അനിൽ അംബാനി അഹമ്മദാബാദ് കോടതിയിൽ കേസ് നൽകിയത്.
5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്...
ഇറ്റാനഗര്‍(www.mediavisionnews.in): അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എം.എല്‍.എയും മകനുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ ടിരാപ് ജില്ലയിലാണ് എന്‍.എസ്.സി.എന്‍ (ഐ.എം) തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 260 കിലോമീറ്റർ അകലെ ബോഗപാണി എന്ന സ്ഥലത്തു വച്ചാണ് ആക്രമണം നടന്നത്.
കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)...
ന്യൂഡല്‍ഹി (www.mediavisionnews.in) ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിംഗ് കഴിഞ്ഞതോടെ രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം എക്സിറ്റ് പോളുകളുടെ ഫലം പുറത്ത് വിട്ടിരുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വീണ്ടും അധികാരത്തിലെത്താനാവും എന്നാണ് പ്രവചിച്ചത്. എന്നാല്‍ ഈ എക്സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായാണ് പ്രമുഖ സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോളിന്റെ തെരഞ്ഞെടുപ്പ് പ്രവചനം.
ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും...