Saturday, November 8, 2025

National

തെരെഞ്ഞടുപ്പ് ഫലം വന്നു; ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കോഴിക്കോട്(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയും വര്‍ധിച്ചു. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ച വില....

കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധിയൊഴിഞ്ഞു; സഖ്യസര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കും; സഖ്യത്തെ തകര്‍ക്കാനാവില്ലെന്ന് നേതൃയോഗം

ബെംഗലൂരു(www.mediavisionnews.in): ഏറെ രാഷ്ട്രീയ ആശങ്കകള്‍ക്കൊടുവില്‍ കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയൊഴിഞ്ഞു. എച്ച്.ഡി കുമാരസ്വാമി തന്നെ സഖ്യസര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ഭരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസില്‍ തീരുമാനമായി. നേതൃയോഗങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സംയുക്ത പ്രസ്താവനയിലാണ് സഖ്യം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ഒരു നീക്കവും അനുവദിക്കില്ലെന്ന് യോഗം നിലപാട് സ്വീകരിച്ചു. ജെ.ഡി.എസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസ്...

ഫലമറിഞ്ഞ്‌ മണിക്കൂറുകള്‍ക്കം രാജിപ്രഖ്യാപിച്ച്‌ ദേവഗൗഡയുടെ കൊച്ചുമകന്‍; സീറ്റ്‌ മുത്തച്ഛന്‌ നല്‍കാനും തീരുമാനം

ബംഗളൂരു (www.mediavisionnews.in):   ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ മണിക്കൂറുകള്‍ക്കം രാജി പ്രഖ്യാപിച്ച്‌ ജെഡിഎസ്‌ എംപി പ്രജ്വല്‍ രേവണ്ണ. മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌ ഡി ദേവഗൗഡയ്‌ക്ക്‌ വേണ്ടി എംപി സ്ഥാനമൊഴിയുകയാണെന്നാണ്‌ പ്രജ്വല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ജെഡിഎസിന്റെ ഏക എംപിയാണ്‌ പ്രജ്വല്‍ രേവണ്ണ.കാലങ്ങളായി താന്‍ പ്രതിനിധീകരിച്ചിരുന്ന ഹസന്‍ സീറ്റ്‌ പ്രജ്വലിന്‌ നല്‍കി തുംകൂരില്‍ നിന്നാണ്‌ ഇക്കുറി ദേവദൗഡ ജനവിധി...

യു.പിയില്‍ പരസ്പരം പോരടിച്ച് തിരിച്ചടി ഏറ്റുവാങ്ങി മഹാസഖ്യവും കോണ്‍ഗ്രസും

ഉത്തര്‍പ്രദേശ്‌ (www.mediavisionnews.in):  ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയേക്കാള്‍ ബഹുദൂരം മുമ്പിലായിരുന്ന മഹാസഖ്യം തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് കാരണം കോണ്‍ഗ്രസെന്ന് കണക്കുകള്‍. മഹാസഖ്യത്തിന് പുറത്ത് ബി.ജെ.പിക്കെതിരെ എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച പാര്‍ട്ടി 12 സീറ്റുകളില്‍ നേര്‍ക്കു നേരെ ബി.എസ്.പി-എസ്.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ വോട്ടുബാങ്കാണ് തങ്ങള്‍ ചോര്‍ത്തുന്നതെന്ന പ്രിയങ്കാ ഗാന്ധിയുടെ അവകാശവാദം ഒന്നോ രണ്ടോ സീറ്റുകളില്‍...

ഏറ്റവും വലിയ ഭൂരിപക്ഷം സിആർ പാട്ടിലിന്, രണ്ടാമതെത്തിയത് അമിത്ഷാ

ദില്ലി (www.mediavisionnews.in):  ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടിലൊഴികെയുള്ള മണ്ഡലങ്ങളുടെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടും തമ്മിൽ ഒരിടത്തും വ്യത്യാസം കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തിൽ വിജയിച്ച സിആർ പാട്ടിലിനാണ്. 6,28,548  വോട്ട്. തൊട്ടടുത്ത് അമിത് ഷാ 5, 55,843. 15 സ്ഥാനാർത്ഥികൾക്ക്...

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ തന്ത്രം പയറ്റി ഭരണ സഖ്യം,മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് നല്‍കിയേക്കും

ബംഗളൂരു(www.mediavisionnews.in): ലോക്‌സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് കര്‍ണാടകയില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുല രൂപപ്പെടുത്തി ഭരണം നിലനിര്‍തതാനുളള ശ്രമമാണ് നടക്കുന്നത്. ഇതിനായി മുഖ്യമന്ത്രിപദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന രീതിയില്‍ പുതിയ തന്ത്രം ആലോചിക്കുകയാണ്. ഇത്തവണ ബിജെപിക്ക് സംസ്ഥാനത്തുണ്ടായ മുന്നേറ്റം സഖ്യത്തെ അസ്വസ്ഥരാക്കുന്നുണ്ട്. അട്ടിമറി നടത്തി ബിജെപി അധികാരം...

സി.പി.ഐ.എം ദേശീയ പാര്‍ട്ടിയായി തുടരും; സി.പി.ഐയ്ക്ക് നഷ്ടമാവും

ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സി.പിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. അതേ സമയം സി.പി.ഐ.എം ദേശീയപാര്‍ട്ടിയായി തുടരും. മൂന്നു മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. അവസാനം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (ലോക്‌സഭ-നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും ലഭിക്കണം. ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ...

130 കോടി ജനങ്ങള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു; ഇത് ഇന്ത്യയുടേയും ജനാധിപത്യത്തിന്റേയും വിജയം; താന്‍ ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്നും മോദി

ദില്ലി (www.mediavisionnews.in) ബി.ജെ.പിയുടെ വിജയം ഇന്ത്യയുടേയും ജനാധിപത്യത്തിന്റേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. ബിജെപിക്കു വേണ്ടി കേരളത്തില്‍ ജീവത്യാഗം ചെയ്ത പ്രവര്‍ത്തകരെ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദിയെ സ്വീകരിച്ചു....

നാലാംവട്ടവും ഹൈദരാബാദില്‍ നിന്ന് ഒവൈസി; ഇത്തവണ ഭൂരിപക്ഷം 2.82 ലക്ഷം

ഹൈദരാബാദ്(www.mediavisionnews.in): എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കു ഹൈദരാബാദില്‍ വീണ്ടും ആധികാരികജയം. കഴിഞ്ഞതവണത്തേക്കാള്‍ 79,729 വോട്ടുകളുടെ അധിക ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി. നാലാംവട്ടമാണ് ഒവൈസി ലോക്‌സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ രാജ്യത്ത് എ.ഐ.എം.ഐ.എം നേടിയ ഏക സീറ്റും ഇതാണ്. അതേസമയം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നുണ്ട്....

ഈ ഇരുചക്രവാഹനങ്ങള്‍ നിരോധിക്കുന്നു…!

ദില്ലി (www.mediavisionnews.in):  രാജ്യത്ത് 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‍കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം നടപ്പില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 സിസിയും അതിനു താഴെയുള്ള പെട്രോള്‍ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിരോധനത്തിലുള്ള...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img