ബംഗളൂരു (www.mediavisionnews.in): കര്‍ണാടകയിലെ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
പുത്തൂരിലെ വിട്ലയിലാണ് സംഭവം. പശുക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കെഎസ്ആര്‍ടിസി ബസിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വിട്ലയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ...
റാഞ്ചി (www.mediavisionnews.in): ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന് ഒറാഓണ്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ബിബിന്‍ ബിഹാരി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രധാന പ്രതിയായ പപ്പു മണ്ഡല്, കമല്‍ മഹ്തോ, പ്രേംചന്ദ് മഹ്ലി, ഭീം മണ്ഡല്,...
ന്യൂഡൽഹി (www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഴുവൻ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിൽ സംഘടനയുടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ മോശമായതാണെന്ന് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഡിസിസികൾ പൂർണമായും പിരിച്ച് വിട്ടത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന...
റാഞ്ചി (www.mediavisionnews.in): മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച മുസ്ലീം യുവാവ് മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ഖര്സ്വാന് ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു....
ത്രിപുര(www.mediavisionnews.in) : ത്രിപുരയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് 1.8 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 30 ശതമാനത്തോളം വോട്ട് നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേബ് ബര്മ്മന് പറഞ്ഞു. ജൂലൈയിലാണ് തെരഞ്ഞെടുപ്പ്.
ഗ്രാമപഞ്ചായത്ത്...
സാമ്പല്‍ (www.mediavisionnews.in): കുളത്തില്‍ വൈദ്യുതി കമ്പി പൊട്ടിവീണതറിയാതെ കുളത്തിലിറങ്ങിയ ാല് കുട്ടികള്‍ ഷോക്കടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ സാമ്പല്‍ ജില്ലയില്‍ പെടിയന്‍ എന്ന ഗ്രാമത്തിലാണ് സംഭവം.
വിഷ്ണു (11) ശിവം (ഏഴ്), ധരംവീര്‍ (11), ഗണേഷ് (11) എന്നിവരാണ് മരിച്ചത്.സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുളത്തിന് സമീപത്ത് കൂടി പോയ ഒരു കര്‍ഷകനാണ് കുട്ടികളെ മരിച്ച നിലയില്‍...
ഭോപ്പാല്‍ (www.mediavisionnews.in): മരിച്ചെന്ന് കരുതി 72 വയുസുകാരനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ടു. മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ ബീനാ സിവില്‍ ആശുപത്രിയിലാണ് സംഭവം.
പിറ്റേ ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോഴാണ് ജീവനുണ്ടെന്ന കാര്യം മനസിലാകുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച രാവിലെ 10;20 ഓടെ ഇയാള്‍ മരിച്ചു.
റോഡില്‍ ബോധരഹിതനായി...
ന്യൂഡല്‍ഹി(www.mediavisionnews.in) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലെ രുദ്ര ഗുഹയിലേയ്ക്ക് തീര്‍ത്ഥാടന പ്രവാഹമെന്ന് റിപ്പോർട്ടുകൾ. മോദിയുടെ ധ്യാനത്തോടെ രുദ്ര ഗുഹയിലേയ്ക്കുള്ള തീര്‍ത്ഥാടനം വർദ്ധിച്ചിരിക്കുകയാണ്.
ഏകദേശം 20 ഓളം പേര് ഇതുവരെ ഗുഹയില്‍ താമസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും നിന്നും നിരവധിപ്പേരാണ് ധ്യാനമിരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനും ഗുഹ ബുക്ക് ചെയ്യാനുമായി വിളിക്കുന്നതെന്നുും ഓണ്‍ലൈന്‍ ബുക്കിങാണ് നടന്നുകൊണ്ടിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും...
ന്യൂഡല്‍ഹി(www.mediavisionnews.in) : സൗത്ത് ദല്‍ഹിയിലെ മെഹ്റൗലിയില് ഭാര്യയേയും മൂന്ന് മക്കളേയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതക ശേഷം കത്തെഴുതി വെച്ച് രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് പിടികൂടി.
സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന് അധ്യാപകനായ ഉപേന്ദ്ര ശുക്ലയാണ് കൊലപാതകം നടത്തിയത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും കൊലപ്പെടുത്തുന്നതിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമായിരുന്നു ഇദ്ദേഹം കത്തെഴുതി വെച്ചത്.
ശനിയാഴ്ച പുലര്‍ച്ച...
ലഖ്നൗ (www.mediavisionnews.in) : ഉത്തര്‍പ്രദേശിലെ ഗവണ്മെന്റ് സ്കൂളുകളില്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്. ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായിരിക്കും ഖാദികൊണ്ടുള്ള സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുക. കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്സ്വാള്‍ പറഞ്ഞു.
സംസ്ഥാനത്തെ നാല് ജില്ലകളിലെ ഓരോ...