Monday, November 10, 2025

National

‘പൊരുതുന്ന നിങ്ങൾക്കൊപ്പം പോരാടാൻ ഞങ്ങളുണ്ട്’; ശ്വേതാ ഭട്ടിനോട് ഡിവൈഎഫ്ഐ

ദില്ലി (www.mediavisionnews.in): ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള ഭാര്യ ശ്വേതാ ഭട്ടിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ. ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പോരാട്ടത്തിന്‍റെ പാതയില്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള കസ്റ്റഡി മരണക്കേസുമായി...

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു; രണ്ട് പേര്‍ പിടിയില്‍

ഗുരുഗ്രാം(www.mediavisionnews.in): ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘമാണ് മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ് അറിയിച്ചു.ഷഹില്‍ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്. വാഹനങ്ങള്‍ക്കുള്ളില്‍ ഗോമാംസം കണ്ട് അക്രമി സംഘം അഹ്മദിനെയും തായിദിനെയും ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന്...

ഹരിയാന കോൺ​ഗ്രസ് വക്താവ് ദില്ലിയില്‍ വെടിയേറ്റ് മരിച്ചു

ഛത്തീസ്​ഗഡ് (www.mediavisionnews.in):  ഹരിയാന കോൺ​ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു. ദില്ലിയിലെ ഫാരിയാബാദിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിമ്മിലേക്ക് പോകുന്നതിനിടെ കാർ പാർക്കിങ് ഏരിയയിൽ വച്ചാണ് വികാസ് ചൗധരിക്കെതിരെ അജ്ഞാതർ വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കാറിലെത്തിയ അക്രമി സംഘം വികാസിനെതിരെ തുടർച്ചയായി വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വികാസിന്റെ കാർ പാർക്ക്...

വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനത്തിന് ചെലവായ രണ്ടരക്കോടി യുപി സര്‍ക്കാര്‍ നല്‍കും

ലക്നൗ (www.mediavisionnews.in): മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് ചെലവായ 2.5 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍. നേരത്തെ വിമര്‍ശനത്തെ  തുടര്‍ന്ന് തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച പണം അനുവദിച്ച് ഉത്തരവായതായി സര്‍ക്കാര്‍ അറിയിച്ചു. പണം ഉടന്‍ നല്‍കുമെന്നും യുപി ഇന്‍ഫര്‍മേഷന്‍...

മോദി കാവിവത്കരിക്കുന്നു; ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

മഹാരാഷ്ട്ര (www.mediavisionnews.in): ക്രിക്കറ്റ് ലോകകപ്പില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓറഞ്ച് ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങുന്നതിനെതിരെ കോണ്‍ഗ്രസ്. എസ്.പി എംഎല്‍എമാര്‍. മഹാരാഷ്ട്ര നിയമസഭയിലാണ് ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്‌സിക്കെതിരെ കോണ്‍ഗ്രസ്, എസ്.പി എംഎല്‍.എമാര്‍ രംഗതെത്തിയത്. രാജ്യത്തെ ആകെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്‌സി എന്ന് എസ്.പി എം.എല്‍.എ...

വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തണം; റോഡുകളില്‍ ഹനുമാന്‍ മന്ത്രം ചൊല്ലി പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത (www.mediavisionnews.in): വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനായി വരുന്ന മുസ്ലിംകള്‍ റോഡ് ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഹനുമാന്‍ മന്ത്രം ചൊല്ലി റോഡിനു നടുവില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ഹൗറയിലാണ് ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ പ്രതിഷേധം അരങ്ങേറിയത്. വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്‌കാരത്തിനായി പോകുന്നവരുടെ തിരക്കു മൂലം കൊല്‍ക്കത്തയിലെ പ്രധാന റോഡുകളില്‍ എല്ലാം ബ്ലോക്ക് അനുഭവപ്പെടുന്നുവെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം....

‘ആരുടെയും സ്വകാര്യ സ്വത്തല്ല ഹിന്ദുസ്ഥാന്‍’; ബി.ജെ.പിയെ പൊളിച്ചടുക്കി; പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വരെ അമ്പരപ്പിച്ച് എംപി മഹുവ മൊയ്ത്ര: വീഡിയോ

ദില്ലി (www.mediavisionnews.in): പാര്‍ലമെന്‍റിലെ കന്നി പ്രസംഗത്തില്‍ കയ്യടി നേടി തൃണമൂല്‍ എം പി മഹുവ മൊയ്ത്ര. ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച മൊയ്ത്ര ഫാസിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗം പ്രതിപക്ഷ പാര്‍ട്ടികളെ വരെ അമ്പരപ്പിച്ചു. നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞ് കൊണ്ട് ആരംഭിച്ച പ്രസംഗം...

ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചാല്‍ പിഴ 1000രൂപ; 3 മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും

ദില്ലി (www.mediavisionnews.in): ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള ശിക്ഷയും പിഴയും കഠിനമാക്കി മോട്ടൊര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. ബില്ല് ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ലോക്സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസാകാത്തതിനാലാണ് വീണ്ടും അവതരിപ്പിക്കുന്നത്. പുതിയ നിയമപ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്....

ഇനി ആംബുലന്‍സുകളുടെ വഴി തടസ്സപ്പെടുത്തിയാല്‍ പിഴ പതിനായിരം രൂപ

തിരുവനന്തപുരം (www.mediavisionnews.in): ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ. കേന്ദ്ര സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടു വരുന്നു. ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും...

എന്‍.ഐ.എക്ക് കൂടുതല്‍ അധികാരം, വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാനും പ്രവാസികള്‍ക്കെതിരെ കേസെടുക്കാനും ഇനി എന്‍.ഐ.എക്കു കഴിയും

ന്യൂഡല്‍ഹി (www.mediavisionnews.in): തീവ്രവാദകേസുകള്‍ അന്വേഷിക്കുന്ന രാജ്യത്തെ പരമോന്നത ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍ അധികാരങ്ങള്‍. ഇതുപ്രകാരം വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അധികാരം എന്‍.ഐ.എക്കു ലഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കേസെടുക്കാനും വ്യക്തിയെ തിരിച്ചറിയാന്‍ ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിക്കാനും എന്‍.ഐ.എക്കു കഴിയും. ഇതുസംബന്ധിച്ച് എന്‍.ഐ.എ നിയമവും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമവും...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img