Thursday, February 5, 2026

National

മദ്രസ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം ;ജയ് ശ്രീ റാം വിളിക്കാൻ ഭീഷണിപ്പെടുത്തി

ഉന്നാവോ (www.mediavisionnews.in): ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാർത്ഥികൾക്ക് നാൽവർ സംഘത്തിന്റെ ക്രൂരമർദ്ദനം. ക്രിക്കറ്റ് ബാറ്റ്‌ ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ അക്രമികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മർദ്ദിക്കുന്നതിനിടയില്‍ ജയ് ശ്രീ റാം എന്നു വിളിക്കാൻ ആക്രമികൾ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറയുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദർ മേഖലയിലെ ദാറുൽ ഉലൂം ഫയിസേ ആം മദ്രസയിലെ...

കുമാരസ്വാമിയ്ക്ക് ആശ്വാസം; കര്‍ണാടകയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യൂദല്‍ഹി (www.mediavisionnews.in): കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഭരണഘടന പരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചട്ടം...

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ ഇന്ന് നിയമസഭാ സമ്മേളനം, സുപ്രീംകോടതി വിധി നിര്‍ണായകം

ബെംഗളുരു: (www.mediavisionnews.in) എംഎല്‍എമാരുടെ കൂട്ട രാജിയെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം നിര്‍ണായകമാണ്. എന്നാല്‍ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി. ഇന്ന് രാജിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും കൂടി ആകുന്നതോടെ നിയമസഭ പ്രക്ഷുബ്ധമാകുമെന്നാണ് കണക്കുകൂട്ടല്‍. നിയമസഭാ...

17-ല്‍ നിന്ന് 27-ലേക്ക്; ആ പത്തുപേരും പാര്‍ട്ടിയിലെത്തി; ഗോവയില്‍ ബി.ജെ.പിക്ക് വേണമെങ്കില്‍ ഇനി ഒറ്റയ്ക്കു ഭരിക്കാം

ന്യൂദല്‍ഹി (www.mediavisionnews.in) :കര്‍ണാടകത്തിലും ഗോവയിലും രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. ഗോവയില്‍ ബി.ജെ.പിയില്‍ ചേരുമെന്നു പ്രഖ്യാപിച്ച 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒടുവില്‍ ഔദ്യോഗികമായി പാര്‍ട്ടിപ്രവേശം നടത്തി. സംസ്ഥാന മന്ത്രിസഭയില്‍ തങ്ങളില്‍ ചിലരെ ബി.ജെ.പി ഉള്‍പ്പെടുത്തിയതിനു തൊട്ടുപിറകെയായിരുന്നു ഇവരുടെ പ്രവേശം. ദല്‍ഹിയില്‍ ഇന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു...

രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന നിയമം വരണം, ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണം-കേന്ദ്രമന്ത്രി

പാറ്റ്ന (www.mediavisionnews.in)  :രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു. ബീഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്. രാജ്യത്തെ വര്‍ധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ലോകജന സംഖ്യാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും...

ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് 25 നകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: (www.mediavisionnews.in) ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് ജൂലൈ 25 നകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നും അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് കിട്ടുന്നതു വരെ കാത്തിരിക്കുമെന്നാണ്...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ; പോക്സോ നിയമം ഭേദഗതിചെയ്യാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതി

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in) കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് രാജ്യത്ത് ഇനിമുതൽ വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. നിലവിലെ പോക്സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്. ചെറിയകുട്ടികള്‍ക്ക് എതിരേയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്. പുതിയ നിയമം അനുസരിച്ചു കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ നല്‍കും. അതിന് വേണ്ടി 2012ലെ പോക്സോ...

ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി; പത്ത് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക്

പനാജി: (www.mediavisionnews.in) കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചാടിയത്.  പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങ‍ള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ...

ടയറുകളില്‍ ഇനി ‘സാദാ കാറ്റ്’ വേണ്ട, നൈട്രജന്‍ നിര്‍ബദ്ധമാക്കാന്‍ കേന്ദ്രം!

ദില്ലി: (www.mediavisionnews.in) രാജ്യത്തെ വാഹനങ്ങളുടെ സിലിക്കണ്‍ ടയറുകളും ഈ ടയറുകളില്‍ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. രാജ്യസഭയിലാണ് ഗഡ്‍കരി ഇക്കാര്യം അറിയിച്ചത്.  ദില്ലിയിൽ നിന്നും ആഗ്രയിലേക്കുള്ള യമുന അതിവേഗപാതയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കൺ ചേർത്ത...

എം.എല്‍.എമാരെ കാണാനായില്ല; ഡി.കെ ശിവകുമാറിനെയും മിലിന്ദ് ദിയോറയേയും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

മുംബൈ (www.mediavisionnews.in)  : കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇത് നിരസിച്ചു. തുടര്‍ന്നായിരുന്നു നടപടി. ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ...
- Advertisement -spot_img