Monday, November 10, 2025

National

ഓപ്പറേഷന്‍ താമര അന്തിമഘട്ടത്തിലേക്ക്; എംഎല്‍എമാരുടെ കൂട്ടരാജി; കര്‍ണാടക സര്‍ക്കാര്‍ ഏത് നിമിഷവും നിലംപതിക്കാന്‍ സാധ്യത

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തില്‍ 11 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കി. സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. 11 പേര്‍ രാജിവെച്ചെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നാളെ അവധിയായതിനാല്‍ തിങ്കളാഴ്ച രാജിവെച്ചവരെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.സി പാട്ടീല്‍, എച്ച്. വിശ്വനാഥ്, നാരായണ്‍ ഗൗഡ, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമതല്ലി, രമേശ് ജാര്‍ക്കിഹോളി,...

കത്വ: പെണ്‍കുട്ടിയ്ക്ക് വേണ്ടി യൂത്ത് ലീഗ് പഞ്ചാബ് ഹൈക്കോടതിയിൽ; പ്രതിഭാഗം അപ്പീൽ സമർപ്പിച്ചു

ചണ്ഡിഗഡ്: (www.mediavisionnews.in) രാജ്യ ശ്രദ്ധ നേടിയ കത്വ കേസിന്‍റെ നിയമയുദ്ധം പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക്. ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ പത്താൻ കോട്ട് വിചാരണ കോടതി വിധിക്കെതിരെ പ്രതിഭാഗം സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. പെൺകുട്ടിയുടെ പിതാവിനു വേണ്ടി അഡ്വ: മുബീൻ ഫാറൂഖിയാണ് ആദ്യ ദിവസം ഹൈക്കോടതിയിൽ ഹാജരായത്. കേസ് വാദം കേൾക്കാനായി 18ലേക്ക്...

കാണാതായ ഭർത്താവിനെ യുവതി ‘ടിക്‌ടോക്കി’ൽ കണ്ടെത്തി; ദമ്പതിമാരെ പോലീസ് ഒന്നിപ്പിച്ചു

ചെന്നൈ (www.mediavisionnews.in): തമിഴ്‌നാട്ടിലെ വിഴുപുരത്തുനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ ഭർത്താവിനെ കണ്ടെത്താൻ യുവതിയെ സഹായിച്ചത് ‘ടിക്‌ടോക്ക്’. വിഴുപുരം സ്വദേശിനി ജയപ്രദയ്ക്കാണ് ഭർത്താവ് സുരേഷിനെ, വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചു പങ്കിടുന്ന മൊബൈൽ ആപ്ലിക്കേഷനായ ‘ടിക്‌ടോക്ക്’ മുഖേന കണ്ടെത്താൻ സാധിച്ചത്. ‘ടിക്‌ടോക്കി’ൽ കണ്ട ദൃശ്യത്തിൽനിന്ന് ഇയാളെ തിരിച്ചറിയുകയും പോലീസിന്റെ സഹായത്തോടെ ഹൊസൂരിൽനിന്നു കണ്ടെത്തുകയുമായിരുന്നു. ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചുപോയതാണെന്ന്...

തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം

ന്യൂ ഡല്‍ഹി (www.mediavisionnews.in) :   ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. ബുധനാഴ്ച രാവിലെ മുതലാണ് തബ് രീസ് അന്‍സാരിയുടെ കൊലയാളി കൊല്ലപ്പെട്ടു എന്ന അടിക്കുറിപ്പോടെ ഒരു യുവാവിനെ മുഖം വെട്ടിപ്പരിക്കേല്‍പ്പിച്ച ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്....

മുസ്‍ലിംകള്‍ക്കായി ‘ശാഖ’കള്‍ തുറന്ന് ആര്‍എസ്എസ്; ജില്ലകള്‍ തോറും മുസ്‍ലിം രാഷ്ട്രീയ മഞ്ച്

ഹൈദരബാദ്  (www.mediavisionnews.in) : തെലങ്കാനയില്‍ ജിലകള്‍ തോറും മുസ്‍ലിം രാഷ്ട്രീയ മഞ്ച് തുറന്ന് ആര്‍എസ്എസ്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരബാദില്‍ മുസ്‍ലിം രാഷ്ട്രീയ മഞ്ച് ഓഫീസ് തുറന്നിരുന്നു. അന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 3000ത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നത്.  ഈ വര്‍ഷാവസാനത്തോടെ അംഗത്വം പതിനായിരം കവിയുമെന്നാണ്...

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയതോടെ ഖബറടക്കം ചെയ്യാനൊരുങ്ങിയ ‘മൃതദേഹ’ത്തിന് അനക്കം, ഉടന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ജീവന്‍; ഫുര്‍ഖാന്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

ലഖ്‌നോ (www.mediavisionnews.in): മരിച്ചെന്നു വിധിയെഴുതിയതോടെ മുഹമ്മദ് ഫുര്‍ഖാന്‍ (21) എന്ന യുവാവിനെ ബന്ധുക്കള്‍ ഖബറൊരുക്കി മറവുചെയ്യാനിരിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹത്തിന് ചെറിയ അനക്കമുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു നോക്കുമ്പോള്‍ ഫുര്‍ഖാന്റെ ജീവന്‍ നഷ്ടമായിരുന്നില്ല. ഇപ്പോള്‍ വെന്റിലേറ്ററിലുള്ള ഫുര്‍ഖാന്‍ തലനാരിഴയ്ക്കാണ് ജീവനോടെ കുഴിച്ചുമൂടപ്പെടേണ്ട സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാഹനാപകടത്തില്‍പ്പെട്ട ഫുര്‍ഖാനെ ഈ മാസം 21നാണ് ലഖ്‌നോയിലെ സ്വകാര്യ ആശുപത്രിയില്‍...

രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

ജയ്പൂര്‍ (www.mediavisionnews.in): ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 26 ജില്ലകളിലെ പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് നേട്ടം കൈവരിച്ചത്. 74 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 39 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 29 സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. ആറ് സ്വതന്ത്രരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്തുകളില്‍...

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്ന് വന്‍ അപകടം; 25 പേരെ കാണാതായി, വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: (www.mediavisionnews.in) കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രളയ സമാനമായ അന്തരീക്ഷമാണ് രത്നഗിരിയില്‍.ചൊവ്വാഴ്ച രാത്രി 10 മണിക്കാണ്...

‘അംഗത്വം പെരുപ്പിച്ച് കാണിക്കുന്നു’; സംസ്ഥാന ഘടകങ്ങളെ പേടിച്ച് പുതിയ തന്ത്രവുമായി ബി.ജെ.പി ദേശീയ നേതൃത്വം

ന്യൂദല്‍ഹി (www.mediavisionnews.in)  : സംസ്ഥാന ഘടകങ്ങള്‍ പാര്‍ട്ടി അംഗത്വം പെരുപ്പിച്ചു കാണിക്കുന്നതു തടയാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി ദേശീയ നേതൃത്വം. അംഗത്വം എടുക്കുന്നവരുടെ ‘ഓണ്‍ സ്‌പോട്ട് വേരിഫിക്കേഷന്‍’ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. അംഗത്വം എടുക്കുന്നവര്‍ അതിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന ഐ.ഡി പ്രൂഫും അഡ്രസ്സ് പ്രൂഫും നല്‍കണം. അത് വോട്ടര്‍ ഐ.ഡി കാര്‍ഡോ ആധാര്‍ കാര്‍ഡോ ആകാം....

മഹാരാഷ്ട്രയില്‍ കനത്ത മഴ; 21 പേര്‍ മരിച്ചു; ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

മുംബൈ: (www.mediavisionnews.in)മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. കനത്ത മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പൂനെയില്‍ ഒരു കോളെജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. മലാഡിലും കല്ല്യാണിലും മതില്‍ ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. നിരവധി...
- Advertisement -spot_img

Latest News

തദ്ദേശപ്പോരിന് ഇന്ന് തീയതി കുറിക്കും; പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...
- Advertisement -spot_img