Tuesday, May 21, 2024

National

മുഹമ്മദ് നബിയെയും ടിപ്പുവിനെയും കുറിച്ച്‌ വിദ്വേഷ പ്രസംഗം: മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബംഗലൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു സുല്‍ത്താനെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ മാദ്ധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റം ചേര്‍ത്താണ് സന്തോഷ് തിമ്മയ്യയെ അറസ്റ്റ് ചെയ്തത്. വലതുപക്ഷം പിന്തുണ നല്‍കുന്ന 'അസീമ' എന്ന...

‘മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നയം’ രാജസ്ഥാന്‍ നേതൃത്വത്തിനെതിരെ ബി.ജെ.പി സിറ്റിങ് എം.എല്‍.എ

ജയ്പൂര്‍ (www.mediavisionnews.in): മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു നല്‍കരുത് എന്നത് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയമായിരിക്കാമെന്ന് ബി.ജെ.പി എം.എല്‍.എ. കഴിഞ്ഞദിവസം ബി.ജെ.പിയില്‍ നിന്നും രാജിവെച്ച ഹബീബുര്‍ റഹ്മാനാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി 131 പേരടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ബി.ജെ.പിയുടെ രണ്ട് മുസ്‌ലിം എം.എല്‍.എമാരില്‍ ഒരാളായ റഹ്മാന് പകരം മോഹന്‍ റാം ചൗധരി...

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി തിങ്കളാഴ്ച

ന്യൂഡൽഹി (www.mediavisionnews.in): 2002 ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഹൈകോടതി വിധിക്കെതിരെ സകിയ ജാഫ്രി നൽകിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മോദിക്ക് കലാപത്തിൽ പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ കഴിഞ്ഞവർഷം ഗുജറാത്ത് ഹൈകോടതി ശരിവെച്ചിരുന്നു. മോദിക്ക് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സകിയയുടെ ആരോപണം. കോൺഗ്രസ് നേതാവും എം.പിയുമായ ഇഹ്സാൻ...

അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ്...

പകല്‍ ‘നൈറ്റി’ ധരിച്ചാല്‍ 2000 രൂപ പിഴ; ധരിക്കുന്നത് കാണിച്ച് കൊടുത്താല്‍ 1000 രൂപ ഇനാം; ഇങ്ങനേയും ഒരുഗ്രാമം

രാജമുന്‍ട്രി(www.mediavisionnews.in):: പകല്‍സമയം നൈറ്റി ധരിക്കുന്ന സ്ത്രീകളില്‍ നിന്ന് പിഴയീടാക്കി ഇന്ത്യയിലെ ഒരു ഗ്രാമം. ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലുള്ള തൊകലപ്പള്ളി എന്ന  ഗ്രാമത്തില്‍ പകല്‍ സമയം സ്ത്രീകള്‍ നൈറ്റി ധരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 2000 രൂപയാണ് പിഴ. രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുവരെ നൈറ്റി ധരിക്കുന്ന സ്ത്രീകളെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം ഗ്രാമക്കൂട്ടം നല്‍കും. സംഭവത്തെക്കുറിച്ച് അധികൃതര്‍...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ബി.ജെ.പി തകര്‍ന്നടിയുമെന്ന് സി- വോട്ടര്‍ സര്‍വ്വെ

ദില്ലി (www.mediavisionnews.in):അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിവിധ സര്‍വ്വെ ഫലങ്ങള്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ സി- വോട്ടറിന്റെ സര്‍വ്വെ ഫലവും സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്നാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഛത്തിസ്‍ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. അതേസമയം മിസോറാമില്‍ സര്‍വ്വെ പ്രകാരം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നവംബര്‍ രണ്ടാം വാരം...

‘ആഗ്ര’ എന്ന വാക്കിന് അർത്ഥമില്ല; ആഗ്രവാന്‍ എന്നോ ‘അഗര്‍വാള്‍’ എന്നോ പേരിടണമെന്ന്‌ ബിജെപി

ദില്ലി (www.mediavisionnews.in): അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് രംഗത്ത്. ആഗ്രയെ 'ആഗ്രവാന്‍' എന്നോ 'അഗര്‍വാള്‍' എന്നോ പുനര്‍നാമകരണം ചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം. ലഖ്നൗവിൽ വിളിച്ചു ചേർത്ത  വാര്‍ത്താ സമ്മേളനത്തിലാണ് പ്രസാദ് ഗാര്‍ഗ് ഇക്കാര്യം ഉന്നയിച്ചത്. ആഗ്ര...

ബിജെപിയുടെ എതിര്‍പ്പുകള്‍ക്കിടെ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം

ബംഗളുരു (www.mediavisionnews.in): ബിജെപിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെ എതിപ്പുകള്‍ക്കിടയിലും കര്‍ണാടക ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നു. ബിജെപി പ്രതിഷേധം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കുടക്, ചിത്രദുര്‍ഗ, ശ്രീരംഗപട്ടണ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഘോഷയാത്രകള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍,...

ചിപ്പില്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും

മുംബൈ(www.mediavisionnews.in): ഡിസംബര്‍ 31 ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കിയുളള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിക്കണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. ചിപ്പ് ഘടിപ്പിച്ച ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകര്‍ക്കും അനുവദിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. ഇതോടെ രാജ്യത്ത് മാഗ്നെറ്റിക് സ്ട്രൈപ്പ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെയാവും. റിസര്‍വ്...

നോട്ട് നിരോധനത്തിന് വിചിത്ര വിശദീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

മുംബൈ (www.mediavisionnews.in):നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വിചിത്ര വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിട്ടത് നോട്ട് കണ്ടുകെട്ടല്ല. മറിച്ച് രാജ്യത്ത് ഡിജറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചപ്പിച്ച് ശരിയായ സാമ്പത്തിക വ്യവസ്ഥ നിര്‍മ്മിക്കുകയെന്നതായിരുന്നു. ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ പടിയായിരുന്നു നോട്ട് നിരോധനം. ഡിജറ്റില്‍ ഇടപാടിലേക്ക് മാറിയതോട് എല്ലാവര്‍ക്കും നികുതി അടയ്‌ക്കേണ്ടി...
- Advertisement -spot_img

Latest News

‘മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം’; മുന്നറിയിപ്പുമായി കേരള പൊലീസ്

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍...
- Advertisement -spot_img