Monday, November 10, 2025

National

മുസാഫിര്‍ നഗര്‍ കലാപം: രജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ 40ലും പ്രതികളെ വെറുതെ വിട്ടു; വെറുതെ വിട്ടത് മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെട്ട കേസുകളിലെ പ്രതികളെ

ന്യൂദല്‍ഹി: (www.mediavisionnews.in) മുസാഫിര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രതികളെ വെറുതെ വിട്ട എല്ലാ കേസുകളും മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ടതാണ്. അഖിലേഷ് യാദവ് സര്‍ക്കാറിന്റെ കാലത്താണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തതും അന്വേഷണം ആരംഭിച്ചതും. വിചാരണ...

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളി സ്പീക്കര്‍; കര്‍ണാടകയിലെ രാഷ്ട്രീയ നാടകം വീണ്ടും സുപ്രീം കോടതിയിലേക്ക്

ദില്ലി/ കര്‍ണാടക: (www.mediavisionnews.in) കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും സുപ്രീം കോടതിയിലേക്ക്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മുതിര്‍ന്ന അഭിഭാഷകൻ മനു അഭിഷേക് സിംങ്‍വിയാണ് സുപ്രീം കോടതിയിൽ കോൺഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസിന്‍റെ പ്രധാനവാദം.  അതേസമയം വിമത എംഎൽഎമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുൾ റോത്തഗിയും...

ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് ലോക്കോപൈലറ്റ് – വീഡിയോ

ഉല്‍ഹാസ്‍നഗര്‍: (www.mediavisionnews.in)ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് ലോക്കോപൈലറ്റ്. മുംബൈയിലെ ഉല്‍ഹാസ്‍നഗറിനും വിത്താല്‍വാഡി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.  ഉല്‍ഹാസ്‍നഗറില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ലോക്കല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ്  ട്രാക്കില്‍ മൂത്രമൊഴിക്കുന്നതും, സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്ന് പോയ...

മതവികാരം വ്രണപ്പെടുത്തിയതിന് ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന ഉത്തരവ് ഒരുദിവസത്തിനുശേഷം തിരുത്തി കോടതി

റാഞ്ചി: (www.mediavisionnews.in) സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിക്ക് ജാമ്യത്തിനുള്ള ഉപാധിയായി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ച കോടതി പിറ്റേദിവസം നിലപാട് മാറ്റി. യുവതിക്ക് സാധാരണ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. 7000 രൂപയുടെ ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരെയും ഹാജരാക്കിയാല്‍ യുവതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവിട്ടത്. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ‘ഖുര്‍ആന്‍ വിതരണം’ എന്ന...

കര്‍ണ്ണാടകയില്‍ വിശ്വാസവേട്ടെടുപ്പ് നടക്കാനിരിക്കെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കാണാതായി

ദേവനഹള്ളി: (www.mediavisionnews.in) കര്‍ണാടകിയില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ ഇരിക്കെ ഒരു എം.എല്‍.എയെ കൂടികാണാതായി. കോണ്‍ഗ്രസ് എം.എല്‍.എയായ ശ്രീമന്ത് പാട്ടീലിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ടോടെ എം.എല്‍.എയെ കാണാതായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എം.എല്‍.എ ഡോക്ടറെ കാണാന്‍ പോയതാണെന്നായിരുന്നു കെ.പി.സി.സിയുടെ വിശദീകരണം. ഇന്ന് രാവിലെ എം.എല്‍.എ തിരികെയെത്തുമെന്നും കെ.പി.സി.സി പറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ജി.പരമേശ്വരയ്യയും കെ.പി.സി.സി അധ്യക്ഷനുമെല്ലാം എം.എല്‍.എമാരെ കണ്ടിരുന്നു....

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര നീതിന്യായ കോടതി; ഇന്ത്യയ്ക്ക് ജയം

ന്യൂഡല്‍ഹി: (www.mediavisionnews.in) പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്ക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നുംഅന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്....

ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയില്‍ ശിവസേന എം.പി; ബീഫും മട്ടനും കൂടി ഉള്‍പ്പെടുത്തൂവെന്ന് സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി (www.mediavisionnews.in) :ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ആയുര്‍വേദവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം. കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍...

അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി ഗുജറാത്തിലെ ഠാക്കോര്‍ സമുദായം

ഗാന്ധിനഗര്‍: (www.mediavisionnews.in) അവിവാഹിതകളായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈവശംവെക്കുന്നത് വിലക്കി ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച തീരുമാനം നിര്‍ദേശിക്കുന്നു.  അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികള്‍. കൂടാതെ...

നിര്‍ബന്ധിക്കാന്‍ കോടതിക്ക് അധികാരമില്ല: വിമതരുടെ രാജിക്കാര്യത്തില്‍ കര്‍ണാടക സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി

ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, രാജിവെച്ച 15 വിമത എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കുമാരസ്വാമി സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന്...

ഖുറാന്‍ വിതരണം ചെയ്യണം: മുസ്ലിം മതത്തെ അവഹേളിച്ച 19കാരിയെ ശിക്ഷിച്ച്‌ കോടതി, പ്രതിഷേധിച്ച്‌ ബി.ജെ.പി

റാഞ്ചി: (www.mediavisionnews.in) സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് വിചിത്രമായ ശിക്ഷ വിധിച്ച്‌ റാഞ്ചി കോടതി. വിവിധ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ഖുറാന്‍ വിതരണം ചെയ്യണമെന്നാണ് കോടതി പെണ്‍കുട്ടിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റിച്ച ഭാരതിയെയാണ് റാഞ്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈവിധം ശിക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന്...
- Advertisement -spot_img

Latest News

തദ്ദേശ അങ്കത്തിന് തീയതി കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...
- Advertisement -spot_img