Friday, February 6, 2026

National

അയോഗ്യനാക്കുന്നത് സ്പീക്കര്‍; കോടതി ഇടപെടേണ്ട കാര്യമെന്തെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.mediavisionnews.in) എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കാണെന്നിരിക്കെ, അതില്‍ കോടതി തീരുമാനമെടുക്കേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി. തമിഴ്നാട് ഡി.എം.കെ നേതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായകമായ നിരീക്ഷണം. എം.എൽ.മാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാൻ വിമത എം.എൽ.എമാർ കോടതിയെ സമീപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കാണ്....

ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയി ഹിന്ദു അല്ല; ഓര്‍ഡര്‍ റദ്ദാക്കിയയാള്‍ക്ക് ചുട്ടമറുപടിയുമായി സൊമാറ്റോ മുതലാളി

ദില്ലി (www.mediavisionnews.in) :ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് മറുപടി നല്‍കി സൊമറ്റോയുടെ സ്ഥാപകന്‍.  ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം...

മുത്വലാഖ് ബില്‍ രാജ്യസഭയിലും പാസായി

ന്യൂദല്‍ഹി: (www.mediavisionnews.in) മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിച്ചത്. ഇതോടെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകും. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ എ.ഐ.ഡി.എം.കെ, ജെ.ഡി.യു...

യെദ്യൂരപ്പ പണി തുടങ്ങി; ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കി

ബെംഗളൂരു (www.mediavisionnews.in): കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കുന്നു. യെദ്യൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ ടിപ്പു ജയന്തി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ 2016 മുതലാണ് നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിച്ചത്. അന്നു മുതല്‍ ബി.ജെ.പി ആഘോഷത്തിനെതിരായിരുന്നു. ഇതോടെ അധികാരം ഉറപ്പിച്ച യെദ്യൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പി തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ...

യുപിയിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ചതിന് തീ കൊളുത്തിയ മുസ്ലിം ബാലൻ മരിച്ചു

ചന്ദൗലി: (www.mediavisionnews.in)  യുപിയിലെ ചന്ദൗലിയിൽ 'ജയ് ശ്രീറാം' എന്ന് വിളിക്കാത്തതിൽ ഒരു സംഘം അക്രമികൾ തീ കൊളുത്തിയ മുസ്ലിം ബാലൻ മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഖാലിദ്.  പതിനേഴുകാരനായ ഖാലിദിന്‍റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം...

സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു കയറ്റി; ആറുവയസ്സുകാരന് ദാരുണാന്ത്യം

ഇന്‍ഡോര്‍: (www.mediavisionnews.in) കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു കയറ്റി. ആറുവയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കന്‍ഹാ യാദവ് എന്ന ആറുവയസ്സുകാരനാണ് സുഹൃത്തുക്കളുടെ തമാശമൂലം ജീവന്‍ നഷ്ടപ്പെട്ടത്. കളിക്കുന്നതിനിടെ സുഹൃത്തുക്കളായ കുട്ടികള്‍ കംപ്രസര്‍ മലദ്വാരത്തിലൂടെ ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വായു പമ്പു ചെയ്യുകയായിരുന്നു.  കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മകനെ സുഹൃത്തുക്കളായ...

മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ചുണ്ടിൽ ചുംബിച്ചു; യുവാവിന് കിട്ടിയത് മുട്ടൻപണി (വീഡിയോ)

ഹെെദരാബാദ്: (www.mediavisionnews.in) മദ്യപിച്ച് ബോധരഹിതനായ സമയത്ത് ചെയ്ത കാര്യത്തിന് നിയമക്കുരുക്കില്‍ കുടങ്ങിയിരിക്കുകയാണ് ഒരു യുവാവ്. ഹെെദരാബാദ് സ്വദേശിയായ പി ഭാനു എന്ന ഇരുപത്തിയെട്ടുകാരനാണ് മദ്യപിച്ച് പണി ചോദിച്ച് വാങ്ങിയിരിക്കുന്നത്. നല്ലുഗുണ്ടയിലെ തെരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൊനാലു ആഘോഷം തകര്‍ക്കുകയായിരുന്നു ഭാനു. ഘോഷയാത്രയില്‍ ഭാനുവും കൂട്ടുകാരനും ഡ്രമ്മുകളുടെ താളത്തിനൊപ്പം ആടിപ്പാടി. ഇതിനിടെ മദ്യപിച്ചിരുന്ന ഭാനു വഴിയില്‍ നിന്ന പൊലീസുകാരനെ...

വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള...

‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ ലൗ ജിഹാദായി കണ്ട് പിടിച്ചെടുക്കണം’ ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

യുപി: (www.mediavisionnews.in) മുസ്‌ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ്. ‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലൗ ജിഹാദാണെന്ന് നമ്മള്‍ കരുതുന്നു. ഇതു അതുപോലെ ‘ഗോമാതാവ്’ പോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണം’. ഏതു വിധേനയേയും മുസ്‌ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച്...

ഉന്നാവോ അപകടത്തില്‍ ബി.ജെ.പി എം.എല്‍.എയും സഹോദരനും പ്രതികള്‍; കേസെടുത്തത് 10 പേര്‍ക്കെതിരെ

റായ്ബറേലി: (www.mediavisionnews.in) ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഇന്നലെയാണ് റായ്ബറേലിയില്‍ വെച്ച് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ...
- Advertisement -spot_img