ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തിയാൽ 50000 രൂപ പാരിതോഷികം നൽകാമെന്ന് പറഞ്ഞ് വാട്സ് ആപ്പിൽ സ്റ്റാറ്റസിട്ട യുവതിയെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ആഗ്രക്ക് സമീപമുള്ള ബായിലാണ് സംഭവം. ഭർത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നത്. യുവതിയുടെ ബന്ധുക്കൾ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭാര്യയുടെ ഒരു സുഹൃത്തും...
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ നിലവറയിൽ നടക്കുന്ന പൂജ തുടരാൻ അനുമതി നൽകി സുപ്രിംകോടതി. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അൻജുമൻ ഇൻതിസാമിയ നൽകിയ ഹരജി തള്ളി. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസമാകില്ലെന്ന് കോടതി വ്യക്തമാക്കി.
മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വിശദമായി വാദംകേട്ട കോടതി...
ദില്ലി:മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്...
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ കുറിച്ച് പരാതിപ്പെടാത്ത അമ്മമാരുണ്ടാകില്ല, ഇന്ന്. തീരെ ചെറിയ കൈകുഞ്ഞിനെ പോലും അടക്കി നിര്‍ത്താന്‍ ഇന്ന് അമ്മമാര്‍ കുഞ്ഞികൈകളിലേക്ക് ആദ്യം കൊടുക്കുന്നത് മൊബൈല്‍ ഫോണുകളാണ്. കണ്ണിന് മുന്നില്‍ പലവിധ വര്‍ണങ്ങള്‍ ശബ്ദത്തോടെ മിന്നിമറയുന്നതില്‍ അത്ഭുതപ്പെടുന്ന കുട്ടി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടില്ലെങ്കിലാണ് അത്ഭുതം. എന്നാല്‍, അമ്മമാരുടെ മൊബൈല്‍ ഫോണ്‍ അടിക്ഷനെ കുറിച്ച്...
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ...
മുംബൈ: ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കത്തിൽ 65കാരനെ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്‌ഗെ, ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും അയൽവാസികളായിരുന്നു. ഒരുമിച്ചിരുന്ന് മാച്ച് കാണുന്നതിനിടെയാണ് മൂവരും തമ്മിൽ തർക്കമുണ്ടായത്.
ഐപിഎൽ മത്സരത്തിൽ ആരു...
നിലവിലെ സാമൂഹികാവസ്ഥയില്‍ ഒരു സ്ഥരവരുമാനം ഇല്ലാതെ ഒരു കുടുംബത്തിന് മുന്നോട്ട് പോകാനാകില്ല. സ്ഥിരവരുമാനത്തിന് നല്ലൊരു ജോലി വേണം. അതിനായുള്ള അത്രപ്പാടിലാണ് എല്ലാവരും. പഠനം കഴിഞ്ഞത് കൊണ്ട് മാത്രമായില്ല. തോഴിലിടത്തിലേക്കുള്ള മത്സരപരീക്ഷകളും നമ്മള്‍ പാസാകേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലേക്കാണെങ്കില്‍ പിഎസ്സി. യുപിഎസ്സി പോലുള്ള പരീക്ഷകള്‍ വേറെയുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടെ ഇത്തരം മത്സരപരീക്ഷകളിലേക്കെല്ലാം വലിയ മത്സരമാണ് നടക്കുന്നത്....
ബെംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).സ്‌ഫോടനത്തിലെ മുഖ്യ പ്രതികളായ മുസ്സവിര്‍ ഹുസ്സൈന്‍ ഷസീബ്,അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍.ഐ.എ തേടുന്നത്. വിവരം കൈമാറുന്നവര്‍ ആരാണെന്നത് സംബന്ധിച്ച് വിവരം രഹസ്യമായി...
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വിളയാടിലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി എന്നിവയാണ് ബാലാജിയുടെ ശ്രദ്ധേയ കഥാപാത്രങ്ങള്‍.
നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും.വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...