Friday, May 3, 2024

National

പുതിയ 2000ത്തിന്റെ നോട്ടുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപയോഗശൂന്യമായി; ക്വാളിറ്റി കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചതിനാലെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹിർ(www.mediavisionnews.in): നോട്ടുനിരോധനത്തിനു പിന്നാലെ ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന അവകാശവാദത്തോടെ പുറത്തിറക്കിയ കറന്‍സികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന നോട്ടുകളുടെയത്ര ഗുണമുള്ള പേപ്പറുകളില്ല പുതിയ നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതാണ് നോട്ടുകള്‍ ഉപയോഗ ശൂന്യമാകാന്‍ കാരണമെന്നും ഹിന്ദി പത്രമായ അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു. കറന്‍സികള്‍ കേടുവന്നാല്‍ അത് എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്വാളിറ്റി കുറഞ്ഞ നോട്ടുകള്‍ എ.ടി.എമ്മുകളിലെ...

പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു

ദില്ലി(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. https://twitter.com/IndembAbuDhabi/status/1067751209774272512 ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എങ്ങനെ? ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്കാണ് കേന്ദ്രസർക്കാർ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ,...

പിൻഭാഗമില്ല, കാലുകൾ പിന്നോട്ടു തിരിഞ്ഞ് ജനനം; ലോകത്തെ ഞെട്ടിച്ച അദ്ഭുതശിശു

യുകെ(www.mediavisionnews.in): ലോകത്തിനു മുൻപിൽ അദ്ഭുത ശിശുവാണ് കൊച്ചു ബറോൺ. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കോർഡ്രൽ റിഗ്രഷൻ സിൻഡ്രം എന്ന പ്രത്യേക ശാരീരിക അവസ്ഥയോട് കൂടിയാണ് ബറോൺ ജനിച്ചത്. കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയായിരുന്നു ബറോണിന്റെ ജനനം. അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരം രോഗാവസ്ഥ കുഞ്ഞുങ്ങളിൽ പ്രകടമാകാറുളളു. പിൻഭാഗത്തെ എല്ലുകൾ ഇല്ലാതെ ജനിക്കുന്ന...

എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല; തട്ടിക്കൊണ്ട് പോയതായി സംശയം

തെലങ്കാന (www.mediavisionnews.in): തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല. സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായിരിക്കുന്നത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം...

ടോള്‍ നല്‍കേണ്ടത് സഞ്ചരിച്ച ദൂരത്തിന് മാത്രം; ദേശീയപാതയിലെ ടോള്‍പിരിവ് നവീകരിക്കുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in): ദേശീയപാതകളിലെ ടോള്‍ പിരിവുനയം നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. രണ്ടു ടോള്‍ പ്ലാസകള്‍ക്കിടയിലുള്ള ദൂരത്തിന് മുഴുവനായി ടോള്‍ അടയ്‌ക്കേണ്ടിവരുന്ന നിലവിലെ രീതിക്കുപകരം യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ടോള്‍ നല്‍കുകയെന്നതാണ് പരിഗണിക്കുന്നത്. 60 കിലോമീറ്റര്‍ ഇടവിട്ടാണ് നിലവില്‍ ടോള്‍ പ്ലാസകളുള്ളത്. എന്നാല്‍, വളരെക്കുറച്ചു ദൂരം സഞ്ചരിക്കുന്നവരും ഇപ്പോള്‍ 60 കിലോമീറ്ററിനുള്ള ടോള്‍ നല്‍കേണ്ടിവരുന്നുണ്ട്. മൂന്നുമാസത്തിനകം പുതിയ നയം തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങള്‍ക്കുപുറത്ത്...

മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉണ്ടാവില്ലെന്ന് എസ്ബിഐ

മുബൈ (www.mediavisionnews.in): ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഉറപ്പുവരുത്താന്‍ സൗകര്യമുണ്ട്. മൈ അക്കൗണ്ട്‌സ്...

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി(www.mediavisionnews.in): വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധിയും കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ല പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം...

ബിജെപിയുടെ പരസ്യ ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം: കോൺഗ്രസ്

ന്യൂദല്‍ഹി (www.mediavisionnews.in): ബിജെപിയുടെ പരസ്യചെലവുകൾ  തെരഞ്ഞടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റെ(ബാർക്ക്) വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ആവശ്യമുന്നയിച്ച് കൊണ്ട് രംഗത്തെത്തിരിക്കുന്നത്. തങ്ങളുടേത് മാറ്റത്തിന് വേണ്ടി പൊരുതുന്ന പാർട്ടിയാണെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ ബിജെപിയുടെ പരസ്യ...

ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ് അമിത് ഷാ ; വീഡിയോ വൈറലാവുന്നു

ഐസോള്‍(www.mediavisionnews.in): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം. അമിത് ഷാ വീഴുന്നത് കണ്ട് സ്വീകരിക്കാനായി എത്തിയവര്‍ ഓടിയെത്തുകയും...

ഇന്‍കമിങ് കോളുകള്‍ക്കും ഇനി മുതല്‍ തുക ഈടാക്കൊനൊരുങ്ങി കമ്പനികള്‍

മുബൈ(www.mediavisionnews.in):: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും. റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img