ബംഗളൂരു: (www.mediavisionnews.in) മന്ത്രിസഭ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടക ബി.ജെ.പിയില്‍ പോര് മുറുകവേ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റാനൊരുങ്ങുന്നു. സംസ്ഥാന അദ്ധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും മാറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേരാണ് സാധ്യത പട്ടികയില്‍ ആദ്യം. ദിനേഷ് ഗുണ്ടുറാവുവാണ് നിലവില്‍ അദ്ധ്യക്ഷന്‍.
ദിനേഷ് ഗുണ്ടുറാവിനെ...
റായ്‌പുർ (www.mediavisionnews.in) :ചത്തുപോയ മുതലയ്ക്ക് വേണ്ടി ക്ഷേത്രം പണിയാൻ ഛത്തീസ്‌ഗഡിലെ ഗ്രാമവാസികൾ തീരുമാനിച്ചു. ബവമൊഹത്ര ഗ്രാമത്തിൽ ഇതിനായി കെട്ടിടം പണി പൂർത്തിയായി. ഗ്രാമത്തിലെ കുളത്തിൽ ഉണ്ടായിരുന്ന 130 വയസുള്ള മുതല ഈ വർഷം ജനുവരിയിലാണ് ചത്തത്.
മനുഷ്യരെ ഒരിക്കലും ആക്രമിച്ചിട്ടില്ലാത്ത മുതലയെ ഗംഗാറാം എന്നാണ് ഗ്രാമവാസികൾ വിളിച്ചിരുന്നത്. ജനുവരി എട്ടിനാണ് മുതല ചത്തത്. മുതലയുടെ മൃതശരീരം ഏറ്റെടുക്കാൻ...
ദില്ലി (www.mediavisionnews.in) : ദേശീയപാത അതോറിറ്റി ഇനി റോഡുകള്‍ നിര്‍മിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശം. ദേശീയപാത നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത് മേല്‍നോട്ട ചുമതല നടത്തിയാല്‍ മതിയെന്നും പിഎംഒ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ആഗസ്റ്റ് 17ന് ദേശീയപാത അതോറിറ്റിക്ക്(എന്‍എച്ച്എഐ) പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര കത്ത് നല്‍കി. ലൈവ് മിന്‍റ് ഓണ്‍ലൈന്‍...
ന്യൂദല്‍ഹി (www.mediavisionnews.in) :ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ ജമ്മുകശ്മീര്‍ പൊലീസ് തടഞ്ഞുവെക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ്...
ന്യൂദല്‍ഹി: (www.mediavisionnews.in) മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരും ഉന്നത ബി.ജെ.പി നേതാക്കളും ജെയ്റ്റ്‌ലിയെ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഓരോ മാസത്തേയും മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ കൂടുതൽ ഉപയോഗിച്ച് ഇന്ത്യക്കാര്‍. ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ഇന്ത്യക്കാരന്‍ ശരാശരി ഇന്‍റര്‍നെറ്റ് ഉപയോഗം 9.73ജിബിയാണ്. ഇത് ആഗോളതലത്തില്‍ ഇത് 4 ജിബിയാണ്. മാത്രമല്ല ഇന്‍റര്‍നെറ്റിനായി ഇന്ത്യക്കാര്‍ ചിലവഴിക്കുന്ന തുകയിലും നാലുവര്‍ഷത്തിനിടെ...
ന്യൂദല്‍ഹി: (www.mediavisionnews.in) മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന 2019ലെ മുത്തലാഖ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. ‘മതാചാരം അസാധുവാക്കിയശേഷവും തുടര്‍ന്നാല്‍ എന്തു ചെയ്യും?’ എന്നും ഹരജിയില്‍ കോടതി ചോദിച്ചു.
മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന 2019ലെ മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ നിയമത്തെ ചോദ്യം...
ദില്ലി: (www.mediavisionnews.in) ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
വിശദമായ വാദപ്രതിവാദങ്ങളാണ് ദില്ലി...
ചെന്നൈ (www.mediavisionnews.in) :ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചതിനെ തുടര്‍ന്ന് ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം.
പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ...
ദില്ലി: (www.mediavisionnews.in) വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്....
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...