ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് പാർട്ടിക്ക് മറ്റൊരു തിരിച്ചടി. ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. 2019ലാണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം...
54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, 9 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. മൻമോഹൻ സിംഗിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും.
ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,...
ഇൻഡോർ: ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് അബദ്ധത്തിൽ മരിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു 18കാരൻ. എന്നാൽ സ്റ്റൂൾ തെന്നിമാറി കയർ കഴുത്തിൽ മുറുകയായിരുന്നു.
ഏപ്രിൽ ഒന്നായ...
ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്നത് കനത്ത ചൂടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍ ചൂടും ഉഷ്ണതരംഗങ്ങളും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മധ്യ, പടിഞ്ഞാറന്‍ മേഖലകളെയാകും ചൂട് ഏറ്റവും അധികം ബാധിക്കുക.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയില്‍ കൂടുതലായി ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (IMD) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ്...
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വീണ്ടും ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ. എഎപി എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നാൽ 25 കോടിയും മന്ത്രി സ്ഥാനവും നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഋതുരാജ് ത്സാ ആരോപിച്ചു. അതേസമയം ഋതുരാജ് ത്സായുടെ ആരോപണം ബിജെപി തള്ളി.
പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടാണ് ബിജെപി തന്നെ സമീപിച്ചതെന്ന്...
നോയ്ഡ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനത്തിന്റേ പേരിലാണ് തന്റെ സഹോദരിയെ ഭർതൃവീട്ടുകാർ കൊന്നതെന്ന് യുവതിയുടെ സഹോദരൻ ദീപക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കരിഷ്മ എന്ന യുവതിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃ വീട്ടുകാർ ഭീമമായ തുക...
ലഖ്‌നൗ: ബിജെപി എം പി അജയ് നിഷാദ് പാര്‍ലമെന്റംഗത്വം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അദ്ദേഹം പാര്‍ലമെന്റംഗത്വം രാജിവച്ചത്. 2019ല്‍ മണ്ഡലത്തിൽ നാല് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി അജയ് നിഷാദ് എംപിയായി ജയിച്ചത്. അന്ന് അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ്‍ ചൗധരിയാണ് ഇത്തവണ...
ന്യൂഡല്‍ഹി: മണിപ്പൂരിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എംഎൽഎ അടക്കം നാല് പേരാണ് കോൺഗ്രസിൽ ചേർന്നത്. മുൻ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിംഗ്, സഗോൽസെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് മണിപ്പൂരിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ...
ദില്ലി: വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും എണ്ണുവാൻ നിർദ്ദേശം നൽകണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നിലവിൽ ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത 5 ഇവിഎമ്മിൽ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...