Thursday, November 13, 2025

National

വില കുതിച്ചുയരുന്നു; ബംഗാളില്‍ സവാള മോഷണം, കടയിലെ കാശുപ്പെട്ടിയില്‍ നിന്ന് ഒരു രൂപ പോലും മോഷ്ടിച്ചില്ല

മിഡ്‌നാപൂര്‍ (www.mediavisionnews.in):സവാളയ്ക്ക് വില കുതിച്ചുയരുന്നതോടെ പണത്തിന് പകരം കള്ളന്മാര്‍ സവാള മോഷണം തുടങ്ങി. ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ കടയില്‍ നിന്ന് കള്ളന്മാര്‍ ചാക്കു കണക്കിന് സവാളയാണ് കഴിഞ്ഞ ദിവസം കടത്തിയത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ കടയുടമ അക്ഷയ് ദാസ് സവാള മോഷണം പോയത് അറിയുന്നത്. ഏകദേശം 50,000 രൂപയോളം വില വരുന്ന സവാളയാണ്...

മഹാരാഷ്ട്രയില്‍ ത്രികക്ഷിസഖ്യം വിശ്വാസ വോട്ട് നേടി, 169 എം.എല്‍.എമാരുടെ പിന്തുണ

മുംബൈ (www.mediavisionnews.in):മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ 169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന്...

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ആശങ്കാജനകമെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്തിന്റെ സമ്പത്തിക വ്യവസ്ഥ വളരെയധികം ആശങ്കാജനകമെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 4.5 ശതമാനമായി താഴ്ന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം. ഇന്നലെ രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സ്റ്റാസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ടിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി അഞ്ച്...

രാജ്യത്ത് കൈക്കൂലിയും, അഴിമതിയും ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം; കൂടുതല്‍ രാജസ്ഥാനില്‍

ന്യൂഡല്‍ഹി (www.mediavisionnews.in):രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. അഴിമതി വിരുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഏജന്‍സിയുമാണ് സര്‍വേ നടത്തിയത്. രാജസ്ഥാനാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്ന സംസ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 21 സംസ്ഥാനങ്ങളിലായി 1.9 ലക്ഷം പേരിലാണ് സര്‍വ്വേ നടത്തിയത്. കേരളത്തിലെ...

ജാർഖണ്ഡ് തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം ബോംബിട്ട് തകർത്തു

ജാർഖണ്ഡ്: (www.mediavisionnews.in) ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഗുംല ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് തകർത്തു. ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴുമണിക്കാണ് ജാർഖണ്ഡിൽ പോളിംഗ് ആരംഭിച്ചത്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ചത്ര,...

കുരങ്ങിനെ തുരത്താന്‍ പട്ടിയെ ‘കടുവ’യാക്കി; കര്‍ഷകന്റെ സൂത്രപണി വൈറലാവുന്നു

കര്‍ണാടക: (www.mediavisionnews.in) കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ തുരത്താനായുള്ള കര്‍ഷകന്റെ സൂത്രപ്പണി വൈറലാവുന്നു. കൃഷി നശിപ്പിക്കാനയി വളര്‍ത്തു നായയെ പെയിന്റടിച്ച് കടുവയാക്കിയാണ് കര്‍ഷകര്‍ കുരങ്ങനെ ഓടിക്കാന്‍ വഴി കണ്ടെത്തിയത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് നായയ്ക്ക് കടവുയുടെ നിറം അടിച്ചത്. കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളിലെ ശല്യക്കാരെ തുരത്താനായി...

മോദി സര്‍ക്കാരിനെ ആശങ്കയിലാക്കി ഉള്ളി വില; അഡ്ജസ്റ്റ്മെന്റ് പാചകത്തിൽ ഹോട്ടലുകാർ

ന്യൂഡൽഹി (www.mediavisionnews.in) : ഉയരുന്ന ഉള്ളി വില പൗരന്മാരുടെ മാത്രമല്ല, കേന്ദ്രസർക്കാരിന്റെയും കണ്ണുനനയ്ക്കുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിമർശം നേരിടുമ്പോഴാണ് ദിനംപ്രതി വർധിക്കുന്ന ഉള്ളിവിലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ആശങ്കയിലാക്കുന്നത്. രാജ്യമൊട്ടാകെയുള്ള മൊത്ത, ചെറുകിട വിപണികളിൽനിന്നു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2019 ലെ സ്ഥിതി വളരെ മോശമാണ്. മാത്രമല്ല, ഉള്ളിയുടെ വില ഗണ്യമായി...

‘നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്‌തോളൂ’; പ്രജ്ഞയെ തീവ്രവാദി എന്നു വിളിച്ചതില്‍ ഉറച്ച് രാഹുല്‍

ന്യൂദല്‍ഹി (www.mediavisionnews.in) : ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെ തീവ്രവാദി എന്നു വിശേഷിപ്പിച്ചതിനു തനിക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പിയുടെ ആവശ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് എന്താണു ചെയ്യാന്‍ കഴിയുന്നത്, അതു ചെയ്‌തോളൂ എന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്താണോ പ്രജ്ഞാ സിങ് താക്കൂര്‍ വിശ്വസിക്കുന്നത്, അതാണ്...

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി

മുംബൈ (www.mediavisionnews.in) : ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്‌സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്‌സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. പട്ടികയില്‍ ഒന്നാമന്‍ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി...

‘ഇ.വി.എം മെഷീനില്‍ എന്തും ചെയ്യാം’; ബംഗാളില്‍ ക്രമക്കേടെന്ന് ബി.ജെ.പി

കാളിഗഞ്ച് (www.mediavisionnews.in) :ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഇ.വി.എം മെഷീനില്‍ ക്രമക്കേടാരോപിച്ച് ബി.ജെ.പി രംഗത്ത്. ബി.ജെ.പി ദേശീയ സെക്രട്ടറിയും ബംഗാള്‍ നേതാവുമായ രാഹുല്‍ സിന്‍ഹയാണ് ഇ.വി.എം തിരിമറിയാരോപിച്ച് രംഗത്തെത്തിയത്. ഭരണ കക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസിനെ ഉദ്യോഗസ്ഥ സംവിധാനം കൈവിട്ട് സഹായിച്ചുവെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടുമെന്നും രാഹല്‍ സിന്‍ഹ പറഞ്ഞു. കാളിഗഞ്ച്,...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img