Thursday, January 29, 2026

National

ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്, അമ്പരന്ന് നേതൃത്വം; പരിഹാരത്തിന് ശ്രമം

ദില്ലി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി...

മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. മാര്‍ച്ച് 22 നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹന്‍ ഗുപ്ത അംഗത്വം സ്വീകരിച്ചത്. വ്യക്തിഹത്യയും നിരന്തര അപമാനവും കാരണമാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം...

നടന്‍ സൂരജ് മെഹര്‍ വിവാഹനിശ്ചയ ദിവസം കാറപകടത്തില്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡ് നടന്‍ സൂരജ് മെഹര്‍ (40) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്നു സൂരജിന്‍റെ കാര്‍ റായ്പൂരില്‍ വച്ച് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒഡിഷയില്‍ വച്ച് സൂരജിന്‍റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം. പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്‍റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന്...

‘ബുദ്ധമതം പ്രത്യേക മതം’; ഹിന്ദുക്കൾക്ക് മതം മാറാൻ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത്

ഗാന്ധിനഗർ: ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവർത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിൻ്റെ മുൻകൂർ അനുമതി വേണമെന്നും വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. ഇതു സംബന്ധിച്ച സർക്കുലർ ഏപ്രില്‍ എട്ടിന് സർക്കാർ പുറത്തിറക്കി. ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകള്‍ നിയമപ്രകാരം...

‘മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

ന്യൂഡഹി: സമൂഹമാധ്യമമായ എക്സിൽ വലിയ ഫോളോവേഴ്സുള്ള മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം പേരും വ്യാജമാണെന്ന് അടുത്തിടെ ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെയും സർക്കാരുകളെയും അവരുടെ ഡിജിറ്റൽ സ്ട്രാറ്റജി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി. 40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതിൽ 24,799,527...

പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയം, ഇത്തവണ മോദി തരംഗമില്ല: സിദ്ധരാമയ്യ

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മേക്കേദാട്ടു പദ്ധതി നടപ്പാക്കുന്നതിനും ബി.ജെ.പി സ്ഥാനാർഥിയും എംപിയുമായ തേജസ്വി സൂര്യയെ പരാജയപ്പെടുത്താൻ ബെംഗളൂരു സൗത്ത് പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാരോട് സിദ്ധരാമയ്യ അഭ്യർഥിച്ചു.ജയനഗർ നിയോജക മണ്ഡലത്തില്‍ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം ഒരു ബാലൻസിങ്...

മാലേഗാവ് സ്‌ഫോടനം ; ‘പ്രഗ്യാ സിങ് രോഗി; വീട്ടിൽ വിശ്രമിക്കാൻ ഡോക്ടറുടെ നിർദേശം’; കോടതിയിൽ എൻ.ഐ.എ

മുംബൈ: രോഗിയാണെന്ന പ്രഗ്യാ സിങ് താക്കൂറിന്റെ വാദം ശരിവച്ച് ദേശീയ അന്വേഷണ ഏജൻസി. 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി ബി.ജെ.പി എം.പി മുംബൈയിലെ എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനാണിപ്പോൾ അന്വേഷണ ഏജൻസി അനുമതി നൽകിയത്. എൻ.ഐ.എ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രഗ്യയ്ക്ക് കോടതി ഇളവ് നൽകുകയും ചെയ്തു. മലേഗാവ് സ്‌ഫോടനക്കേസിൽ...

‘മോദിക്കെതിരെ നടപടി വേണം’, പ്രകടന പത്രിക മുസ്ലീം പ്രീണനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ദില്ലി:പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രതിരോധമുയര്‍ത്തിയിട്ടും മോദി ആക്ഷേപം തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ആരോപണത്തോട് മുഖം തിരിച്ച രാഹുല്‍ ഗാന്ധി ആദിവാസികളെ ബിജെപി അപമാനിക്കുകയാണെന്ന് തിരിച്ചടിച്ചു. വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. പ്രകടനപത്രികയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ മുസ്ലീം പ്രീണനമായി ചിത്രികരിച്ച് ഭൂരിപക്ഷത്തെ അകറ്റാനുള്ള...

കർണാടകയിൽ പിടികൂടിയത് 5.6 കോടി രൂപയും രണ്ടു കോടിയുടെ ആഭരണങ്ങളും; ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ്

കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണത്തിന്റെയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും കർണാടക പൊലീസ് പിടികൂടിയത്. 5.6 കോടി രൂപയും 7.60 കോടി രൂപ മൂല്യമുള്ള മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളിയാഭരണങ്ങളും 68 വെള്ളിക്കട്ടികളുമാണ്...

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ…; രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി പ്രശാന്ത് കിഷോർ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എല്ലാ പ്രായോഗികതകളിലും രാഹുൽ​ഗാന്ധി തൻ്റെ പാർട്ടിയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെ വന്നിട്ടും മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പരാമർശം....
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img