Friday, January 30, 2026

National

JDS സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; കുരുക്കിലായി ദേവഗൗഡയുടെ കൊച്ചുമകൻ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കര്‍ണാടകയില്‍ ചര്‍ച്ചയായി അശ്ലീല വീഡിയോ വിവാദം. കര്‍ണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. കര്‍ണാടക ജെ.ഡി.എസ്. അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച്...

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

ഹോങ് കോങും സിംഗപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചു വിളിച്ചതിന് പിന്നാലെ നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്. എംഡിഎച്ച്, എവറസ്റ്റ് ഫുഡ് പ്രോഡക്ട് കറിമസാലകളില്‍ എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്ക് മേല്‍നോട്ടം വഹിക്കുന്ന റെഗുലേറ്ററി അതോറിറ്റി എന്ന നിലയില്‍ സ്‌പൈസസ് ബോര്‍ഡ് സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി ഇന്ത്യയില്‍ നിന്നും...

മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗം ചോദ്യം ചെയ്ത ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മുൻ നേതാവ് അറസ്റ്റിൽ

ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസാണ് ഉസ്മാൻ ഘനിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ആഴ്ച മോദിയുടെ വിദ്വേഷ പരാമർശത്തെ വിമർശിച്ചതിന് പിന്നാലെ ഉസ്മാൻ ഘനിയെ മുസ്ലിം മോർച്ചയിൽ നിന്ന് ബി.ജെ.പി....

അസാധാരണ തുറന്നു പറച്ചിൽ, 6 വർഷം മുമ്പ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചു, തിരുത്താൻ തയ്യാറെന്ന് ജഡ്ജ്

ചെന്നൈ: ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചെന്നും അത് പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്. തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര്‍ അസോസിയഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 2018 ജൂണ്‍ നാലിന് താന്‍ ഹൈക്കോടതി...

നിങ്ങളുടെ മക്കളുടെ സ്വത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് നൽകും; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ദില്ലി: പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ഇന്നലെയാണ് ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഠാക്കൂറിന്റെ വിവാദ പരാമർശം ഉണ്ടായത്. മോദിയുടെ വിദ്വേഷ പരാമർശത്തിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് അനുരാഗ് ഠാക്കൂറിന്റെ പരാമർശവും...

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

സാധാരണക്കാരെ ലക്ഷ്യമിട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞവിലയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. രാജ്യത്ത് 100 സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് സൗജന്യനിരക്കിലുള്ള ഭക്ഷണം വിതരണം ആരംഭിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയില്‍ 34 റെയില്‍വേ സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്. ചെന്നൈ റെയില്‍വേ ഡിവിഷനില്‍ ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം, ചെങ്കല്‍പ്പെട്ട്, ആര്‍ക്കോണം എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണുള്ളത്. തിരുച്ചിറപ്പിള്ളി റെയില്‍വേ ഡിവിഷനില്‍...

അജ്മീറിലെ മസ്ജിദിനുള്ളിൽ കയറി 30കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ പള്ളിക്കുള്ളിൽ കയറി മുസ്‌ലിം‌‌ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് മരിച്ചത്. ഈ സമയം ആറ് കുട്ടികളും പള്ളിക്കുള്ളിലുണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ മൗലവിയെ മരിക്കുന്നതുവരെ മർദിച്ചു. ബഹളം വച്ചാൽ...

ഉത്തരക്കടലാസിൽ ജയ് ​ശ്രീറാം എഴുതിയ വിദ്യാർത്ഥികളെ ജയിപ്പിച്ചു; യുപിയിൽ പ്രൊഫസർമാർക്ക് സസ്‍പെൻഷൻ

ലഖ്‌നൗ: പരീക്ഷയ്ക്ക് ഉത്തരങ്ങൾക്കു പകരം ജയ് ശ്രീറാം എന്ന് എഴുതിയതിന് വിദ്യാർഥികൾക്ക് പാസ് മാർക്ക് നൽകി അധ്യാപകർ. ഉത്തർപ്രദേശിലെ സർക്കാർ സർവകലാശാലയായ ജോൻപൂരിലെ വീർ ബഹദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്‌സിറ്റി(വി.ബി.എസ്.പി.യു) ആണു സംഭവം. വിദ്യാർഥികളുടെ പരാതിയിൽ രണ്ട് അധ്യാപകരെ സർവകലാശാലാ അധികൃതർ സസ്‌പെൻഡ് ചെയ്തു. വി.ബി.എസ്.പി സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ് എന്ന യുവാവിന്റെ വിവരാവകാശ...

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ എന്ന അഭിഭാഷകനാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്. മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ മതപരമായും ജാതീയമായും വിദ്വേഷണം സൃഷ്ടിക്കുന്നതാണെന്നാണ്...

വധുവിന് വീട്ടുകാർ നൽകുന്ന സ്വത്തിൽ ഭർത്താവിന് അവകാശമില്ല: സുപ്രിംകോടതി

വിവാഹസമയം ഭാര്യക്ക് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രിംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചുനൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിർദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹസമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img