Tuesday, May 13, 2025

National

24 മണിക്കൂറിനിടെ 2293 കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികള്‍ 37000 കടന്നു

ന്യൂഡൽഹി: (www.mediavisionnews.in) കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2293 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. രാജ്യത്ത് ഇപ്പോൾ 26,167 പേരാണ് ചികിത്സയിലുള്ളത്. 9950 പേർ രോഗമുക്തരായി....

മകളുടെ മുന്നില്‍വച്ച് ഗുണ്ടാതലവന്റെ തലവെട്ടിയെടുത്ത് പൊലീസില്‍ കിഴടങ്ങി പ്രതികള്‍

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു കുപ്രസിദ്ധ ഗുണ്ടയുടെ തല അക്രമികള്‍ വെട്ടിയെടുത്തു. അറുത്തെടുത്ത തലയുമായി സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. കാറിലെത്തിയ...

കോവിഡ് 19 : ഹോട്ട്സ്പോട്ട് മേഖലയില്‍ രാത്രി ക്രിക്കറ്റ് കളിക്കാനിറങ്ങിയ യുവാക്കള്‍ പിടിയില്‍

രാജ്കോട്ട് : കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ഹോട്ട്സ്പോട്ട് മേഖലയില്‍ ലോക്ക് ഡൗൺ നിര്‍ദേശം മറികടന്ന് രാത്രി ക്രിക്കറ്റ് കളിക്കാനിറങ്ങിയ 11 യുവാക്കള്‍ പിടിയില്‍. ഗുജറാത്തിലെ രാജ്കോട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ജംഗിലേശ്വര്‍ മേഖലയിലുള്ള പത്തൊമ്പതിനും 27നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്നായിരുന്നു ഇവരുടെ ക്രിക്കറ്റ് കളി. പോലീസിന്റെ കണ്ണ് വെട്ടിച്ച്...

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നിബന്ധനകളോടെ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും അനുമതി

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി സർവീസുകൾ നടത്താൻ അനുമതി നൽകി. എന്നാൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് മാത്രമേ ടാക്സി കാറിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളൂ. ഇതോടെ ഓല, ഊബർ തുടങ്ങിയ...

ഇന്ത്യയില്‍ മെയ് 21 ഓടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന് പഠന റിപ്പോര്‍ട്ട്

മുംബൈ: (www.mediavisionnews.in) ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് പഠനം. മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ആശ്വാസമേകുന്ന വിവരമുള്ളത്. കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരാണ് പഠനം നടത്തിയത്. 'ദ എന്‍ഡ് ഈസ് നിയര്‍ കൊറോണ സ്റ്റബിലൈസിംഗ്...

മൂന്നാം ലോക്ക് ഡൗണില്‍ ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍: മദ്യ വില്‍പ്പന ശാലകള്‍ തുറക്കാം: നിയന്ത്രണങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മൂന്നാം ലോക്ക് ഡൗണില്‍ കോവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. ഗ്രീന്‍ സോണില്‍ ബസ് സര്‍വ്വീസ് ഉണ്ടാകും. 50 ശതമാനം ബസുകളായിരിക്കും പ്രവര്‍ത്തിക്കുക. ഓറഞ്ച് സോണില്‍ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് അനുവദിക്കും. റെഡ് സോണിലുള്ള നിയന്ത്രണങ്ങള്‍ തുടരും....

ബിജെപിക്കായി മത്സരിച്ചയാൾ ഭീകരരുമായുള്ള ബന്ധത്തിന് പിടിയിൽ; പുറത്താക്കിയെന്ന് പാർട്ടി

ശ്രീനഗർ ∙ ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ രാഷ്ട്രീയ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ഷോപിയാന്‍ വാചിയിലെ സർപഞ്ച് (ഗ്രാമമുഖ്യൻ) ആയ താരിഖ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ആയുധങ്ങൾ എത്തിച്ചു നൽകിയതുൾപ്പെടെയുള്ള സംഭവങ്ങളിൽ‌ ഇയാള്‍ക്കു ബന്ധമുള്ളതായി സംശയമുണ്ട്. ഭീകരരോടൊപ്പം യാത്ര...

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി

ദില്ലി: (www.mediavisionnews.in)രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. റെഡ് സോണിലുള്ള നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. മെട്രോ...

കൊവിഡ് പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം: പെരുന്നാളിന് പുതുവസ്ത്രമെടുക്കാതെ ആഘോഷിക്കാന്‍ ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം

ഹൈദരാബാദ് (www.mediavisionnews.in):  കൊവിഡ് പ്രതിസന്ധിയും ഭീതിയും മാഞ്ഞുപോയിട്ടില്ല. അതിനിടയിലാണ് വിശുദ്ധ റമദാനും പെരുന്നാളും കടന്നുവരുന്നത്. ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങേണ്ടതില്ലെന്നാണ് ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം. പിന്നിലെ കാരണം മറ്റൊന്നുമല്ല, കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം നില്‍ക്കണം. നിയന്ത്രിക്കാന്‍ പാടുപെടുന്ന ആരോഗ്യപ്രവര്‍ത്തകരോടും വസ്ത്രമെടുക്കാന്‍ പറ്റാത്ത പാവങ്ങളോടും ഐക്യദാര്‍ഢ്യപ്പെടണം. ‘ഞാന്‍ ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നില്ല. നിങ്ങളോ?’-...

മദ്യം തൊണ്ടയിലെ കൊറോണയെ നശിപ്പിക്കും; മദ്യഷോപ്പ് തുറക്കണം: കോൺഗ്രസ് എംഎൽഎ

ജയ്പുർ: മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് വൈറസിനെ തുരത്തുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എ. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ്  മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സർക്കാര്‍ വലിയ സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ വ്യാജമദ്യത്തിലൂടെ അനധികൃത കച്ചവടക്കാര്‍ ലാഭം കൊയ്യുകയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. മദ്യം കഴിച്ചെന്ന കരുതി വൈറസ്...
- Advertisement -spot_img

Latest News

‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....
- Advertisement -spot_img