Sunday, May 19, 2024

National

രാജ്യത്ത് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനങ്ങൾ ഇവയാണ്

ദില്ലി (www.mediavisionnews.in): രാജ്യമാകെ ഭീതി പടര്‍ത്തി പടരുന്ന കൊവിഡ് 19 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മാത്രം. 2020 ജനുവരിയിലാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ 3000ന് മുകളിലേക്ക് ആ സംഖ്യ ഉയര്‍ന്നു കഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും...

ലോക്ഡൗൺ ലംഘിച്ചതിന് തടഞ്ഞു; പൊലീസിനെയും ജീപ്പിനെയും ഇടിച്ചു തെറിപ്പിച്ച് കാര്‍- വിഡിയോ

ലോക്ക് ഡൗണിനിടെ വഴി തടഞ്ഞ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞു പോകുന്ന കാറിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.  ഒരു നാല്‍ക്കവലയിലാണ് സംഭവം നടക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ വരുന്നത് തടയാന്‍ പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഈ...

3000 കടന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം; ലോക്ക് ഡൗണിൽ തീരുമാനം ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തി മാത്രം

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്ഥിതി അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യ മന്ത്രാലയം...

ഞായറാഴ്ച വിളക്കുകള്‍ കത്തിക്കുമ്പോള്‍ ആല്‍ക്കഹോള്‍ ബേസിഡ് സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി (www.mediavisionnews.in) : ഏപ്രില്‍ 5 ഞായറാഴ്ച ദീപം കൊളുത്തുമ്പോള്‍ ആല്‍ക്കഹോള്‍ ബേസിഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സി പൗരന്മാരോട് ആവശ്യപ്പെട്ടു. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് മിനിറ്റ് വീടുകളില്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപം കൊളുത്താന്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പൊതു പ്രക്ഷേപണ ഏജന്‍സി...

ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍ ജനിച്ചു; കൊറോണയെന്നും കോവിഡെന്നും പേരു നല്‍കി മാതാപിതാക്കള്‍

റായ്പൂര്‍ (www.mediavisionnews.in): കൊറോണ വെെറസ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കി മാതാപിതാക്കള്‍. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. മാര്‍ച്ച് 26നും 27നും ഇടയിലുളള രാത്രിയിലാണ് പ്രസവം നടന്നത്. ലോക്ക്ഡൗണിനിടെ നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ജനിച്ച പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ്...

കര്‍ണാടകത്തിന് തിരിച്ചടി;;കാസര്‍കോട് അതിര്‍ത്തി കര്‍ണാടക തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി (www.mediavisionnews.in) : കാസര്‍ഗോട്ടെ കേരളാ അതിര്‍ത്തി റോഡുകളെല്ലാം മണ്ണിട്ടടച്ച നടപടിയില്‍ കര്‍ണാടകത്തിന് സുപ്രിംകോടതിയില്‍നിന്ന് തിരിച്ചടി. കാസര്‍ഗോഡ്- മംഗളൂരു ദേശീയപാത തുറന്നുകൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായില്ല. പകരം കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രിംകോടതിയുടെ...

ലോകം ഇന്ത്യയെ മാതൃകയാക്കുന്നു; ഞായറാഴ്ച രാത്രി 9 മണിയ്ക്ക് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: (www.mediavisionnews.in) ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലർക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്.–...

ലോക്ഡൗണ്‍ നീട്ടില്ലെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി; യാത്രാ നിയന്ത്രണം തുടരും

ന്യൂഡല്‍ഹി: (www.mediavisionnews.in) ലോക്‌ഡൗണ്‍ ഏപ്രില്‍14 വരെയെന്നും നീട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി ഇന്നലെ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയായിരുന്നു തീരുമാനം. തൊട്ടുപിന്നാലെയാണ് ലോക്ഡൗണിനെ സംബന്ധിച്ച ഔദ്യോഗിക...

മനുഷ്യത്വമാണ് വലുത്; രോഗികളെ കടത്തി വിടണം; അതിർത്തി വിഷയത്തിൽ സിദ്ധരാമയ്യ

ബംഗളൂരു: (www.mediavisionnews.in) കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ കർണാടക അതിർത്തി അടിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ. മനുഷ്യത്വമാണ് വലുതെന്നും കാസർകോട്​-മംഗലാപുരം പാതയിൽ അത്യാവശ്യ യാത്രികരെ കടത്തിവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. െകാറോണക്കെതിരായ നമ്മുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തികൾക്കും അതീതമാണെന്നും സിദ്ധരാമയ്യ തന്റെ ട്വീറ്റിൽ കുറിച്ചു. അതേസമയം കേരളത്തില്‍നിന്ന്...

രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം; മരണപ്പെട്ടത് പത്മശ്രീ ജേതാവ്

പഞ്ചാബ്: (www.mediavisionnews.in) രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സർ സ്വദേശീയായ ഗ്യാനി നിർമൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സർ സുവർണ ക്ഷേത്രത്തിലെ മുൻ ഹസൂരി രാഗിയാണ് 62കാരനാണ് നിർമൽ സിംഗ്. പഞ്ചാബിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരിയിൽ വിദേശത്തു നിന്ന് തിരികെയത്തിയ ഇദ്ദേഹം മാർച്ച് 30ന് തലചുറ്റലും...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img