ന്യൂദല്‍ഹി (www.mediavisionnews.in) : നോട്ട് നിരോധനം മുതലുള്ള മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് യെച്ചൂരി മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നോട്ട് നിരോധനം പരാജയപ്പെട്ടാല്‍ തന്നെ തെരുവില്‍ തൂക്കാന്‍ 50 ദിവസമാണ് മോദി ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍...
ദോഹ: ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20ന് രാവിലെ 9.00 മണിക്ക് കൊച്ചിയില്‍ നിന്നാണ് ആദ്യ സര്‍വീസ്.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് സര്‍വീസുകളാണ് അധികൃതര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 20ന് കൊച്ചിയില്‍ നിന്നും 21ന് കോഴിക്കോട്...
ബിസിനസുമായ ബന്ധപ്പെട്ട വഴക്കിനെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയടക്കം മൂന്ന് പേരെ കാറിനകത്തിട്ട് കത്തിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്.
പതാമത പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വേണുഗോപാല്‍ റെഡ്ഡി എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. വേണുഗോപാലും ഗംഗാധര്‍ എന്നയാളും പാര്‍ട്നര്‍മാരായി പഴയ കാറുകള്‍ വാങ്ങി വില്‍ക്കുന്ന ബിസിനസാണ് ചെയ്തിരുന്നത്....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ അമിത് ഷാ ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ്...
ചെന്നൈ∙ മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയിൽവേ പാളത്തിൽ പ്രദർശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്നാട് തിരുവെള്ളൂർ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ക്രൂരമായ പ്രതികാരം.
കഴിഞ്ഞ ജനുവരിയിലാണ് തമിഴ്നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങൾ ഉണ്ടായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നു കോളേജ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ...
ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി അൻഖി ദാസ് ഡൽഹി പൊലീസിലെ സൈബർക്രൈം വിഭാഗത്തിൽ പരാതി നൽകി. തന്നെ അപായപ്പെടുത്തുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് അൻഖി ദാസിന്റെ പരാതിയിൽ പറയുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം ഉപഭോക്താക്കളുളള ഫേസ്ബുക്ക് രാജ്യത്ത് ബിജെപിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പേരിൽ...
ബംഗളുരു: ബംഗളുരു സംഘർഷത്തിൽ യു.എ.പി.എയും ഗുണ്ടാ നിയമവും ചുമത്തി പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുമായി കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബംഗളുരുവിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അറുപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ കലാപങ്ങൾക്കും സംഘർഷത്തിനും കാരണമാകുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സോഷ്യൽ...
ന്യൂഡൽഹി∙ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിൽ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്ന ഡൽഹിയിലെ ഷഹീൻബാഗിൽ താമസിക്കുന്ന മുസ്ലിം വിഭാഗത്തിലുള്ള നിരവധിപേർ ബിജെപിയിൽ ചേർന്നതായി പാർട്ടിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ്. ഞായറാഴ്ച, ബിജെപിയുടെ ഡൽഹിഘടകത്തിലെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം. ഡൽഹിയുടെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും പങ്കെടുത്തു.
‘മുസ്ലിം സഹോദരങ്ങൾ ബിജെപിയിൽ ചേരുന്നതിന്റെ ആവേശം എല്ലാ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 7 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പാര്‍ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. രാജ്യവ്യാപകമായി ലാക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്...
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...