Sunday, June 15, 2025

National

അനാഥരായ രണ്ടു യുവതികളെ സഹോദരിമാരായി ദത്തെടുത്ത് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി മുസ്ലിം യുവാവ്

മുംബൈ: (www.mediavisionnews.in) മതത്തിന്റെ പേരിലുള്ള വേർതിരിവുകൾ ഇപ്പോഴും സമൂഹത്തിലുണ്ട്. എങ്ങനെയൊക്കെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും മാനവികതയുടെയും ദയയുടെയും ഉദാഹരണങ്ങൾ ചില മനുഷ്യരിലൂടെ എന്നും നിലനിൽക്കും. അതിനുദാഹരമാണ് സമൂഹമാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ബാബഭായ് പത്താൻ എന്ന യുവാവ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിയായ ബാബഭായ് പത്താൻറെ മാതൃകാപരമായ പ്രവൃത്തിയാണ് ഇപ്പോൾ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അനാഥരായ രണ്ട് ഹിന്ദുപെൺകുട്ടികളെ സഹോദരിമാരായി...

ഇനി വാഹന പരിശോധനയിൽ ബുക്കും പേപ്പറും കാണിക്കണോ? പകരം എന്തു ചെയ്യണം?

വാഹനം ഓടിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും പൊലീസ് പരിശോധനയിൽ പെട്ടുപോയിട്ടുണ്ടാവും. വാഹനം തടയുന്ന പൊലീസ് ആദ്യം പറയുന്നത് 'പോയി ബുക്കും പേപ്പറും എടുത്തോണ്ട് വാ' എന്ന് തന്നെയാകും. കൈയിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിൽ പോലും വലിയ പിഴ അടയ്ക്കേണ്ടിയും വരും. എന്നാൽ ബുക്കും പേപ്പറും കൈയ്യിൽ ഇല്ലെങ്കിലും ഇനി പൊലീസിനെ പേടിക്കാത വാഹനം നിരത്തിലോടിക്കാം....

വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ പുതിയ നടപടി

ന്യൂഡൽഹി∙ സാധുതയുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. 2018ൽ സുപ്രീം കോടതി ഇതു നിർബന്ധമാക്കിയെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഡൽഹി തലസ്ഥാന മേഖലയിൽ ഇതു കർശനമായി നടപ്പാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ്...

ക്വാറന്റീന്‍ പൂര്‍ണമായി ഒഴിവാക്കി കര്‍ണാടക; ഇനി അതിര്‍ത്തികളില്‍ പരിശോധനയുമില്ല

ബെംഗളൂരു: (www.mediavisionnews.in) കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ഇനി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കി. സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളില്‍  ക്വോറന്റൈന്‍ മുദ്ര...

ഒരു വാട്സാപ്പ് മെസേജ് അല്ലെങ്കിൽ ഫോൺ കോൾ മതി; പണം വീട്ടുപടിക്കലെത്തും; പുതിയ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കുന്നതിനുള്ള സേവനം വീട്ടിലെത്തിക്കാൻ എസ്.ബി.ഐ. ഉപഭോക്താവ് വാട്സാപ്പ് സന്ദേശമോ ഫോൺ കോളോ നൽകിയാൽ മൊബൈൽ എടിഎം സേവനം വീട്ടുപടിക്കലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ തുടക്കത്തി ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍ക്കിളിലാണ് സേവനം ആരംഭിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യദിനത്തിലാണ് എസ്ബിഐ പുതിയ സേവനം ആരംഭിച്ചത്. വീട്ടുപടിക്കല്‍ എടിഎം സേവനം ലഭ്യമാക്കുന്ന മൊബൈല്‍ എടിഎം...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു; 836 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 61,408 പേ‌‌ർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. കേന്ദ്ര സ‌ർക്കാ‌ർ കണക്കനുസരിച്ച് 31, 06, 348 പേ‌‌ർക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് 19 സ്ഥിരീകരിച്ചത്. 836 മരണങ്ങൾ കൂടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ മരണം 57542 ആയി.  ഇന്നലെ മാത്രം...

ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വന്തം മണ്ഡലത്തില്‍ ശക്തി കാണിച്ച് കോണ്‍ഗ്രസ്; ബി.ജെ.പിയുടെ റോഡ് ഷോയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് കോണ്‍ഗ്രസുകാര്‍

ഗ്വാളിയോര്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയാര്‍ സന്ദര്‍ശനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബി.ജെ.പി മെമ്പര്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് നഗരങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സിന്ധ്യ പാര്‍ട്ടി വിട്ടെങ്കിലും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിക്കുന്നതാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങളെന്ന് എന്‍ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണമാണ് ബി.ജെ.പി പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം...

ഇന്ത്യയിൽ 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകും; സൗജന്യമായി വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്ന് റിപ്പോർട്ട്

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ ‘കൊവിഷീൽഡ്’ ആണ് രാജ്യത്ത് ലഭ്യമാകാൻ പോകുന്നത്. രാജ്യത്ത് സൗജന്യമായി വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ‘കൊവിഷീൽഡ്’ൻറെ മൂന്നാംഘട്ട പരീക്ഷണം പുരോ​ഗമിക്കുകയാണ്.  കൊവിഷീൽഡിൻറെ...

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30നകം പറയണമെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. വിധി പറയാന്‍ ആഗസ്റ്റ് 31 വരെയായിരുന്നു സുപ്രീം കോടതി വിചാരണ കോടതിക്ക് സമയം നല്‍കിയിരുന്നത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് 2017 ഏപ്രിലില്‍...

യാത്ര നിയന്ത്രണങ്ങള്‍ പാടില്ല; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സംസ്ഥാനാന്തര യാത്രങ്ങളും, അന്തര്‍ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടയരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചത്. ലോക്ക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 3 നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം...
- Advertisement -spot_img

Latest News

കുമ്പള പൊലീസ് സ്റ്റേഷനിൽ മാഫിയകളുടെ പണമുപയോഗിച്ച് നവീകരണ പ്രവൃത്തികൾ നടത്തിയതായി പരാതി

കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...
- Advertisement -spot_img