Sunday, December 14, 2025

National

‘യോഗി സര്‍ക്കാര്‍ ഇനിയും കേസില്‍പെടുത്തിയേക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു’; ഡോ. കഫീല്‍ ഖാന്‍ രാജസ്ഥാനിലേക്ക് താമസം മാറ്റി

ജയ്പുര്‍: അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍നിന്ന് വിട്ടയക്കപ്പെട്ട ഡോ. കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശപ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചാര്‍ത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരില്‍നിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് കഫീല്‍ ഖാന്‍...

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 20 ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാവുന്നത്. തലയില്‍ പരിക്കേറ്റ നിലയില്‍ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും...

കാറിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ മാസ്ക് നിർബന്ധമാണോ? ആരോഗ്യമന്ത്രാലയം പറയുന്നതിങ്ങനെ

ദില്ലി: കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മാസ്ക് നിർബന്ധമില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ  സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാക്‌സ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യക്ക് പുറത്തുനിന്നാണ് ഭീഷണി സന്ദേശം വന്നത് എന്നാണ് എന്‍ഐഎയുടെ...

പഞ്ചായത്ത് കെട്ടിടത്തിനായി കുഴിയെടുത്തു; മണ്‍കുടത്തില്‍ കിട്ടിയത് അപൂവ്വ നിധി, കുടത്തിനായി തമ്മില്‍ തല്ലി തൊഴിലാളികള്‍

ലഖ്നൗ: പുതിയ പഞ്ചായത്ത് കെട്ടിടത്തിന് വേണ്ടി കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍കുടം. അപൂര്‍വ്വ നിധിയാണ് കുടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കല നാണയങ്ങളാണ് കുടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലാണ് സംഭവം. ജോലിയ്ക്കിടെ ലഭിച്ച മണ്‍കുടത്തിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്. 1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവയെന്ന് അധികൃതര്‍ പറയുന്നു. 17 വെള്ളി നാണയങ്ങളും...

കെ.എം.സി.സി ഇടപെട്ടു: ആറ് മാസമായി ഡല്‍ഹിയില്‍ ജയിലിലായിരുന്ന ഇല്യാസിനു ജാമ്യം

ന്യുഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ മുസ്ലിം വംശഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട് ആറ് മാസമായി ഡല്‍ഹി മണ്ടോളി സെന്‍ട്രല്‍ ജയിലിലായിരുന്ന മുസ്തബാദ് സ്വദേശി ഇല്യാസിന് ജാമ്യം ലഭിച്ചു. ഡല്‍ഹി കെ.എം.സി.സിയുടെ നിയമസഹായ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കാടതി ഇല്യാസിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി അവസാനത്തില്‍ നടന്ന മുസ്ലിം വംശഹത്യയെ തുടര്‍ന്ന് പൊലിസ് അന്വേഷണങ്ങളുടെ ഭാഗമായി...

പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍ കുന്നത്തും ആലി മുസ്‌ലിയാരും

ന്യൂദല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലിമുസ്‍ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ...

മഅ്ദനിയുടെ ആരോഗ്യാവസ്ഥ വഷളായി; ശസ്ത്രക്രിയക്കായി കോടതിയെ സമീപിക്കാനൊരുങ്ങി മഅ്ദനി

ബാഗളൂരു: (www.mediavisionnews.in) ആരോഗ്യാവസ്ഥ വഷളായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ശസ്ത്രക്രിയക്കായി കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഗനില ഗുരുതരമായതിനെ തുടര്‍ന്ന് മഅ്ദനിയെ ബാംഗളൂരു ഹെബ്ബാളിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മഅ്ദനി തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ക്ഷീണവും തളര്‍ച്ചയും മൂത്രതടസ്സവും അനുഭവപ്പെട്ട അദ്ദേഹത്തിന് വിവിധ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ അടിയന്തിരമായി...

ശിവസേന മുന്‍ അധ്യക്ഷനെ വെടിവച്ചുകൊന്നു

ഇന്‍ഡോര്‍: (www.mediavisionnews.in) മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊലപ്പെടുത്തി. രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ഗീത സാഹു(65), മകള്‍ ജയ സാഹു(42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. ഇന്‍ഡോറിലെ വീട്ടിലേക്ക് ആക്രമിച്ചു കയറിയ മുഖംമൂടി സംഘമാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രമേശ് സാഹുവിനെ വെടിവച്ച് കൊന്നത്. മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പൊലീസിനോട്...

ആപ്പുകള്‍ക്ക് പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങള്‍‌ക്ക് ഇറക്കുമതി വിലക്കിനൊരുങ്ങി കേന്ദ്രം

ചൈനയുടെ പ്രകോപനത്തിന് പിന്നാലെ അതിർത്തിയില്‍ സേനാവിന്യാസവുമായി ഇന്ത്യ. പാങ്കോങ് സോ തടാകത്തിന്‍റെ വടക്കന്‍ തീരമായ ഫിങ്കർ 4 വരെ ഇന്ത്യ പൂർണ നിയന്ത്രണത്തിലാക്കി. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതി വിലക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. എന്നാല്‍ നിയന്ത്രണരേഖ കടന്നത് ഇന്ത്യയാണെന്ന് ചൈന ആവർത്തിച്ചു. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം 29നും 30നും ഒന്നിലധികം...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img