ലഖ്നൗ: ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഉത്തര്‍പ്രദേശ് മഥുരയിലെ സിവില്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറിയെന്നും, വിഗ്രഹത്തെ പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലഖ്നൗ സ്വദേശി രഞ്ജന അഗ്നിഹോത്രിയും ആറ് ഭക്തരും ചേര്‍ന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ്...
ലഖ്നൗ: കൊവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിലാണ് സംഭവം. ഒരുകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മെഡിക്കൽ...
ന്യൂഡൽഹി: (www.mediavisionnews.in) മധുര പലഹാരങ്ങള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങൾ വ്യാപകമായതിനെ തുടർന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ...
ചെന്നൈ (www.mediavisionnews.in) :ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി. ഇന്ന് ഉച്ചക്ക് 1.04നാണ് അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 74 വയസായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ നില വളരെ ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ...
ദില്ലി: കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചാബിലെ കർഷകർ അമൃത്സർ - ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്.
പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി. കർണാടകയിലും തമിഴ്നാട്ടിലും കർഷകർ...
ബെംഗളൂരു: കർണാടകത്തിൽ കൊവിഡ് രോഗം ബാധിച്ച് എംഎൽഎ മരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഈ മാസം ഒന്നിനാണ് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ്...
ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നൽകിയത്.
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ...
വാഷിംഗ്ടണ്‍: (www.mediavisionnews.in) ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും. 2019 വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്.
82 കാരിയായ ബില്‍കീസ് പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്നു. ദാദി എന്ന വിളിപ്പേരില്‍...
ദില്ലി: കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കേന്ദ്രറെയിൽ സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതൽ തുടർച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച് എംപിയായി അദ്ദേഹം. സെപ്റ്റംബർ 11-നാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ...
ഭാര്യയ്ക്ക് വിവാഹസമ്മാനമായി ചന്ദ്രനില്‍ ഭൂമി വാങ്ങിച്ച് യുവാവ്. പാകിസ്താനി സ്വദേശിയായ സുഹൈബ് അഹമ്മദ് ആണ് തന്റെ ഭാര്യയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയത് ചന്ദ്രനില്‍ ഒന്നരേക്കറാണ് സുഹൈബ് സ്വന്തമാക്കിയത്. ഇന്റര്‍ നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയില്‍ ലൂണാര്‍ ലാന്‍ഡ് ഇയാള്‍ വാങ്ങിയത്. സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ്...