ന്യൂഡൽഹി: വാഹന രജിസ്ട്രേഷൻ കാർഡുകൾ അനുവദിക്കുന്നതും ലൈസൻസ് നൽകുന്നത് സംബന്ധിച്ചും നിർണ്ണായക മാറ്റങ്ങളുമായി മോദി സർക്കാർ. ഒക്ടോബർ ഒന്നുമുതൽ ഡ്രൈവിംഗ് ലൈസൻസിന് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തിൽ വരും .
അതേസമയം പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല. വൻകിട ബിസിനസുകൾക്ക് ഒക്ടോബർ ഒന്നുമുതൽ കോർപ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തിൽ...
തിരുനെല്‍വേലി: സിനിമയെ വെല്ലുന്ന കുടിപ്പകയുടെ കഥയുമായി തിരുനെല്‍വേലിയിലെ നംഗുനേരി. രക്ഷിതാക്കളുടെ അനുവാദത്തോടെയല്ലാതെ നടന്ന ഒരു വിവാഹമാണ് ക്രൂരമായ അഞ്ച് കൊലപാതകങ്ങളിലേക്ക് എത്തിയത്. മരുക്കല്‍കുറിച്ച സ്വദേശിയായ എ നമ്പിരാജന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍ ടി വന്മതിയെന്ന പതിനെട്ടുകാരിയെ സ്നേഹിച്ച്, ഒളിച്ചോടി വിവാഹം ചെയ്തതോടെയാണ് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പക തുടങ്ങിയത്. 2019 നവംബറിലാണ് പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍...
ന്യൂഡൽഹി: കർഷക ബില്ലുകളിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ചു. ഇന്ന് രാവിലെയാണ് ഒരു സംഘം ആളുകൾ പ്രതിഷേധവുമായെത്തി ട്രാക്ടർ കത്തിച്ചത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.
രാവിലെ 7.40 ഓടെയാണ് ഫയർഫോഴ്സ് വിവരമറിഞ്ഞത്. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ഇരുപതോളം പേരടങ്ങുന്ന സംഘം പൊലീസ് വരുന്നതിന് മുമ്പ് തന്നെ രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള...
ബംഗളുരൂ: സംസ്ഥാന സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ചു കർണാടകത്തിൽ ഇന്ന് ബന്ദ്. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. യെദ്യൂരപ്പ സർക്കാർ ഈയിടെ പാസാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി - സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം.
ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ...
ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്. കേരളത്തിലെ ഒരു സ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു.എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അറിയിപ്പ്...
മുംബൈ: സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പന നിരോധിച്ചു. മഹാരാഷ്ട്രയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇവയുടെ ചില്ലറ വില്‍പന നിരോധിക്കുന്നത്. വില്‍പന നിരോധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
പേയ്ക്കറ്റിലല്ലാതെ ചില്ലറ വില്‍പന നടത്തുമ്പോള്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍ അറിയിക്കുന്നതിനുള്ള ബോധവത്കരണ പരസ്യം ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത്...
ഭോപ്പാൽ: ഗാർഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള പരാതികളാണ് പൊതുവെ കുടുംബക്കോടതിയിൽ വരാറുള്ളത്. എന്നാൽ, ഇവയിൽ നിന്നും വ്യത്യസ്ഥമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാൽ സ്വദേശിനിയായ യുവതി. ലുഡോ ഗെയിമിൽ അച്ഛൻ കള്ളക്കളി നടത്തിയെന്ന പരാതിയുമായാണ് 24കാരി കോടിതിയെ സമീപിച്ചത്.
ഭോപ്പാലിലെ കുടുംബക്കോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗൺസിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോൾ അവരുടെ...
ദില്ലി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറായ പാർലമെൻ്റ് അംഗങ്ങളിൽ ഒരാളായിരുന്നു. വാജ്പേയ് സർക്കാരിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
കരസേനയിൽ ഉദ്യോഗസ്ഥനായിരുന്ന ജസ്വന്ത് രാഷ്ട്രീയത്തോടുള്ള താത്പര്യത്തെ തുടർന്ന് 1960-ഓടെയാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിംഗ്...
ന്യൂഡൽഹി∙ എൻഡിഎ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ അറിയിച്ചിരുന്നതെങ്കിലും കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് പുതിയ തീരുമാനം.
കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു...
ന്യൂഡൽഹി ∙ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടി പാർട്ടി ദേശീയ ഉപാധ്യക്ഷൻ. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയില്ല.
കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും...