Friday, June 20, 2025

National

നിര്‍ഭയക്കായ് നേടിയെടുത്ത നീതി ഹാത്രാസിലെ ദളിത് പെണ്‍കുട്ടിക്കും നേടിക്കൊടുക്കാന്‍ അഡ്വ. സീമാ കുശ്‌വാഹ

ന്യൂദല്‍ഹി: കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറാണെന്ന് സീമാ കുശ്‌വാഹ. 2012 ഡിസംബര്‍ 16 ന് രാത്രി ദല്‍ഹിയിലെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി കേസ് വാദിച്ചത് സീമാകുശ് വാഹയായിരുന്നു. അതേസമയം, ഹാത്രാസ് പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കാം എന്ന വിവരം...

രാജ്യമൊട്ടാകെ പ്രതിഷേധം; യോഗി സര്‍ക്കാരിനെ പിരിച്ചുവിട്ട് യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അഭിഭാഷകര്‍

ലഖ്‌നൗ: (www.mediavisionnews.in) ഉത്തര്‍പ്രദേശിലെ ഹഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ അര്‍ദ്ധരാത്രി സംസ്‌ക്കരിച്ചനെതിരെ യുപി പൊലീസിന് നേരെ വിമര്‍ശനം ശക്തമാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ പുറത്തുനിന്നുള്ളവര്‍ക്കോ പ്രവേശനമില്ല. അകത്തും പുറത്തും പൊലീസ് തമ്പടിച്ചിരിക്കുകയാണ്. എന്നാല്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഉത്തര്‍പ്രദേശില്‍...

ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ് 15 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കണം; വിമാനക്കമ്പനികളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്ന് വിമാന കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചു നല്‍കേണ്ടത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത്...

അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന്​ വിലക്ക്​

ന്യൂഡല്‍ഹി (www.mediavisionnews.in) :റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സഹായത്തിനെത്തുന്നവരോട് പേര് അടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക...

ബാബരി തകര്‍ത്തത് ഞങ്ങള്‍ തന്നെ; അടുത്തത് കാശിയും മഥുരയും – വെല്ലുവിളിച്ച് കോടതി വെറുതെവിട്ട ജയ് ഭഗവാന്‍ ഗോയല്‍

ലഖ്‌നൗ: (www.mediavisionnews.in) ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ലഖ്‌നൗ കോടതി വെറുതെവിട്ടതിന് പിന്നാലെ വെല്ലുവിളിയുമായി കേസില്‍ പ്രതിയായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍. ബാബരി മസ്ജിദ് തകര്‍ത്തത് ഞങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. വിധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നു എന്ന് ഗോയല്‍ പറഞ്ഞു. വധശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി വന്നപ്പോള്‍...

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് യുവതി മരിച്ചു

ബാല്‍റാംപൂര്‍: (www.mediavisionnews.in) ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചില്ലെന്ന പ്രതിഷേധം രാജ്യ വ്യാപകമാവുന്നതിനിടയില്‍ മറ്റൊരു ദളിത് യുവതി ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂറിലാണ് 22കാരിയായ ദളിത് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. നാലു ഡോക്ടര്‍മാരുടെ പാനല്‍ അടങ്ങിയ സംഘം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബുധനാഴ്ച രാത്രി...

അണ്‍ലോക്ക് 5.0; തിയേറ്ററുകള്‍ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും

ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. സ്വിമ്മിങ് പൂളുകളും തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമ ശാലകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ക്കും...

കൃഷ്ണ ജന്‍മഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണമെന്ന ഹരജി തള്ളി മഥുര സിവില്‍ കോടതി

ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഥുര സിവില്‍ കോടതി തള്ളി. കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്ന അവകാശവാദം. ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണന്‍ ജനിച്ചതെന്നും പള്ളി പൊളിച്ചുനീക്കണമെന്നുമാണ്...

ബാബ്‌റി മസ്ജിദ് കവര്‍ ഫോട്ടോ ചാലഞ്ച്: ഈ അനീതി എന്നും ഓര്‍ക്കും, ചരിത്രത്തെ നിങ്ങള്‍ക്ക് മായ്ച്ചുകളയാനാകില്ല

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതിവിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ബാബ്‌റി മസ്ജിദ് കവര്‍ ഫോട്ടോ ചാലഞ്ച്. ഏറെ പ്രചാരം നേടിയ ബാബറി മസ്ജിദിന്റെ ഒരു പെയ്ന്റിംഗ് ഫേസ്ബുക്ക് കവര്‍ ഫോട്ടോ ആക്കിക്കൊണ്ടാണ് ഈ ചാലഞ്ച് നടക്കുന്നത്. #BabriMasjidCoverPhotoChallenge എന്ന ഹാഷ്ടാഗിലാണ് ചാലഞ്ച് നടക്കുന്നത്. ‘ഈ ഫാസിസ്റ്റ് ഭരണം നിലംപതിക്കുന്നത് വരെയോ...

ബാബരി വിധിക്കെതിരെ യുപി വഖഫ് ബോര്‍ഡ് ഹൈക്കോടതിയിലേക്ക്

ലക്‌നൗ: ബാബറി മസ്ജിദ് വിധിക്കെതിരെ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്. മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജ് സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍...
- Advertisement -spot_img

Latest News

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ടവിചാരണ, മർദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

പിണറായി: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന്...
- Advertisement -spot_img