Sunday, September 7, 2025

National

ഐപിഎല്‍ 18-ാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത; ഇക്കാര്യത്തില്‍ നാളെ ഔദ്യോഗിക തീരുമാനം

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ നാളെ ഔദ്യോഗിക തീരുമാനമെടുക്കും. അതേസമയം, ധരംശാലയിലുള്ള ക്രിക്കറ്റ് താരങ്ങളേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും പ്രത്യേക ട്രെയ്‌നില്‍ തിരിച്ചെത്തിക്കും. ഇതിനിടെ പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. ധരംശാല, ഹിമാചല്‍...

പാക് മണ്ണിൽ ഇന്ത്യയുടെ മറുപടി; ലഹോറും ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം

ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നിർവീര്യമായി. ലഹോറും കറാച്ചിയും ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതായി...

ദില്ലിയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രത, എന്തും നേരിടാൻ സജ്ജമാകണമെന്ന് നിര്‍ദേശം

ദില്ലി: പാകിസ്ഥാൻ ഇന്ത്യൻ അതിര്‍ത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാവാൻ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താൻ നിര്‍ദേശം നൽകിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നാണ് അറിയിപ്പ്. അതേസമയം, പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു....

തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ ഇനി ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങരുത്; പരിശോധന കര്‍ശനമാക്കി റെയില്‍വേ

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തീവണ്ടിയാത്രയില്‍ പരിശോധന കര്‍ശനമാക്കി റെയില്‍വേ. ഇനിമുതല്‍ റിസര്‍വ്വ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. സീറ്റിലും ബര്‍ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ഒത്തുനോക്കുകയുമാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്ന രീതി. തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന് റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസി/...

കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരൻ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടു; ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ

ആഗോള ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്ന അസ്ഹർ, ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ്. ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ് അബ്ദുൽ റൗഫ് അസ്ഹർ. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് റൗഫ് അസ്ഹർ....

‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ

ദില്ലി: പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുടമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും...

രാജ്യം കനത്ത സുരക്ഷയിൽ; അതിർത്തി സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടക്കുന്നു, ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ശ്രീ...

നിർണായക നീക്കവുമായി പാകിസ്ഥാൻ: തന്ത്രപ്രധാന നഗരമായ ലാഹോറിലും സമീപ മേഖലയിലും കൂടുതൽ പാക് സൈനികരെത്തി

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏ‍ർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന...

27 വിമാനത്താവളങ്ങള്‍ അടച്ചു; 400 ലേറെ ഫ്ലൈറ്റുകള്‍ റദ്ദാക്കി ഇന്ത്യ; വിശദമായി അറിയാം

പാക്കിസ്ഥാനുമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ഇന്ത്യ താല്‍കാലികമായി അടച്ചു. 430ലേറെ ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കി. വടക്കേ ഇന്ത്യയിലെയും മധ്യ–പടിഞ്ഞാറന്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളിലേറെയുമാണ് താല്‍കാലികമായി അടച്ചത്. അടച്ച വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങനെ: ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്‍ഡ, ഹല്‍​വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗാഗ്ഗല്‍, ധരംശാല, കിഷന്‍ഗഡ്,...

” എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി “; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് നായകസ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ഏകദിനത്തിൽ തുടർന്നും കളിക്കും. ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിച്ച നായകനാണ് കളം വിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു....
- Advertisement -spot_img

Latest News

സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേ​ഗതയ്ക്കും 7 നോട്ടീസുകൾ, 2500 രൂപ പിഴയടച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്....
- Advertisement -spot_img