National

‘ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രം​ഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ്...

പഴയ സ്നേക്ക് ഗെയിമിനൊപ്പം ക്യാമറ, ആപ്പുകള്‍, ഇരട്ട സിം, 4ജി; നോക്കിയ 3210 വീണ്ടും ഇന്ത്യയില്‍, വിലയറിയാം

ദില്ലി: മറക്കാന്‍ പറ്റുമോ 'നോക്കിയ 3210' മോഡല്‍. കയ്യിലൊതുങ്ങുന്ന നോക്കിയ 3210 ആഢംബര ഫോണ്‍ പോലെ ഉപയോഗിച്ച ഒരുകാലമുണ്ടായിരുന്നു നമുക്ക് മിക്കവര്‍ക്കും. ഈ ഫോണിലെ സ്നേക്ക് ഗെയിം ആര്‍ക്കും മറക്കാനാവില്ല. പുതിയ കാലത്ത് 4ജി കണക്റ്റിവിറ്റിയില്‍ ക്യാമറയും ആപ്പുകളും യൂട്യൂബും യുപിഐ സംവിധാനവും സഹിതം വമ്പന്‍ പ്രത്യേകതകളുമായി നോക്കിയ 3210 ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്....

സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീന്‍’; ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ഹൈദരാബാദിൽ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമാണ് ഒവൈസി. ഒരു അന്യരാജ്യത്തോട് കൂറ് കാണിക്കുന്ന സാഹചര്യം പാർലമെന്റിലുണ്ടായെന്നും അതിനാൽ സഭാം​ഗത്വത്തിൽ നിന്നും...

മോദിക്ക് കൈ കൊടുത്ത് രാഹുൽ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ മോദിക്ക് കൈ കൊടുത്ത് രാഹുല്‍ ഗാന്ധി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓം ബിര്‍ലയെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവായ രാഹുലും ഹസ്തദാനം നൽകി അഭിനന്ദിച്ചിരുന്നു. ഇതിനുശേഷമാണ് മോദിക്ക് രാഹുൽ ഹസ്തദാനം നൽകിയത്. മോദി, രാഹുല്‍, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്നാണ് ഓം ബിര്‍ലയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്....

മസ്ജിദിന്റെ ഭാഗം പൊളിച്ചു; ഡൽഹി മംഗൾപുരിയിൽ സംഘർഷം

ന്യൂഡൽഹി: അനധികൃത നിർമാണമെന്നാരോപിച്ച് ഡൽഹി മംഗൾപുരിയിൽ മസ്ജിദിന്റെ ഭാഗം മുനിസിപ്പൽ അധികൃതർ പൊളിച്ചതിനെ തുടർന്ന് സംഘർഷം. വനിതകൾ അടക്കമുള്ളവരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃതർ പൊളിക്കൽ നിർത്തി. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടതിനാൽ പൊളിക്കൽ നിർത്തിവെക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരോട് പൊലീസ് നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് കനത്ത പൊലീസ് സന്നാഹവും ബുൾഡോസറുകളുമായി മുനിസിപ്പൽ കോർപറേഷൻ അധികൃതർ...

ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; പ്രതിപക്ഷത്തിന് ആവേശമായി രാഹുല്‍ ഗാന്ധി

ദില്ലി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രം​ഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു....

ചരിത്രത്തിലാദ്യമായി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.സ്പീക്കര്‍ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികള്‍ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്. സമവായ ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ത്യ സഖ്യ...

രുചി മതി ‘നിറം’ വേണ്ട’: ഭക്ഷണത്തിൽ കൃത്രിമ നിറം ​ചേർക്കുന്നത് നിരോധിച്ച് കർണാടക

ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എക്സിലൂടെ(മുൻപത്തെ ട്വിറ്റർ) ഇതുസംബന്ധിച്ച പ്രസ്താവനയും ആരോ​ഗ്യമന്ത്രി ദിനേശ് ​ഗുണ്ടു റാവു പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുതനിർദേശം മറികടക്കുന്ന ഭക്ഷ്യനിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത...

‘ഇനി ശക്തമായ പ്രതിപക്ഷം, ബി.ജെ.പിക്ക് പിന്തുണയില്ല’: നിലപാട് വ്യക്തമാക്കി നവീൻ പട്‌നായിക്ക്‌

ഭുവനേശ്വർ: ബി.ജെ.പിക്ക് പിന്തുണയില്ലെന്നും പാർലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാൻ എം.പിമാരോട് ആവശ്യപ്പെട്ടും ബി.ജെ.ഡി നേതാവും മുൻ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. പാർട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഉചിതമായ രീതിയിൽ സഭയിൽ ഉന്നയിക്കണമെന്നും പട്നായിക് എം.പിമാർക്ക് നിർദേശം നൽകി. ലോക്സഭയില്‍ ബി.ജെ.ഡിക്ക് അംഗങ്ങളില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21...

സുവർണ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ യോഗ; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

ന്യൂഡൽഹി: സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്. ഗുജറാത്തിൽനിന്നുള്ള ഫാഷൻ ഡിസൈനർ അർച്ചന മക്‍വാനയാണ് സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ചത്. ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യോഗ. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സിഖ്...
- Advertisement -spot_img

Latest News

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം വാങ്ങുന്നു; ആദ്യ ചരക്ക് ഉടൻ മംഗലാപുരത്തെത്തും

ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള എൽപിജി (LPG) വഹിച്ചുകൊണ്ടുള്ള ആദ്യ...
- Advertisement -spot_img