ന്യൂഡൽഹി: സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്. ഗുജറാത്തിൽനിന്നുള്ള ഫാഷൻ ഡിസൈനർ അർച്ചന മക്‍വാനയാണ് സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ചത്. ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യോഗ. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
സിഖ്...
ദില്ലി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. മാനസികമായി...
ജൂലൈയിൽ 12 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിരിക്കും. ദേശീയ, സംസ്ഥാന അവധികൾ, സാംസ്കാരികമോ മതപരമോ ആയ ആചരണങ്ങൾ, സർക്കാർ പ്രഖ്യാപനങ്ങൾ, മറ്റ് ബാങ്കുകളുമായുള്ള ഏകോപനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്, സെൻട്രൽ ബാങ്ക് ഈ വർഷത്തെ ബാങ്ക് അവധികളുടെ പൂർണ്ണമായ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രാദേശികമായി വ്യത്യാസപ്പെടും ജൂലൈയിലെ അവധികൾ അറിയാം
ജൂലൈയിലെ ബാങ്ക് അവധികൾ...
ആധാർ ബാങ്ക് അക്കൗണ്ടുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലേ? ഇല്ലാത്തവർ തീർച്ചയായും അതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കേണ്ടതാണ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ ഒരാളുടെ ഐഡൻ്റിറ്റിയെ പ്രതിനിധീകരിക്കുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ്. ആധാർ കാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിൻ്റെ നേട്ടങ്ങൾ ഇതാ.
കെ.വൈ.സി
നിങ്ങളുടെ ഉപഭോക്താവിനെ അറിയുക അല്ലെങ്കിൽ...
ന്യൂഡൽഹി: വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ എന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ. വിവരങ്ങൾ മുൻകൂട്ടി നൽകി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. വിദേശത്തേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഇതുപയോഗിക്കാം. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ...
പട്ടാപകല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. യു.പിയിലെ ബറേലി എന്ന സ്ഥലത്താണ് കഴിഞ്ഞദിവസം സംഭവം നടന്നത്. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ട് ഗ്രൂപ്പുകളിലെയും ആളുകള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുന്നതാണ് എക്‌സിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്.
പിലിഭിത്ത് ബൈപാസ് റോഡിലെ ബജ്റംഗ് ധാബയ്ക്ക് സമീപമുള്ള ഇസത്നഗറിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാധ്യമങ്ങളിൽ...
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അനാരോഗ്യത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. മണികർണിക ഘട്ടിൽ അന്ത്യകർമങ്ങൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് നടന്ന അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ ഇദ്ദേഹമായിരുന്നു...
ബെംഗളൂരു: സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ. വൻ ഫീസ് നൽകിയാണ് സർക്കാർ കൺസൾട്ടിംഗ് ഏജൻസിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്.
സംസ്ഥാന വരുമാനം...
അമരാവതി: ആന്ധ്ര പ്രദേശിൽ ഭരണ മാറ്റത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യം വച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെ ആണ് സിആർഡിഎ (കാപ്പിറ്റൽ റീജ്യൻ ഡെവലപ്മെന്‍റ് അതോറിറ്റി) സംഘം ഓഫീസിലെത്തിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട...
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്.
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....