Saturday, January 31, 2026

National

തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ വിപണിയിൽ തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊൽക്കത്തയിൽ തക്കാളിയുടെ ചില്ലറ വിൽപ്പന വില...

പ്രണയിച്ചു വിവാഹം കഴിച്ചതിനെ 24 കാരിയായ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍

ജയ്പൂര്‍: തനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന് 24കാരിയായ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം.  ഭര്‍ത്താവിന്റെ മുന്‍പില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.     കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭര്‍ത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി...

തെലങ്കാന ബി.ആർ.എസിന് വീണ്ടും തിരിച്ചടി; ആറ്‌ എം.എൽ.സിമാർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു

തെലങ്കാന ബി ആർ എസിന് വീണ്ടും തിരിച്ചടി. ആറ്‌ എംഎൽസിമാർ പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നു. ഇവരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദാണ്ടേ വിട്ടൽ, ഭാനുപ്രസാദ് റാവു, എം എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. നേരെത്തെ ബി ആർ എസിന്റെ അഞ്ച് എംഎൽഎമാർ പാർട്ടിവിട്ട്...

16 മണിക്കൂർ നീണ്ട യാത്ര, വിമാനത്തിൽ ഇന്ത്യൻ സംഘം എന്തുചെയ്തു? വിഡിയോ പുറത്തുവിട്ട് ബി.സി.സി.ഐ

ന്യൂഡൽഹി: നീണ്ട 17 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ടീം ഇന്ത്യ ട്വന്റി20 ലോകകിരീടം സ്വന്തം മണ്ണിലേക്ക് വീണ്ടുമെത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ട്രോഫിയുമായി രോഹിത് ശർമയും സംഘവും ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഫൈനൽ മത്സരം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും, മടക്ക യാത്രക്കായി കരിബീയൻ ദ്വീപുകളിലെ കൊടുങ്കാറ്റ് അടങ്ങാൻ കാത്തിരിക്കുയായിരുന്നു ടീം ഇന്ത്യ. 16...

‘തേപ്പുകാർ’ സൂക്ഷിച്ചോളൂ, രാജ്യത്തെ പുതിയ നിയമത്തെക്കുറിച്ച് നിങ്ങളറിഞ്ഞോ? കിട്ടാൻ പോകുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പണി

പ്രണയിക്കുന്നതും ബ്രേക്കപ്പ് ആകുന്നതൊന്നും പുതിയ കാര്യമല്ല. ഒരേ സമയം മൂന്നും നാലും പ്രണയങ്ങൾ കൊണ്ടുനടക്കുന്നവർ വരെ നമുക്കിടയിൽ ഉണ്ട്. ഒടുവിൽ നന്നായി 'തേക്കുക'യും ചെയ്യും. ചിലരാകട്ടെ വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടുക വരെ ചെയ്യാറുണ്ട്. ഒടുവിൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. പ്രണയം തകർന്നതിൽ മനംനൊന്തുള്ള ആത്മഹത്യകളും ഇന്ന് കൂടി...

7 സീറ്റിൽ ഒന്നിൽ പോലും തോൽക്കില്ലെന്ന് വെല്ലുവിളി; വാക്ക് തെറ്റിക്കാതെ മന്ത്രിസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്

ജയ്പുർ: ബിജെപി നേതാവ് കിരോഡി ലാൽ മീണ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തോൽവിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാൽ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉൾപ്പെടെയുള്ള സീറ്റുകൾ പാർട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാൽ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള...

24 മണിക്കൂറിനിടെ പൊളിഞ്ഞ് വീണത് 3 പാലങ്ങള്‍; വീണ്ടും പാലം തകർന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ബിഹാര്‍ സർക്കാർ

ദില്ലി:ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും...

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്. ജൂലൈ 1നായിരുന്നു സംഭവം. സോഫയിൽ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയിൽ തറച്ചുകയറുകയുമായിരുന്നു. ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തല‍യിലേക്ക് ക‍യറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കൾ ചേർന്ന്...

കുത്തനെ ഉയര്‍ന്ന ടെലികോം നിരക്കുകള്‍ സര്‍ക്കാര്‍ ഇടപെട്ട് കുറയ്ക്കുമോ? ഇതാണ് മറുപടി

ദില്ലി: രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസര്‍മാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനെതിരെ ഒരുവിഭാഗം യൂസര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഇടപെടുമോ കേന്ദ്ര സര്‍ക്കാര്‍? മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനവില്‍...

‘ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്, ഒരു മാസത്തേക്ക് മതി’ മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

ചെന്നൈ: വീട് കുത്തിത്തുറന്ന് മോഷണം നടന്നെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർ കണ്ടെടുത്തത് കള്ളന്റെ ദയനീയാവസ്ഥ വിവരിക്കുന്ന കത്ത്. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടമായിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം തിരികെ നൽകാമെന്നും കള്ളൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഈ വ്യത്യസ്തനായ കള്ളനെ പൊലീസുകാർ അന്വേഷിക്കുന്നത്. വിരമിച്ച അധ്യാപകനായ ചിത്തിരൈ സെൽവിന്റെ (79) വീട്ടിലാണ് മോഷണം...
- Advertisement -spot_img

Latest News

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...
- Advertisement -spot_img