Monday, September 15, 2025

National

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്. ജൂലൈ 1നായിരുന്നു സംഭവം. സോഫയിൽ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയിൽ തറച്ചുകയറുകയുമായിരുന്നു. ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തല‍യിലേക്ക് ക‍യറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കൾ ചേർന്ന്...

കുത്തനെ ഉയര്‍ന്ന ടെലികോം നിരക്കുകള്‍ സര്‍ക്കാര്‍ ഇടപെട്ട് കുറയ്ക്കുമോ? ഇതാണ് മറുപടി

ദില്ലി: രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസര്‍മാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനെതിരെ ഒരുവിഭാഗം യൂസര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഇടപെടുമോ കേന്ദ്ര സര്‍ക്കാര്‍? മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനവില്‍...

‘ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്, ഒരു മാസത്തേക്ക് മതി’ മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

ചെന്നൈ: വീട് കുത്തിത്തുറന്ന് മോഷണം നടന്നെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർ കണ്ടെടുത്തത് കള്ളന്റെ ദയനീയാവസ്ഥ വിവരിക്കുന്ന കത്ത്. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടമായിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം തിരികെ നൽകാമെന്നും കള്ളൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഈ വ്യത്യസ്തനായ കള്ളനെ പൊലീസുകാർ അന്വേഷിക്കുന്നത്. വിരമിച്ച അധ്യാപകനായ ചിത്തിരൈ സെൽവിന്റെ (79) വീട്ടിലാണ് മോഷണം...

​ലോറിയിൽ നാരങ്ങ കൊണ്ടുപോയ യുവാക്കൾക്കും രക്ഷയില്ല; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമർദനം

ജയ്പുർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകർ ​അതിക്രൂരമായി മർദിച്ചു. ചുരു ജില്ലയിലെ സദൽപുരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബൻഷിറാം (29), സുന്ദർ സിങ് (35) എന്നിവർക്കാണ് മർദനമേറ്റത്. ജയ്പുരിൽനിന്ന് പഞ്ചാബിലെ ബാത്തിൻഡയിലേക്ക് ലോറിയിൽ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയിൽ ഒരു സംഘമാളുകൾ ബൈക്കിലും ജീപ്പിലും...

പാനി പുരിയിൽ ക്യാൻസറിന് കാരണമായ രാസവസ്തുക്കൾ; കടുത്ത നടപടിക്ക് കർണാടക സർക്കാർ

ബെംഗളുരു: രാജ്യത്തുടനീളം പ്രസിദ്ധമായ ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയിൽ ക്യാൻസറിന് കാരണമായ രാസപദാർത്ഥങ്ങൾ കണ്ടെത്തി. കർണാടക ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരോധിച്ച വസ്തുക്കൾ പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാർത്ഥങ്ങളാണ് പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം വിവിധ കടകളിൽ നിന്നായി 250 ഓളം സാമ്പിളുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിരുന്നു....

രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശം; ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'ഹിന്ദു' പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ബജ്റംഗ്ദൾ പ്രവർത്തകർ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകൾ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ബജ്റംഗ്ദൾ പ്രവർത്തകർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി...

‘അവളറിഞ്ഞില്ല,അത് പിതാവിന്റെ അവസാന വീഡിയോയാണെന്ന്’; മകളുടെ കൺമുന്നിലൂടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

പൂനെ: കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിന്റെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കുട്ടികളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ രണ്ടുപേരെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചൊള്ളൂ. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. സമാനമായ രീതിയിൽ പൂനയിലും യുവാവ് വെള്ളച്ചാട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. പൂനെയിലെ തംഹിനി ഘട്ടിലാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്....

ലോണാവാല ദുരന്തം: 4 വയസുകാരന്റെ മൃതദേഹവും കിട്ടി; ഒഴുക്കിൽപെട്ട് മരിച്ചത് ആകെ 5 പേർ

ലക്നൗ: പൂനെ ലോണാവാലയിൽ  മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരണം അഞ്ചായി. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു. ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു...

വിവാഹത്തിൽ നിന്ന് പിൻമാറി: യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് യുവതി, ഡോക്ടറായ യുവതി അറസ്റ്റിൽ

സരൺ (ബിഹാർ) : വിവാഹത്തിന് വിസമ്മതിച്ച കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി. ബിഹാറിലെ സരണിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹാജിപൂരിൽ നിന്നുള്ള 25കാരിയായ ഡോക്‌ടറാണ് വാർഡ് കൗൺസിലർ കൂടിയായ കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചത്. വിവാഹിതരാകാൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കാമുകൻ പലതവണയായി തീരുമാനത്തിൽ നിന്ന് പിന്മാറി. ഒടുക്കം രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചെങ്കിലും...

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

ദില്ലി: മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img