Saturday, December 6, 2025

National

പൊതിച്ചോറില്‍ അച്ചാറില്ല: ഹോട്ടല്‍ ഉടമയ്ക്ക് 35,000 രൂപ പിഴ!

പൊതിച്ചോറില്‍ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്ക് 35,250 രൂപ പിഴ ചുമത്തി. തമിഴ്‌നാട് വില്ലുപുരത്തെ ഹോട്ടല്‍ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് ഉപഭോക്തൃ പരാതി...

അർജുൻ ദൗത്യം നീളും: കാലാവസ്ഥ അനുകൂലമാകുംവരെ കാത്തിരിക്കണമെന്ന് കളക്ടർ, പുഴയിലിറങ്ങാൻ സാഹചര്യമില്ലെന്ന് സൈന്യം

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നീളാൻ സാധ്യത. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ല. ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡയിൽ അടുത്ത മൂന്ന്...

ഡ്രോൺ ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്തി; ലോറിയുടെ കൃത്യമായ സ്ഥാനം തിരിച്ചറിഞ്ഞു

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള...

ഓടുന്ന കാറിന്‍റെ ബോണറ്റില്‍ ‘സ്പൈഡർമാൻ’, ഓടിച്ച് പിടിച്ച് പോലീസ്; വീഡിയോ വൈറൽ

വൈറലാകണം. അതിന് സ്പൈഡന്‍മാനാകാനും റെഡി. വെറും സ്പൈഡർമാനല്ല. ഓടുന്ന കാറിന്‍റെ ബോണറ്റില്‍ രാജകീയമായി ഇരുന്ന് റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്ന സ്പൈഡർമാനെ ഓടുവില്‍ ദില്ലി പോലീസ് ഓടിച്ച് പിടിച്ചു. കാർ ഓടിച്ചിരുന്ന ഗൗരവ് സിംഗ് എന്ന 19 -കാരനെയും സ്പൈഡർമാനൊപ്പം പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടകരമായ വാഹനമോടിച്ചതിനും മറ്റ് ഗതാഗത നിയമലംഘനങ്ങൾക്കും 26,000...

‘ഇമ്മാതിരി പൂച്ചക്കേസുമായി വരരുത്’; പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

അയല്‍വാസിയുടെ പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസെടുത്തതില്‍ കര്‍ണാടക പോലീസിനെ രൂക്ഷ വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ഇത്തരം 'സമയംകൊല്ലി' കേസുകളുമായി കോടതിയെ സമീപിക്കരുതെന്ന് താക്കീത് ചെയ്ത ജസ്റ്റിസ് എം നാഗപ്രസന്ന കേസ് സ്‌റ്റേ ചെയ്തു. പൂച്ചയെ തട്ടിക്കൊണ്ടുപോയത് പ്രതിയായി ആരോപിക്കുന്ന താഹ ഹുസ്സൈനാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇല്ലാതെയാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ്...

ലോറി അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്, ലോറി 15 മീറ്റര്‍ താഴ്ചയില്‍

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ബോട്ടുകളിലായി 18...

നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ​

25 വിരലുകളുമായി നവജാത ശിശു; ദൈവാനുഗ്രഹമെന്ന് കുടുംബം

ബെം​ഗളൂരു: കർണാടകയിൽ 25 വിരലുകളുമായി കുഞ്ഞ് ജനിച്ചു. ബാഗല്‍ക്കോട്ട് ജില്ലയിലാണ് അസാധാരണ സംഭവം. 13 കൈവിരലുകളും 12 കാല്‍ വിരലുകളുമാണ് കുഞ്ഞിനുള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ വലതുകൈയില്‍ ആറ് വിരലുകളും ഇടത് കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്. ആറ് വീതം വിരലുകളാണ് ഇരുകാലുകളിലുമായി ഉള്ളത്. അതേസമയം, കുഞ്ഞിന് വിരൽ കൂടിയതിൽ കുടുംബത്തിന്...

ലോറി കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല, തിരച്ചിലില്‍ ശുഭസൂചനയുണ്ട്- മഞ്ചേശ്വരം എംഎല്‍എ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്കുസമീപം ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാംദിനവും തുടരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന്...

ഷിരൂരിലെ അപകടം; മണ്ണ് മാറ്റിയപ്പോൾ കയറിൻ്റെ അവശിഷ്ടം കണ്ടെത്തി; ലോറിയെന്ന് സംശയം

അങ്കോല:മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം.മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.
- Advertisement -spot_img

Latest News

ബിഎൽഒമാര്‍ക്ക് ആശ്വാസം, കേരളമടക്കമുള്ള 12ഇടങ്ങളിൽ എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര...
- Advertisement -spot_img