Sunday, May 19, 2024

National

രണ്ട് ലക്ഷം കിലോ കഞ്ചാവിന് തീയിട്ട് പോലീസ്: നശിപ്പിച്ചത് 500 കോടി രൂപയുടെ പിടിച്ചെടുത്ത കഞ്ചാവ്

വിശാഖപട്ടണം: 500 കോടി രൂപയുടെ കഞ്ചാവ് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പോലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി നശിപ്പിച്ചത്. വിശാഖപട്ടണത്തെ അനകപള്ളിക്ക് സമീപം കൊഡരു ഗ്രാമത്തിലാണ് പോലീസ് വന്‍ തോതില്‍ കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്. വടക്കന്‍ ജില്ലകളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടിച്ചെടുത്ത കഞ്ചാവാണ് ഇത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ഓപ്പറേഷന്‍...

കാറോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാം; നിയമം കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫോണ്‍ പോക്കറ്റിലാണ് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹാന്‍ഡ്സ് ഫ്രീ ഉപകരണവുമായി ഫോണ്‍ കണക്റ്റ് ചെയ്താല്‍ മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്....

ഹിജാബ് വിവാദം അക്രമത്തിലേക്ക്: കർണാടകയിൽ രണ്ടിടത്ത് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, പൊലീസ് ലാത്തിവീശി

ബെംഗളൂരു: ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക് നീങ്ങുന്നു. കർണാടകത്തിൽ രണ്ടിടത്ത് സംഘർഷം നടന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഇവിടെ യുവാവിന് ക്രൂരമായി വെട്ടേറ്റു. തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെയാണ് കല്ലേറിൽ...

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം- സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നല്‍കിയ നോട്ടീസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍...

വെറും 60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്ന് അവകാശവാദം; സെൻസോഡൈൻ പരസ്യങ്ങൾക്ക് രാജ്യത്ത് വിലക്ക്

ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡായ സെൻസൊഡൈന്റെ പരസ്യങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകൾക്കുള്ളിൽ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളിൽ പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സിസിപിഎ ഡയറക്ടർ ജനറൽ ഇൻവസ്റ്റിഗേഷന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഓർഡർ...

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷവും ഇരുട്ടടി; നിരക്ക് കുത്തനെ കൂടിയേക്കും

ദില്ലി: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും ഈ വർഷം തന്നെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന നൽകി. കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയിരുന്നു. ടെലികോം കമ്പനികളെല്ലാം ഈ വർഷം...

കർണാടക ഹിജാബ് വിവാദം: ഫെബ്രുവരി 16 വരെ കോളജുകൾക്ക് അവധി

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന് (ഡിസിടിഇ) കീഴിലുള്ള കോളജുകളും ഫെബ്രുവരി 16 വരെ അടച്ചിടും. ഓൺലൈൻ ക്ലാസുകൾ നടത്താൻ...

ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ഥിനിയുടെ പ്രതികരണം; മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏഴ് കാര്യങ്ങള്‍

ഉഡുപ്പിയില്‍ പര്‍ദ്ദയണിഞ്ഞ് കോളേജിലെത്തിയ പെണ്‍കുട്ടിയുമായി ദേശീയമാധ്യമമായ എന്‍ഡി ടിവി നടത്തിയ അഭിമുഖം പങ്കുവച്ച് കെടി ജലീല്‍. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയ ഏഴു കാര്യങ്ങള്‍ അഭിമുഖത്തിലുണ്ടെന്ന് ജലീല്‍ വ്യക്തമാക്കി. പര്‍ദ്ദയണിഞ്ഞ് കോളേജിലെത്തുകയും ക്ലാസില്‍ കയറുന്നതിന് മുമ്പ് അത് ഊരി കോളേജിലെ ഡ്രസ് കോഡ് സ്വീകരിക്കുകയുമാണ് പതിവെന്ന് അഭിമുഖത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. മാത്രമല്ല, കോളേജില്‍...

“എല്ലാവർക്കും ഒരു നിയമം മതി”; രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഏകസിവില്‍ കോഡ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. രാജ്യം ഒന്നാണെന്നും എല്ലാവർക്കും ഒരു നിയമം മതിയെന്നും മന്ത്രി പറഞ്ഞു. ഗിരിരാജ് സിങ്ങിന്‍റെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ്...

പൂവൻകോഴിക്ക് 30 രൂപ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ, വൈറലായി ചിത്രവും വീഡിയോയും

ടിക്കറ്റ് എടുക്കാതെ പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകൾ ഏത് രാജ്യത്തായാലും ശിക്ഷാർഹമാണ്. അതിനി കോഴിയായാലും, മനുഷ്യനായാലും അങ്ങനെ തന്നെയാണ് എന്നാണ് തെലങ്കാനയിലെ ഒരു ബസ് കണ്ടക്ടർ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (Telangana State Road Transport Corporation -ടിഎസ്ആർടിസി) ബസിൽ യാത്ര ചെയ്തതിന് ഒരു പൂവൻകോഴിക്ക്(Rooster) 30 രൂപയുടെ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img