National

‘ജനാധിപത്യത്തിന്‍റെ ശവപ്പെട്ടിയില്‍ മറ്റൊരു ആണി’; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷം

ദില്ലി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൌജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍  സൌജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് സംബന്ധിച്ച്  സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും.  ഇത് സംബന്ധിച്ച നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ  ചൊവ്വാഴ്ച രംഗത്ത് എത്തി. എന്നാല്‍...

നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപണം; മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്, കയ്യടിച്ച് ജനക്കൂട്ടം

അഹമ്മദാബാദ്: നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് തൂണിനോട് ചേർത്തുപിടിച്ച് യുവാക്കളെ പൊലീസ് മർദിച്ചത്. ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. https://twitter.com/VtvGujarati/status/1577236311345287168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1577236311345287168%7Ctwgr%5Ef5d96c5a31067a3bbf0a64d4f90c5d8a0f0638cb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fgujarat-police-publicly-beat-muslim-youths-who-were-arrested-for-allegedly-throwing-stones-at-navratri-garba-ceremony-193647 ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും...

ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു; അതിര്‍ത്തിയില്‍ കുടുങ്ങി

ന്യൂദല്‍ഹി: മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. ഇതിനോടകം 3,000 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശിഹാബ് പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ 15 ദിവസത്തോളം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട...

ഹൈവേയില്‍ വാഹന പരിശോധന, പണം പിരിവ്; 150 കിലോ തൂക്കമുള്ള ‘വ്യാജ ഇന്‍സ്പെക്ടര്‍ക്ക്’ പിടിവീണത് ഇങ്ങനെ

ദില്ലി: അനധികൃതമായി വാഹനങ്ങള്‍ തടഞ്ഞ് പിഴയെന്ന നിലയില്‍ പണം തട്ടിയ വ്യാജ പൊലീസ് ഇൻസ്‌പെക്ടര്‍ പിടിയില്‍. ഫിറോസാബാദ് പോലീസ് ഞായറാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഫിറോസാബാദ്  തുണ്ടലയിലെ പോലീസ് സ്റ്റേഷനിലെ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ആധാർ കാർഡും പോലീസ് ഇൻസ്പെക്ടർ ഐഡി കാർഡും ഉൾപ്പെടെയുള്ള വ്യാജ രേഖകള്‍ ഇയാളില്‍ നിന്നും കണ്ടെത്തിയതായി ഫിറോസാബാദ്...

‘മടങ്ങിവരും, പ്രതികാരം ചെയ്യും’, വീണ്ടും പിഎഫ്ഐ ചുവരെഴുത്ത്; കേസെടുത്തു, ‘പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ’

ബെംഗളൂരു: കഴിഞ്ഞ ആഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ വീണ്ടും രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പി എഫ് ഐയുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ആദ്യം ദക്ഷിണ കന്നഡയിലും പിന്നാലെ ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങിവരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് എഴുത്തുകളിൽ പറയുന്നത്. റോഡിലും പൊതുഇടങ്ങളിലുമാണ് ഇത്തരത്തിൽ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കർണാടക പൊലീസ്...

പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിൽ ബന്ധം കണ്ടെത്താനായിട്ടില്ല-മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂഡൽഹി: നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടും(പി.എഫ്.ഐ) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും(എസ്.ഡി.പി.ഐ)യും തമ്മിൽ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പി.എഫ്.ഐയുമായി ബന്ധമുള്ള സംഘടനകൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി കടുപ്പിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ദേശീയ വാർത്താ ഏജൻസിയായ 'ഇന്ത്യ...

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്

മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. സെപ്തംബർ അവസാനത്തോടെ യുഎസ് ഡോളറിനെതിരെ റെക്കോർഡ് ഇടിവിലേക്ക് എത്തിയ രൂപ നേരിയ തോതിൽ പിന്നീട് മുന്നേറിയിരുന്നു. എന്നാൽ ആഭ്യന്തര ഓഹരി വിപണിയിലെ കനത്ത വിൽപന സമ്മർദ്ദവും അസംസ്‌കൃത എണ്ണ വിലയിലെ വർദ്ധനവും രൂപയെ വീണ്ടും തളർത്തിയിരിക്കുകയാണ്. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 81.89...

കോരിച്ചൊരിയുന്ന മഴയില്‍ ആവേശം ചോരാതെ രാഹുല്‍; ‘ഭാരത് ജോഡോ യാത്രയുടെ’ വീഡിയോ വൈറലാക്കി കോണ്‍ഗ്രസ്

മൈസൂര്‍: കർണാടകയിലെ മൈസൂരില്‍ കോരിച്ചൊരിയുന്ന 'ഭാരത് ജോഡോ യാത്ര' നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കനത്ത മഴയില്‍ തന്നെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്തു. ഇതിന്‍റെ വീഡിയോ രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ ആർക്കും ഞങ്ങളെ തടയാനാകില്ല. ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നതില്‍ നിന്ന് ആർക്കും ഞങ്ങളെ തടയാനാവില്ല....

‘പേസിഎം’ ടീ ഷർട്ട് ധരിക്കും..നിങ്ങൾക്കെന്തു ചെയ്യാനാകും…? ബി.ജെ.പിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാർ

ബംഗളൂരു: ഭാരത് ജോഡോ യാത്രയിൽ പേസിഎം ടീ ഷർട്ട് ധരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.കർണാടക മുഖ്യമന്ത്രിക്കെതിരായ 'പേസിഎം' കാമ്പയിനിന്റെ ഭാഗമായുള്ള ടീ ഷർട്ട് ധരിച്ചതിന് ചാമരാജനഗറിൽ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ധരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.ബി.ജെ.പി...

ന്യൂനപക്ഷകാര്യ വകുപ്പ് എടുത്തുകളയാനൊരുങ്ങി കേന്ദ്രം; തുടർ നീക്കം ഇങ്ങനെ

ന്യൂഡൽഹി: ന്യൂനപക്ഷകാര്യ വകുപ്പ് എടുത്തുകളയാനൊരുങ്ങി കേന്ദ്ര സർക്കാർ. 2006ൽ യു.പി.എ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ വകുപ്പ് 16 വർഷങ്ങൾക്ക് ശേഷം ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ന്യൂനപക്ഷകാര്യ വകുപ്പിനെ സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വകുപ്പ് നടപ്പാക്കിയിട്ടുള്ള എല്ലാ പദ്ധതികളും ലയനത്തിനു ശേഷവും...
- Advertisement -spot_img

Latest News

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ...
- Advertisement -spot_img