ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക അടുത്തിടെയാണ് പുറത്തുവന്നത്. ഹെൻലി പാസ്പോർട്ട് സൂചികയാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ 2024 റാങ്കിംഗ് പുറത്തിറക്കിയത്. ഈ പട്ടിക അനുസരിച്ച് ഇന്ത്യയ്ക്ക് ആഗോളതലത്തിൽ 82-ാം സ്ഥാനമാണുള്ളത്. ഈ റാങ്കിംഗ് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയുടെ ആവശ്യമില്ലാതെ 58 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നു.
ഹെൻലി പാസ്പോർട്ട് സൂചിക, ആഗോള...
ന്യൂഡൽഹി: ദീർഘദൂര യാത്രചെയ്യുന്നവർക്ക് ഫാസ്ടാഗിലെ ബാൻസ് തുക തീർന്നുപോകുന്നതിന് പരിഹാരമാകുന്നു. ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) തുടങ്ങിയവയിലെ ബാലൻസ് നിശ്ചിത തുകയിൽ താഴെയെത്തിയാൽ റീചാർജ് ആകുന്ന സംവിധാനം വൈകാതെ നിലവിൽ വരും. ബാലൻസ് കുറയുമ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യുന്ന സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന്...
തടാകം കയ്യേറിയെന്ന ആരോപണത്തിൽ തെലുങ്ക് നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്തു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള ദ എൻ കൺവെൻഷൻ സെന്ററാണ് പൊളിച്ച് നീക്കിയത്. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ അധികൃതരുടേതാണ് നടപടി. അതേസമയം വിഷയത്തിൽ നാഗാർജുന പ്രതികരിച്ചിട്ടില്ല.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിൻറെ ഭാഗമായാണ് കെട്ടിടം പൊളിച്ച്...
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുകയാണ് കോണ്ഗ്രസും സമാജ്വാദി പാര്ട്ടിയും. പൊതുതെരഞ്ഞെടുപ്പിലെ വിജയം ആവര്ത്തിക്കാന് ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്ട്ടികളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്ച്ചകള് ആരംഭിച്ചു. യുപിയിലെ പത്ത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസുമായി ചേർന്ന് 'ഒരു കൈയിൽ നിന്ന് കൊടുക്കുക, മറ്റൊരു കൈയിൽ നിന്ന് വാങ്ങുക' എന്ന...
ന്യൂഡല്ഹി: 156 ഫിക്സഡ് ഡോസ് കോമ്പിനേഷന് (എഫ്ഡിസി) മരുന്നുകള് സര്ക്കാര് നിരോധിച്ചു. പനി, ജലദോഷം, അലര്ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല് മരുന്നുകള് ഉള്പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില് മരുന്നുകള് മനുഷ്യര്ക്ക് അപകടമുണ്ടാക്കാന് സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക്...
ലേയ്സ് പാക്കറ്റുകളില് വായുവാണ് കൂടുതലെന്നുള്ള പാരതിക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല് ഇപ്പോഴും അക്കാര്യത്തില് മാത്രം ഒരു മാറ്റവുമില്ലെന്ന യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില് വൈറല്. ലേയ്സ് പാക്കറ്റുകള് എപ്പോഴും വീർത്താണ് ഇരിക്കുക. പാക്കറ്റുകളുടെ വലുപ്പം അതിനുള്ളില് ധാരാളം ചിപ്സ് ഉള്ളതായി തോന്നിക്കും. എന്നാല് പലപ്പോഴും പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാല് ഒരു തവണ ഉള്ളം കൈയില്...
ബെംഗളൂരു: മുൻഭർത്താവിൽ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് കർണാടക ഹൈക്കോടതിയുടെയുടെ രൂക്ഷ വിമർശനം. കേസിൻറെ വാദം കോടതിയിൽ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭർത്താവ് എം.നരസിംഹയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനാംശം ആവശ്യപ്പെട്ടത്. പ്രതിമാസ ജീവനാംശമായി ഭർത്താവിനോട് യുവതി ആവശ്യപ്പെട്ടത് 6,16,300 രൂപയാണ്.
മുട്ടുവേദനക്കുള്ള ഫിസിയോതെറാപ്പിക്കായി 4-5...
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്സുകൾ എന്ന് ആരോപണം. ഭരണ കാലത്ത് അമിത ചെലവ് നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതിന് പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സ്നാക്സ്സിൻ്റെ ബില്ലിനെ മുട്ട...
ബെംഗളൂരു: കര്ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര് അര്ജുനെ കണ്ടെത്താനുള്ള ദൗത്യത്തില് കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്റെ ഭാവി. നിലവിൽ ദൗത്യത്തിന്റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ...
മുംബൈ: താരിഫ് നിരക്ക് വര്ധനവുകളിലെ വിമര്ശനം തുടരുന്നതിനിടെ തകര്പ്പന് പ്രീപെയ്ഡ് റീച്ചാര്ജ് പ്ലാന് അവതരിപ്പിച്ച് റിലയന്സ് ജിയോയുടെ നീക്കം. 198 രൂപയ്ക്ക് 14 ദിവസത്തേക്ക് അണ്ലിമിറ്റഡ് 5ജിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത് എന്ന് ദി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. ഇതിനൊപ്പം മറ്റൊരു ആനുകൂല്യവും ഈ റീച്ചാര്ജ് പ്ലാനില് ലഭിക്കും.
പിണങ്ങിയവരെ തിരിച്ചുകൊണ്ടുവരാന് വജ്രായുധം ഇറക്കിയിരിക്കുകയാണ്...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....