National

തെളിവ് ചോദിച്ച സ്‍കൂട്ടര്‍ യാത്രികന് പൊലീസിന്‍റെ മാസ് മറുപടി, ഇളിഭ്യനായി പോസ്റ്റ് മുക്കി യുവാവ്!

രാജ്യത്തെ മിക്ക നഗരങ്ങളിലും ഓൺലൈൻ ചലാനുകൾ വളരെ സാധാരണമായിരിക്കുകയാണ് ഇപ്പോള്‍. ട്രാഫിക് പൊലീസിന്റെ ക്യാമറയില്‍ നിയമലംഘനങ്ങള്‍ പതിഞ്ഞാല്‍ ചലാന്‍ വീട്ടിലേക്ക് വരും.  ഓൺലൈൻ ചലാനുകൾ എല്ലായ്‌പ്പോഴും തെളിവ് സഹിതം അയയ്‌ക്കുമ്പോൾ, ചലാൻ ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും തെറ്റ് സംഭവിക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈൻ ചലാനുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍...

ഹിജാബ് കഴിഞ്ഞു, ഇനി ഹലാല്‍; മക്ഡൊണാള്‍ഡിലേക്കും കെഎഫ്‌സിയിലേക്കും പ്രകടനം; കര്‍ണാടകയിലെ സ്‌റ്റോറുകള്‍ പൂട്ടിക്കും; ഭീഷണിയുമായി ഹിന്ദുത്വസംഘടനകള്‍

ബംഗളൂരു: ദീപാവലി ആഘോഷം അടുത്തിരിക്കെ ഹലാൽ മാംസ ഉൽപന്നങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണം. ഹലാൽ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിൽ കർണാടകയിൽ സംസ്ഥാനവ്യാപക കാംപയിൻ നടക്കുന്നത്. സംഘത്തിനു കീഴിൽ മക്‌ഡൊണാൾഡ്, കെ.എഫ്.സി, പിസ്സ ഹട്ട് ഉൾപ്പെടെയുള്ള കുത്തക കമ്പനികളുടെ ഔട്ട്‌ലെറ്റുകൾക്കു മുൻപിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ഹലാൽ...

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തോല്‍വിയിലും താരമായി ശശി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയക്കുതിപ്പ്. ഖാര്‍ഗെയുടെ വോട്ട് 8000 കടന്നു. തരൂരിന് 1072 വോട്ട് നേടാനായി. ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി...

കഞ്ചാവ് വേണ്ടവർ ഇനിമുതൽ ഓൺലൈനിൽ ഓർഡർ ചെയ്താൽ മതി; നവംബർ ഒന്നുമുതൽ വീട്ടുമുറ്റത്ത് ഊബർ ഈറ്റ്സ് എത്തിക്കും

ടൊറന്റോ: ആവശ്യക്കാർക്ക് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിച്ച് നൽകാനൊരുങ്ങി ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഇനി മുതൽ വീട്ടുപടിക്കൽ കഞ്ചാവ് എത്തിച്ചുനൽകുന്നത്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‌ലിയുമായി സഹകരിച്ചുകൊണ്ടാണ് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന് കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു. 'ലീഫ്‌ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലർമാരെ കഞ്ചാവ് വിൽപ്പനയ്ക്ക് സഹായിക്കുകയാണ് ഞങ്ങൾ....

പൊതുപരീക്ഷയ്ക്കിടെ ഹിന്ദു യുവതികളുടെ താലിയടക്കം അഴിപ്പിച്ചു, മുസ്‌ലിം വനിതകളെ ബുർഖ ധരിക്കാൻ അനുവദിച്ചെന്നും പരാതി

ഹൈദരാബാദ്: ക‌ർണാടകയിലെ ഹിജാബ് നിരോധനം വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കെ ഹിജാബുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ പുതിയ വിവാദം. തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പൊതുപരീക്ഷയിൽ ഹിന്ദു സ്ത്രീകളോട് താലിയടക്കം ആഭരണങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും അതേസമയം, മുസ്‌ലിം വനിതകളെ ബുർഖ ധരിക്കാൻ അനുവദിച്ചെന്നുമാണ് പരാതി ഉയരുന്നത്. ഒക്‌ടോബർ 16ന് ആദിലാബാദിലെ കോളേജിൽ നടന്ന തെലങ്കാന പി എസ് സി പരീക്ഷയ്ക്കിടെയാണ് സംഭവം....

ആക്രി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2,500 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ആറുമാസത്തിനിടെ ആക്രിവിൽപ്പനയിലൂടെ 2,582 കോടി രൂപ സമ്പാദിച്ചതായി ഇന്ത്യൻ റെയിൽവെ. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയിൽവെ വ്യക്തമാക്കി. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവെ സമ്പാദിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ 4,400 കോടി രൂപ വരുമാനമാണ്...

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: ജയം ഉറപ്പിച്ച് ഖാര്‍ഗെ, തരൂരിന് വോട്ട് 400 കടന്നു

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഖാര്‍ഗെയുടെ വോട്ട് 3000 കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് 400 വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ മല്ലികാര്‍ജ്ജുന ഖാര്‍ഗയുടെ വീട്ടില്‍ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീടിന് മുന്നില്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചു ബോര്‍ഡ്...

‘സേവ് ഔര്‍ നേഷന്‍ ഇന്ത്യ’; ആര്‍.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന

ആര്‍.എസ്.എസ്., ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപവത്കരിക്കുന്നതായി റിപ്പോര്‍ട്ട്.’സേവ് ഔര്‍ നേഷന്‍ ഇന്ത്യ’ എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന് കൊച്ചിയില്‍ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുക്കും. വിവിധ ക്രൈസ്തവ...

അച്ഛനും മകളും തമ്മിലുള്ള രസകരമായ ചാറ്റ്; അച്ഛൻ ‘തഗ്’ ആണെന്ന് ചാറ്റ് കണ്ടവര്‍…

കുടുംബം എന്നത് ഓരോ വ്യക്തിയെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഇടമാണ്. അച്ഛനും അമ്മയും സഹോദരങ്ങളുമായുമെല്ലാമുള്ള ബന്ധമാണെങ്കില്‍ അതില്‍ സ്നേഹത്തിനും കരുതലിനുമൊപ്പം തന്നെ അല്‍പം കുസൃതിയും ഇടകലര്‍ന്നിരിക്കും. മിക്ക വീടുകളിലും ഇത് കാണാൻ സാധിക്കും. ആരെങ്കിലും ഒരാള്‍ എന്തെങ്കിലും അഭിപ്രായം പറയുമ്പോഴേക്ക് അതിനെ കളിയാക്കിക്കൊണ്ട് അടുത്തയാളും ഇയാളെ പരിഹസിച്ചുകൊണ്ട് അതിനടുത്തയാളുമെല്ലാമെത്തുന്നത് വീടുകളിലെ സ്ഥിരം കാഴ്ചയാണ്. ഇക്കാര്യത്തില്‍ പ്രായമോ...

കർണാടകത്തിൽ ‘ഹലാൽ ഫ്രീ ദീപാവലി’ ക്യാംപെയ്ൻ; ഹലാൽ നിരോധനം ആവശ്യപ്പെട്ട് സർക്കാരിന് ശ്രീരാമ സേനയുടെ കത്ത്

ബെംഗളൂരു: കർണാടകത്തിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു.  സംസ്ഥാനത്ത് ഹലാലൽ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. 'ഹലാൽ ഫ്രീ ദീപാവലി' പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് 'ഹലാൽ ജിഹാദ്' നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി...
- Advertisement -spot_img

Latest News

‘വി ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും, മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണം’; എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ

എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി ധാരണ...
- Advertisement -spot_img