അഹമ്മദാബാദ്: ഏക സിവിൽ കോഡിലേക്ക് ഗുജറാത്തും. സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്‍ജി അധ്യക്ഷനായ സമിതി വിവിധവശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതോടെ തുല്യത ഉറപ്പാക്കപ്പെടുമെന്ന് ഗതാഗത മന്ത്രി പൂർണേഷ് മോദി പറഞ്ഞു. തീരുമാനത്തിന്...
ചണ്ഡിഗഢ്: വ്യാജവാർത്തകൾക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജവാർത്തകൾ രാജ്യത്തിനു ഭീഷണിയാണെന്ന് പറഞ്ഞ മോദി എന്തും ഫോർവേഡ് ചെയ്യുംമുമ്പ് പത്തു തവണ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഹരിയാനയിൽ 'ചിന്തൻ ശിബിരം' എന്ന പേരിൽ നടന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''എന്തു വിവരവും ഫോർവേഡ് ചെയ്യുന്നതിനുമുൻപ് പത്തു തവണ ആലോചിക്കണം. വിവരങ്ങൾ...
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രധാന ചുവടുമായി ഗുജറാത്ത്. ഏകികൃത സിവിൽ കോഡ് നടപ്പാക്കാനായി പ്രത്യേക സമിതിയെ നിയമിക്കും. സമിതി പ്രഖ്യപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അടുത്ത ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലുള്ള സമിതിയായിരിക്കും രൂപീകരിക്കുക.
നേരത്തെ, സംസ്ഥാനത്തിന് ഏകീകൃത...
പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഒരു എസ്.ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
അംബേദ്കര്‍ നഗര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസം ജില്ലയിലെത്തിയ ജസ്റ്റിസ് പ്രകാശ് സിങ്ങിന്‍റെ...
ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19 ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ...
ഉത്തര്‍പ്രദേശില്‍ കീടനാശിനി കലര്‍ന്ന ചായ കുടിച്ച് നാല് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് നാലുപേര്‍ മരിച്ചത്. ശിവാംഗ് (6), ദിവാംഗ് (5), രവീന്ദ്ര സിംഗ് (55), അയല്‍വാസി സൊബ്രന്‍ സിംഗ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ശിവ് നന്ദന്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലാണ്. വീട്ടിലെ ആറ് വയസുകാരന്‍ തയ്യാറാക്കിയ ചായ കുടിച്ചാണ് നാല് പേരും...
ചണ്ഡിഗഢ്: 15 വയസിനു മുകളിൽ പ്രായമുള്ള മുസ്‌ലിം പെൺകുട്ടികൾക്ക് സ്വന്തം താൽപര്യപ്രകാരം ഇഷ്ടമുള്ള ആളുകളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ 12-ാം വകുപ്പിന്റെ ലംഘനമല്ല ഇതെന്നും വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി.
26കാരനായ ജാവേദ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 16കാരിയായ തന്റെ ഭാര്യയെ അവളുടെ...
കര്‍ണാടകയിലെ അടുത്തിടെ നടന്ന ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ ഒന്നടങ്കം അപമാനിച്ച റിലയന്‍സ് ഗ്രൂപ്പിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ന് പിഴ ചുമത്തി. ഹിജാബ് വിഷയം റിപ്പോര്‍ട്ട് ചെയ്തതില്‍ സാമുദായിക നിറം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റിയാണ് ചാനലിന് പിഴയിട്ടത്. 50,000 രൂപ ചാനല്‍ അടയ്ക്കണമെന്നാണ്...