National

ഉംറയ്ക്കായി സംഗീതസംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ മക്കയിലേക്ക്

ചെന്നൈ: ഉംറ നിര്‍വഹിക്കാനായി പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ മക്കയിലേക്ക് പുറപ്പെട്ടു. ഇഹ്‌റാം വേഷം ധരിച്ച് വിമാനത്തിൽ ഇരിക്കുന്ന ചിത്രം യുവാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് വ്യാപനത്തിനു ശേഷം 2021 ആഗസ്തിലാണ് സൗദി ഉംറ തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. പ്രശസ്ത തെന്നിന്ത്യന്‍ സംഗീത...

രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും; കേന്ദ്രസർക്കാർ നിർദേശം

രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സർക്കാർ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ...

പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കും- കേന്ദ്രം

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കും, കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ഈ ക്രമീകരണം ഒരുക്കുകയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ...

പാചക വാതക വില കുത്തനെ കുറച്ച് കമ്പനികൾ; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 115 രൂപ 50 പൈസ

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജിയുടെ  സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്നാണ് രാജ്യത്ത് എണ്ണ കമ്പനികൾ വില കുറച്ചിരിക്കുന്നത്. 2022  ജൂണിന് ശേഷം ഏഴാമത്തെ തവണയാണ് വാണിജ്യ...

സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി, ഹാത്രസിലേക്ക് പോയത് മതസൗഹാർദം തകര്‍ക്കാനെന്നും പരാമര്‍ശം

ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. 'പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്.'  മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ...

ഹൃദയഭേദകം; ഗുജറാത്ത് തൂക്കുപാല ദുരന്തത്തില്‍ 5 മക്കളെയടക്കം ബിജെപി എംപിക്ക് നഷ്ടമായത് കുടുംബത്തിലെ 12പേരെ

അഹമ്മദാബാദ്: ​ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേരും. രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാണ്ജി കുന്ദരിയയുടെ കുടുംബത്തിലെ 12പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ എംപിയുടെ അഞ്ച് മക്കളും ഉൾപ്പെട്ടു. 'അപകടത്തിൽ അഞ്ച് മക്കൾ ഉൾപ്പെടെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. സഹോദരിയുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു'- മോഹൻഭായ് കല്യാണ്ജി കുന്ദരിയ...

നവംബറിൽ 10 ദിവസം ബാങ്ക് അവധിയെന്ന് ആർബിഐ ഹോളിഡേ കലൻഡർ; കേരളത്തിൽ 6 ദിവസം അവധി

റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ കണക്ക് വരുന്നത്. നവംബർ 1 – കന്നഡ രാജ്യോത്സവാണ്. ബംഗളൂരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും. കേരളപ്പിറവി ദിനമാണെങ്കിലും കേരളത്തിന് അവധിയില്ല. നവംബർ 6 ഞായറാഴ്ചയാണ് നവംബർ 8 ഗുരു നാനാക് ജയന്തിയാണ്. അന്ന് കേരളം, ചെന്നൈ,...

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുത്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ...

പാലം ആളുകള്‍ കുലുക്കി, പിന്നാലെ പൊട്ടിവീണു; ഗുജറാത്തിലെ 150 ഓളം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്

ഗാന്ധി നഗര്‍: ഗുജറാത്തില്‍ 150 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത തൂക്കുപാലം അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു. ആളുകള്‍ പാലം കുലുക്കുന്നതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തി മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ്...

പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img