ലക്നൗ ∙ വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ, വാഹനാപകടത്തില്‍ വരന്റെ അമ്മായിക്ക് ദാരുണാന്ത്യം. സരളാദേവി (35)യാണ് ദേഹത്ത് കാർ കയറിയിറങ്ങി മരിച്ചത്. വിവാഹ ചടങ്ങിനിടെ, വരന്‍ അരുണ്‍ (24) ആണ് കാര്‍ ഓടിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ 10 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ നാലുപേർ ആശുപത്രിയിലാണ്.
ഉത്തർപ്രദേശ് ഇറ്റാവ ജില്ലയിലെ അക്ബര്‍പുർ...
ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ പള്ളിക്കുള്ളിൽ കയറി ഖുറാൻ കത്തിച്ച സംഭവത്തിൽ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഖുറാൻ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലിയിടങ്ങളിൽ കല്ലേറും തീവെപ്പും നടന്നു. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്റെ ആലം...
ബംഗളൂരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് അധികൃതർക്ക് നിർദേശം നൽകി സംസ്ഥാന സർക്കാർ.
വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്‍റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തീരുമാനം.
'സംസ്ഥാനത്തെ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ സമ്മർദം കുറക്കാനും ഏകാഗ്രതയും ആരോഗ്യവും ഉറപ്പാക്കാനും സ്‌കൂളുകളിൽ ദിവസവും യോഗ ചെയ്യേണ്ടത് ആവശ്യമാണ്....
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കി കേരള കേഡറില്‍ നിന്ന് ഒഴിവായ യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളുരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്.
കര്‍ണാടക കേഡറിലേക്ക് മാറാനുള്ള അദേഹത്തിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ്...
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. ഇസ്ലാമാബാദിന് സമീപം ഗുഞ്ചൻവാലി പ്രവിശ്യയിലാണ് അപ്രതീക്ഷിത ആക്രമണം. ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ...
ഗുജറാത്ത് തിരഞ്ഞെടുപ്പ്് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ തീയതി ഡിസംബര്‍ ഒന്നും രണ്ടാം ഘട്ടം ഡിസംബര്‍ 5 മാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടാംതീയതി നടക്കും. ഹിമാചലിലും ഡിസംബര്‍ എട്ടിന് തന്നെയാണ് വോട്ടെണ്ണല്‍.
2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിരുന്നുവെങ്കിലും എങ്കിലും ഭരണം നിലനിര്‍ത്താന്‍ ഭരണകക്ഷിക്ക്...
വിവാഹത്തെ കുറിച്ച് ഓരോ വ്യക്തിക്കും അവരുടേതായ സ്വപ്നങ്ങളും സങ്കല്‍പങ്ങളുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഭിന്നശേഷിക്കാരായ വ്യക്തികളെ സംബന്ധിച്ച് അവര്‍ക്ക് വിവാഹത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് പോലും പലപ്പോഴും പരിമിതകള്‍ നേരിടാറുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നവരും അതിന് പിന്തുണയായി നില്‍ക്കുന്ന കുടുംബാഗങ്ങളും സാമൂഹികമായ സാഹചര്യങ്ങളും അപൂര്‍വമാണെന്ന് തന്നെ പറയാം.
ഇപ്പോഴിതാ ഉത്തര്‍ പ്രദേശിലെ ഷംലിയില്‍ നിന്ന്...
ഭോപ്പാൽ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്നരാക്കി മർദിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അടിവസ്ത്രം മാത്രം ധരിച്ച രണ്ട് പേരെ ആൾക്കൂട്ടം മർദിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരുകൂട്ടം ആളുകൾ ബെൽറ്റുകൊണ്ടാണ് ഇവരെ അടിക്കുന്നത്. ചിലർ ഇവർക്കെതിരെ മുട്ടയെറിയാനും ആവശ്യപ്പെടുന്നുണ്ട്.
മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് ഛത്തീസ്ഗഢ്...
ന്യൂദല്‍ഹി: പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തി ഗുജറാത്തില്‍ താമസിക്കുന്ന മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി.
ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് 1955ലെ നിയമപ്രകാരം പൗരത്വം നല്‍കുന്നത്. 2014 ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം...
ദില്ലി: ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം.
ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാൽ വാട്ട്സ്ആപ്പിന് എതിരെ സെപ്റ്റംബറിൽ 666 പരാതികളാണ്...