National

കടം വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; ഉത്സവ സീസണിൽ വാങ്ങലുകൾ കൂടിയെന്ന് ആർബിഐ

ദില്ലി: രാജ്യത്തെ റീട്ടെയിൽ വായ്പാ വളർച്ചയിൽ വൻ വർദ്ധനവ്. ഉത്സവ സീസണിൽ കടമെടുപ്പ് കുത്തനെ കൂടി. കോവിഡ് കാലത്തിന് ശേഷം ഏറ്റവും ഉയർന്ന കടമെടുപ്പാണ് സെപ്റ്റംബറിൽ ഉണ്ടായതെന്ന് വ്യക്തമാക്കി ആർബിഐ. വാഹനങ്ങൾ, ഉപഭോക്തൃ സാധനങ്ങൾ, വീടുകൾ എന്നിവ വാങ്ങാനായാണ് വായ്പ കൂടുതലായും എടുത്തിരിക്കുന്നത്.  റീട്ടെയിൽ വായ്പകളുടെ ഭൂരിഭാഗവും ഭവന വായ്പകളാണ്. 2021 സെപ്റ്റംബർ 24നും 2022...

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ധോണി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

ഐപിഎസ് ഉദ്യോഗസ്ഥൻ ജി.സമ്പത്ത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ദിവസാവസാനം വരെ വാദം കേൾക്കാനായില്ല. സുപ്രീം കോടതിക്കും...

സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി; സ്വന്തമാക്കുക ഈ വമ്പൻ കമ്പനിയുടെ ഓഹരികൾ

ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ്‌ സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റിലയൻസുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ്...

കർണാടകയിൽ എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

ബെംഗളൂരു: കർണാടകയിലെ മൈസൂരുവിലും ഹുബ്ബള്ളിയിലും എസ്.ഡി.പി.ഐ, നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ഹുബ്ബള്ളിയിൽ എസ്.ഡി.പി.ഐ നേതാവായ ഇസ്മായീർ നളബന്ദയുടെയും മൈസൂരുവിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാവായ സുലൈമാന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. തീവ്രവാദ ഫണ്ടിങ് അടക്കമുള്ള ആരോപണങ്ങളുടെ പേരിൽ സെപ്റ്റംബർ 28നാണ് പോപുലർ...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ അന്തരിച്ചു

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് അന്ത്യം. നവംബര്‍ രണ്ടിനാണ് അദ്ദേഹം പോസ്റ്റല്‍ വോട്ടുചെയ്തത്. നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. 1917 ജൂലായ് ഒന്നിന് ജനിച്ച അദ്ദേഹം സ്‌കൂള്‍ അധ്യാപകനായിരുന്നു. 1947 രാജ്യം സ്വതന്ത്രമായശേഷം 1951-ലാണ്...

കർണാടകയിൽ 2000 കോടി നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്; ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ

ബെംഗളൂരു∙ കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ബെംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാളും ഫുഡ് എക്സ്പോര്‍ട്ട് യൂണിറ്റും തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ 2000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനു സര്‍ക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു....

ജയിലില്‍ കൊതുകുശല്യം, കൊന്ന കൊതുകുകളുമായി ദാവൂദിന്റെ മുന്‍ കുട്ടാളി കോടതിയില്‍

കൊതുകുകളുടെ ശല്യം കാരണം ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി വിചാരണ തടവുകാരനായ ഗുണ്ടാത്തലവന്‍ കോടതിയില്‍. ഒരു കുപ്പി നിറയെ താന്‍ കൊന്ന കൊതുകുകളുമായാണ് ഇയാള്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ ജയിലില്‍ കൊതുക് വല വേണമെന്ന ഇയാളുടെ ആവശ്യം കോടതി നിഷ്‌ക്കരണം തള്ളി. ഗുണ്ടാസംഘത്തില്‍പ്പെട്ട ഇജാസ് ലക്ദാവാലയാണ് മുംബൈ സെഷന്‍ കോര്‍ട്ടില്‍ തന്റെ ആവശ്യവുമായി എത്തിയത്....

പഞ്ചാബിലെ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

അമൃത്സർ : പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ   ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും: കേരളം

ന്യൂഡല്‍ഹി: ഭൂപതിവ് നിയമ പ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാനമായ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ നിലപാട് സത്യവാങ് മൂലം ആയി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു....

കേരളം വീണ്ടും ഒന്നാമത്; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം

ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട 2020-21 വര്‍ഷത്തെ പെര്‍ഫോമിങ് ഗ്രേഡ് ഇന്‍ഡക്സിലാണ് (PGI) കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളവും പഞ്ചാബും മഹാരാഷ്ട്രയും 928 പോയിന്റുമായാണ് സൂചികയില്‍ ഒന്നാമതെത്തിയത്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സൂചികയില്‍ മുന്നേറുകയും ചെയ്തു....
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img