പട്ന: ബിഹാറിൽ പ്രാദേശിക ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു. കതിഹാർ മുൻ ജില്ലാ പരിഷത് അംഗമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. തെൽട പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടിനു സമീപം തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 'ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയുതിർത്ത ശേഷം അക്രമികൾ സ്ഥലംവിടുകയായിരുന്നു'- പൊലീസ്...
ബാർമർ∙ രാജസ്ഥാനിലെ ബാർമറിൽ പല്ലുവേദനയ്ക്ക് ഡോക്ടറെ കാണാൻ ക്ലിനിക്കിലെത്തിയ വ്യവസായി പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാവിലെ 10നായിരുന്നു സംഭവം. അറുപത്തിയൊന്നുകാരനായ ദിലീപ് കുമാർ മദനിയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്ലിനിക്കിൽ എത്തിയ മദനി തന്റെ ഊഴം വരുന്നതുവരെ പത്രം വായിച്ച് കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയും ആയിരുന്നു. ക്ലിനിക്കിലെ...
ഡല്‍ഹി: മുന്നാക്ക സംവരണത്തിലെ സുപ്രിംകോടതി വിധിയിൽ പുഃനപരിശോധനാ ഹരജി നൽകുമെന്ന് സമസ്തയുടെ അഭിഭാഷകൻ. സമാനചിന്താഗതിക്കാരെ കൂട്ടിയാകും പുനഃപരിശോധനാ ഹരജി സമർപ്പിക്കുക.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഭരണഘടനാപരമെന്നാണ് ഭൂരിപക്ഷവിധി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജെ ബി പർദിവാല എന്നിവരാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ചത്.
ചീഫ് ജസ്റ്റിസ് യുയു ലളിത്,...
ന്യൂഡൽഹി∙ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ...
ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന് ആറു വർഷങ്ങളാകുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ട് ഉപയോഗത്തിന് കുറവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ 2016 നവംബർ 8ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകൾ...
ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് യുവതി. 29 -കാരിയായ ടി സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകിയത്. കോയമ്പത്തൂരാണ് സിന്ധുവിന്റെ സ്ഥലം. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അടുത്തിടെ സിന്ധു ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ്...
തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരവെ ധവള പത്രമിറക്കി ദേവസ്വം അധികൃതര്‍. ക്ഷേത്രത്തിന്റെ അധിക ഫണ്ടുകള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറില്‍ നിക്ഷേപിക്കാന്‍ ട്രസ്റ്റ് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും തീരുമാനിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ അപ്പാടെ തള്ളിയാണ് ക്ഷേത്രം ധവള പത്രമിറക്കിയിരിക്കുന്നത്.
ക്ഷേത്രത്തിണ് 2.26 ലക്ഷം കോടി മൂല്യം വരുന്ന സ്വത്തുക്കളാണ് ഉള്ളതെന്ന്...
ഹിമാചല്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നു ബിജെപി വാഗ്ദാനം. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹിന്ദുവോട്ടുകള്‍ ലഭിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇതെന്നും ഏകീകൃത സിവില്‍കോഡ് കേന്ദ്രപരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ...