ഗാസിയാബാദ്: നാല് വര്‍ഷമായി തെളിയാതെ കിടന്ന യുവാവിന്‍റെ തിരോധാന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു. ഇത്രയും നാള്‍ പൊലീസ് അന്വേഷിച്ചിരുന്ന യുവാവിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഭാര്യയും കാമുകനായ അയല്‍വാസിയും ചേര്‍ന്നാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ കാമുകന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് യുവാവിന്റെ മൃതദേഹം...
ഇന്ദോര്‍: കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി സ്വന്തംനിലയ്ക്ക് മരുന്നുണ്ടാക്കി കഴിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇന്ദോറില്‍, സ്വര്‍ണബാഗ് കോളനിയിലെ ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബ് നോക്കി വനഭാഗത്തുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ഇദ്ദേഹം ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നെന്നാണ് വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍...
ന്യൂഡല്‍ഹി: സ്വയം അപ്രത്യക്ഷനായി മുസ്‌ലിങ്ങള്‍ തട്ടിക്കൊണ്ടു പോയതെന്ന് വരുത്തിതീര്‍ത്തു. വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ചു. മുന്‍ സൈനികനായ രാജേന്ദ്ര പ്രസാദ് എന്നയാളാണ് ഇത്രയും നീചമായ പദ്ധതി തയ്യാറാക്കിയത്.
രാജേന്ദ്ര പ്രസാദിനെ ഒരു ദിവസം കാണാതാവുന്നു. അടുത്ത ദിവസം മുതല്‍ വീട്ടുകാര്‍ക്ക് പലതരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നു. പ്രവാചകനെ അധിക്ഷേപിച്ചു എന്നു പറഞ്ഞു മുസ്‌ലിങ്ങളാണ് തന്നെ...
രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒ.ടി.പി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ടെലികോം വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂറില്‍ ഇനി മുതല്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ...
ന്യൂഡൽഹി: ഏക സിവിൽ കോഡ് ബി.ജെ.പി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണെന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതരരാജ്യത്ത് എല്ലാവർക്കും തുല്യനിയമമാണ് വേണ്ടതെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മാധ്യമമായ 'ന്യൂസ്18'ന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. ''ഏക സിവിൽ...
ബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ് ഷെഡിന്റെ ആകൃതി മുസ്ലീം പള്ളികളുടേതിന് സമാനമായതിനാൽ പൊളിച്ചുനീക്കുമെന്നായിരുന്നു പ്രഖ്യാപനം. മൈസൂർ എം പി പ്രതാപ് സിംഹയാണ് വിവാദത്തിൽ ആയിരിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാനാണ് എംപി നിർദ്ദേശം നൽകിയിരിക്കുന്നത്.
മൈസൂർ ഊട്ടി റോഡിലെ വെയിറ്റിംഗ്...
മുംബൈ: വെള്ളിയാഴ്ച മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 61 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ 32 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണവുമായെത്തിയ അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തിൽ ഇതാദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം രൂപയുടെ സ്വര്‍ണം പിടിച്ചെടുക്കുന്നത്.
ആദ്യപരിശോധനയില്‍...
ബംഗളൂരു: 18ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് നൂറടി പൊക്കമുള്ള പ്രതിമ നിർമിക്കാൻ കർണാടകയിലെ കോൺഗ്രസ് എം.എൽ.എ. നഗരസിംഹരാജ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ തൻവീർ സേട്ട് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് ബി.ജെ.പി രംഗത്തെത്തിയതോടെ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ എം.എൽ.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ''എന്തുകൊണ്ട് ടിപ്പുവിന്റെ പ്രതിമ നിർമിച്ചുകൂടാ?...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...