ദില്ലി: രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആർ കോഡുകൾ സഹായകമാകുമെന്ന് കണക്കിലെടുത്താണ് പുതിയ നടപടി. മാത്രമല്ല എൽപിജി സിലിണ്ടറുകളുടെ മോഷണം തടയുക എന്ന ലക്ഷ്യവും ഇതിനു...
നോയിഡ: ( യുപി) ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിനുള്ളിൽ ആറു വയസുകാരന് നയയുടെ കടിയേറ്റ സംഭവത്തിൽ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. ഗ്രേറ്റർ നോയിഡ അതോറിറ്റിയാണ് നായയുടെ ഉടമയ്ക്ക് പിഴ ചുമത്തിയത്. കൂടാതെ കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവും നൽകാനും അധികൃതർ നിർദേശം നൽകി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ടെക്‌സോൺ 4-ലെ ലാ റെസിഡൻഷ്യ...
ന്യൂഡല്‍ഹി: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ടു നിരോധിക്കാന്‍ കാരണമായതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ക്കുള്ള മറുപടിയായി കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയായിരുന്നു. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24-ന് കേസ് പരിഗണിക്കും.
കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം,...
പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിനുള്ള പ്രതിവിധിയായി മിക്കവരും 'ട്രൂ കോളര്‍' പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായി എത്തുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).
ഫോണിലേയ്ക്ക് ഒരു...
ഫോൺ വിളിയിൽ ഇനി ഒളിച്ചുകളിയും ഉടായിപ്പുമൊന്നും നടക്കില്ല. നമ്പർ സേവ് ചെയ്തിട്ടില്ല എങ്കിലും യഥാർഥ പേര് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സെറ്റിങ്സ് ഉടനെയുണ്ടാകും. പുതിയ നടപടികളുമായി സജീവമായിരിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്). കോൾ വരുമ്പോൾ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
ടെലികോം ഓപ്പറേറ്റർമാരിൽ...
ബെംഗളൂരു; കഴിഞ്ഞ മാർച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച്...
ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 60,000 പേര്‍ക്ക് ജോലിചെയ്യാവുന്ന നിര്‍മാണ യൂണിറ്റ് ബെംഗളൂരുവിലെ ഹൊസൂരിലാണ് സ്ഥാപിക്കുന്നത്.
ഇതിന്റെ ഭാഗമായി റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ജന്‍ജാതീയ ഗൗരവ് ദിവസ് ചടങ്ങില്‍ സംസാരിക്കവേ...
പട്ന∙ ഗർഭാശയ രോഗചികിൽസയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. മുസഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ.കെ.സിങ് ഒളിവിൽ പോയി.
സെപ്റ്റംബർ മൂന്നിനായിരുന്നു യുവതിയെ കബളിപ്പിച്ചു...
ന്യൂഡൽഹി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചു. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനയാത്രയിൽ മാസ്‌കോ ഫെയ്സ്‌കവറോ ധരിക്കൽ നിർബന്ധമില്ല. യാത്രക്കാർക്ക് വേണമെങ്കിൽ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ഭീഷണി മുൻനിർത്തി വിമാനത്തിൽ അറിയിപ്പുകൾ...
പണം പണമായി ഇന്ന് കൊണ്ടുനടക്കാത്തവരാണ് ഇന്ന് കൂടുതലും. എടിഎം കാർഡ് ആയിരിക്കും മിക്കവാറും വാലറ്റുകളിൽ ഇടംപിടിക്കുക. അത്യാവശ്യ സമയങ്ങളിൽ എടിഎമ്മിൽ നിന്നും പിൻവലിക്കുക എന്നതാണ് പല ആളുകളും ചെയ്യറുള്ളത്. ഇങ്ങനെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ കീറിയതോ കേടുപാടുകളുള്ളതോ ആയ കറൻസിയാണ് ലഭിക്കുന്നത് എന്നുണ്ടെങ്കിൽ എന്തുചെയ്യും? ഈ രൂപ നമുക്ക ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല....
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...