National

ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി; ശ്രദ്ധിച്ചില്ലെങ്കിൽ വർഷാവസാനം പണിപാളും

ഡിസംബർ എത്തുകയാണ്, 2022 ന്റെ അവസാനത്തേക്ക് മാറ്റി വെച്ച പല സാമ്പത്തിക കാര്യങ്ങളും പലർക്കുമുണ്ടാകും. അവ ബാങ്കിലെത്തി ചെയ്യേണ്ടവ ആണെങ്കിൽ തീർച്ചയായും നിങ്ങൾ ഡിസംവബാറിലെ ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ബാങ്കിൽ ഇടപാടുകൾക്കായി എത്തുമ്പോൾ അവധിയാണെങ്കിൽ ചിലപ്പോൾ അത് നിങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിയേക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച് ഡിസംബറിൽ...

പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന് എതിര്, ഡിഎംകെ സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമം മതേതരത്വത്തിന് എതിരെന്നും ഉടനടി റദ്ദാക്കണമെന്നുമാണ് ഡി എം കെ യുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. തമിഴ്നാട്ടില്‍ കഴിയുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വമില്ലാത്തതുകൊണ്ട് മാത്രം കാലങ്ങളായി അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. പീഡനങ്ങളില്‍...

മാധ്യമ മേഖലയിലെ പ്രതിപക്ഷശബ്ദത്തിനും അന്ത്യം; പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു; എന്‍ഡിടിവി പിടിച്ചടക്കി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെ ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍(ആര്‍.ആര്‍.പി.ആര്‍.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. ഇന്നലെ രാത്രി 11നാണ് ഇരുവരും രാജിക്കാര്യം കമ്പനിയെ അറിയിച്ചത്. രാജിവെച്ചെങ്കിലും പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ ഇരുവര്‍ക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിതം എന്‍.ഡി.ടി.വിയില്‍ തുടര്‍ന്നും ഉണ്ടാകും....

58കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍

58 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ. കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാരാണ് രോഗിയുടെ ശരീരത്തിൽ നിന്ന് 187 നാണയങ്ങൾ കണ്ടെടുത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ' മാനസിക...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു

റായ്‌പൂർ: സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്.ജില്ലാ റിസർവ്...

ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കും; വിവരം നൽകാതിരുന്നാൽ 1,000 രൂപ പിഴ

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ഡിസംബർ 7ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വന്നേക്കും. ഭേദഗതി സംബന്ധിച്ചു കഴിഞ്ഞ വർഷം പൊതുജനാഭിപ്രായം തേടിയിരുന്നു. ഇനി ദേശീയ...

റീട്ടെയിൽ ഡിജിറ്റൽ രൂപ എത്തുന്നു; ഡിസംബർ ഒന്നിന് ആദ്യ പരീക്ഷണവുമായി ആർബിഐ

ദില്ലി: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്  പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ  നവംബർ ഒന്ന് മുതൽ ആർബിഐ...

ഉച്ചത്തില്‍ പാട്ട് വച്ചത് പിടിച്ചില്ല; വിവാഹച്ചടങ്ങിലേക്ക് തുടരെ ബോംബേറ്; വരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

വിവാഹ ചടങ്ങില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് ബോംബേറ്. വരന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മോമിന്‍പറയിലാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ ഉച്ചത്തില്‍ പാട്ട് വച്ചത് ഒരു സംഘം പ്രദേശവാസികളെത്തി ചോദ്യം ചെയ്തു. എന്നാല്‍, ഇത് വകവയ്ക്കാത്തതിനെത്തുടര്‍ന്ന് ബോംബേറ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

സുപ്രീംകോടതിയെ വെല്ലുവിളിച്ച് കേന്ദ്ര സര്‍ക്കാര്‍; കൊളീജിയം ശിപാര്‍ശ ചെയ്ത കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഫയല്‍ മടക്കി; രാജ്യത്ത് ആദ്യമായി അസാധാരണ നീക്കം

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ അസാധാരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഹൈകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ പേരുകളുള്ള 20 ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ മടക്കിയച്ചു. കേരള ഹൈകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരുകള്‍ ഉള്‍പ്പെടുന്ന ഫയലുകളാണ് കേന്ദ്രം മടക്കിയത്. കൊളീജിയം രണ്ടാമതും കേന്ദ്ര സര്‍ക്കാരിന് അയച്ച ശുപാര്‍ശയാണ് കേന്ദ്ര നിയമ...

ഗുണ്ടാസംഘങ്ങൾക്ക് തീവ്രവാദ ബന്ധം? ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ

ദില്ലി: രാജ്യത്തെ പ്രബല ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടിയുമായി എൻഐഎ. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ദില്ലി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാ സംഘങ്ങൾ ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ നടപടി. തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഈ കൂട്ടത്തിൽ ചില...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img