National

പ്രധാനമന്ത്രി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ്...

യുവാവിനെ കൊന്ന് അറുത്തെടുത്ത തലക്കൊപ്പം സെൽഫി; യുവതിയടക്കം ആറ് പേർ അറസ്റ്റിൽ, സംഭവം ജാർഖണ്ഡിൽ

ദില്ലി : ജാർഖണ്ഡിൽ ഇരുപത്തിനാലുകാരന്റെ അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്ത് യുവാക്കൾ. മുർഹു മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിൽ, ഇരുപത്തിനാലുകാരനായ യുവാവ്, ബന്ധുവായ ഇരുപതുകാരന്റെ തലയറുത്ത് കൊല്ലുകയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളാണ് അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്തത്. പ്രധാന പ്രതിയും ഭാര്യയും അടക്കം ആറ് പേർ അറസ്റ്റിലായി. ഇരുപതുകാരനായ  കനു മുണ്ടയെ യുവാക്കളുടെ സംഘം ഡിസംബർ ഒന്നിനാണ്...

വിമാനമാര്‍ഗം രക്ഷയില്ല; സ്വര്‍ണക്കടത്തുകാര്‍ ഗള്‍ഫ് വിട്ട് മ്യാന്‍മാറിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തുകാര്‍ ഗള്‍ഫ് മേഖലയില്‍നിന്ന് പിന്തിരിയുന്നു. വിമാനമാര്‍ഗം കടത്ത് സുരക്ഷിതമല്ലെന്നുകണ്ട് അവര്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലേക്ക് ചുവടുമാറ്റുന്നു. വിമാനത്താവളത്തില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം ശക്തമായതും കോവിഡ് അടച്ചിടലും ഇതിന് കാരണമായെന്ന് റവന്യൂ ഇന്റലിജന്‍സ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന വഴി ചൈനയില്‍നിന്നാണ് മ്യാന്‍മാറിലേക്ക് അനധികൃതമായി സ്വര്‍ണമെത്തുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പുര്‍, മിസോറം എന്നിവിടങ്ങളിലേക്ക് റോഡ്...

നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രിം കോടതി. മതപരിവർത്തനത്തിനെതിരായ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാറുകളിൽ നിന്ന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്ന് കാണിച്ച് നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. വ്യക്തികളുടെ ബലഹീനതകള്‍ ചൂഷണം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തരുതെന്നും കോടതി...

‘മോദി, മോദി…’, ജോഡോ യാത്രയ്ക്കിടെ ആർപ്പുവിളിച്ച് ജനം; ‘ഫ്ലയിംഗ് കിസ്സി’ലൂടെ മറുപടി നല്‍കി രാഹുല്‍- VIDEO

ജയ്പൂര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ കടന്നു പോവുകയാണ്. രാഹുലിന്‍റെ യാത്രക്കിടെയുണ്ടാകുന്ന രസകരമായ പല സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജോഡോ യാത്രക്കിടെ ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് വിളിക്കുന്നതും അത് കേട്ട് രാഹുല്‍ ഗാന്ധി 'ഫ്ലൈയിംഗ് കിസിലൂടെ' മറുപടി നല്‍കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാരത്...

വീട്ടുടയുമായി ലുഡോ കളിച്ച് പണം തീർന്നു, ഒടുവിൽ സ്വയം പണയം വെച്ച് യുവതി, ആ മത്സരത്തിലും തോറ്റു

പ്രതാപ്​ഗഢ് (ഉത്തർപ്രദേശ്): ലുഡോ കളിച്ച് പണം നഷ്ടപ്പെട്ട യുവതി സ്വയം പണയം വെച്ചതായി റിപ്പോർട്ട്. വീട്ടുടമയോടാണ് യുവതി പന്തയം വെച്ചത്. പണം മുഴുവന്‍ തീർന്നതോടെ സ്വയം പണയം വെക്കുകയായിരുന്നു. ആ കളിയിലും യുവതി തോറ്റു. ഇതോടെയാണ് വിവരം ഭര്‍ത്താവിനെ അറിയിച്ചത്. രേണു എന്ന യുവതിയാണ് ലുഡോ കളിക്ക് അടിമപ്പെട്ട് സ്വയം പണയം വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....

ഇരട്ടകൾക്ക് ഒരു ഭർത്താവ്; വരനെതിരെ കേസെടുത്ത് പൊലീസ്, വെട്ടിലായി മൂവരും

മുംബൈ ∙ ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാർ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും....

‘മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മതത്തെ ദുർബലപ്പെടുത്തും’; പരാമർശവുമായി അഹമ്മദാബാദ് ഇമാം

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും  മതത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീർ അഹമ്മദ് സിദ്ദിഖി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാൽ പള്ളിയിൽ നമസ്‌കരിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരൊറ്റ സ്ത്രീ പോലും പള്ളിയിൽ നമസ്‌കരിക്കുന്നത് നിങ്ങൾ...

ക്ഷേത്രപരിസരങ്ങളിലെ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചു; നേതൃത്വം നല്‍കിയത് കോളജ് അധ്യാപിക; കര്‍ണാടകയില്‍ അഴിഞ്ഞാടി ഹിന്ദുത്വ തീവ്രസംഘടനകള്‍

കര്‍ണാടകയില്‍ മതം നോക്കിയുള്ള വര്‍ഗീകരണ ദ്രുവീകരണ ക്യാമ്പയിനുകള്‍ സജീവമാക്കി തീവ്രഹിന്ദുത്വ സംഘടനകള്‍. മതമൈത്രി വിളിച്ചോതുന്ന ഉത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം സംഘടനകള്‍. ക്യാമ്പയിന്റെ ഭാഗമായി കുടക് പൊന്നംപേട്ട് ഹരിഹര സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുസ്‌ലിം കച്ചവടക്കാരനെ ഒഴിപ്പിച്ചു. കോളജ് അധ്യാപികയും ദുര്‍ഗാ വാഹിനി ജില്ല കോഓഡിനേറ്ററുമായ അംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

എന്തിനാടാ മോഷ്ടിക്കുന്നത്? സത്യസന്ധനായ കള്ളന്റെ ഉത്തരം കേട്ട് ചിരി സഹിക്കാനാവാതെ പൊലീസുകാർ

മോഷ്ടിക്കുക എന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, രസകരമായ ചില കാര്യങ്ങൾ ചെയ്യുന്ന കള്ളന്മാർ എല്ലായിടത്തും ഉണ്ട്. അതൊക്കെ ചിലപ്പോൾ വാർത്തയും ആകാറുണ്ട്. ഇപ്പോൾ ഒരു കള്ളന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്തുകൊണ്ടാണ് എന്നല്ലേ? അയാളുടെ സത്യസന്ധമായ ഏറ്റുപറച്ചിൽ തന്നെയാണ് കാരണം. സം​ഗതി ഇങ്ങനെ, കള്ളൻ മോഷ്ടിച്ചത് പതിനായിരം രൂപ വിലമതിക്കുന്ന വസ്തുക്കളാണ്....
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img