National

ട്രെയിനിൽ നിന്ന് ഇറങ്ങവേ, ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് തെന്നിവീണ് വിദ്യാർത്ഥിനി; രക്ഷിച്ചു; വീഡിയോ

വിശാഖപട്ടണം: റെയിൽവേ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർത്ഥിനി. ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ​ഗുണ്ടൂർ-റായ്​ഗഡ പാസഞ്ചർ ട്രെയിനിൽ നിന്നും ഇറങ്ങുമ്പോളാണ് പെൺകുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്. ഇറങ്ങുന്ന സമയത്ത് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു. സഹായത്തിന് വേണ്ടിയുള്ള വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട്...

ഞെട്ടിച്ച് കോൺഗ്രസ്, നാളെ ഫലം വരാനിരിക്കെ കൂട്ട നടപടി, 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഷിംല: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാ‍ചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ കടുത്ത നടപടി എടുത്ത് കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കൂട്ട നടപടി സ്വീകരിച്ചിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി. ഒറ്റയടിക്ക് 30 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഇവരുടെ പേര് വിവരങ്ങൾ...

‘വികസനമില്ല, മഹാരാഷ്ട്ര മതിയായി, കര്‍ണാടകയില്‍ ലയിപ്പിക്കണം’; ആവശ്യവുമായി 11 മഹാരാഷ്ട്ര ഗ്രാമങ്ങള്‍

പൂനെ: മഹാരാഷ്ട്ര സംസ്ഥാനത്തില്‍ നിന്ന് മാറി കര്‍ണാടകയില്‍ ലയിക്കണമെന്ന് അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെയാണ് ആവശ്യവുമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ എത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തില്‍ ലയിക്കാൻ അനുവദിക്കണമെന്ന് സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം...

ഉത്തർപ്രദേശിൽ പെൺകുട്ടികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്നു; കാരണക്കാരൻ ഈച്ച

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഗ്രാമങ്ങൾ ആർക്കും പരിഹാരം കണ്ടെത്താനാകാത്ത ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു വന്ന യുവതികൾ ആരും ഭർത്താക്കന്മാർക്കൊപ്പം അവരുടെ വീടുകളിൽ കഴിയാൻ തയ്യാറാകുന്നില്ല. എല്ലാവരും സ്വന്തം വീടുകളിലേക്ക് ഓടിപ്പോവുകയാണ്. ഭർത്താക്കന്മാരുടെ പീഡനമോ അമ്മായിയമ്മയുടെ പീഡനമോ കുടുംബ തർക്കമോ ഒന്നുമല്ല ഇതിന് കാരണം, നിസ്സാരം എന്ന് നമ്മൾ...

ബാബരി മസ്ജിദ്: പോരാടാൻ തീരുമാനിച്ച് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്; അദ്വാനിയടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതിചെയ്തിരുന്ന ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരേ നിയമയുദ്ധം തുടരാൻ തീരുമാനിച്ച് അഖിലേന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. പ്രതികളെ ഗൂഢാലോചനാകുറ്റത്തിൽ നിന്നൊഴിവാക്കി ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതിയിൽ ചോദ്യംചെയ്യുമെന്ന് ബോർഡ് അറിയിച്ചു. വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ...

സ്വന്തമായി ഫോണുള്ള സ്ത്രീകളുടെ എണ്ണം വെറും 31 ശതമാനം; രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നതായി റിപ്പോർട്ട്

ദില്ലി: ഡിജിറ്റൽ ഇന്ത്യയിൽ അസമത്വങ്ങൾ കൂടുന്നതായി റിപ്പോർട്ട്. ജാതി, മതം, ലിംഗം, വർഗം, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അസമത്വങ്ങൾ നേരിടുന്നത്. 2021 ൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് സ്വന്തമായി ഫോണുളള പുരുഷൻമാരുടെ എണ്ണം 61 ശതമാനമാണെങ്കിൽ സ്ത്രീകളുടെ എണ്ണം വെറും 31 ശതമാനമാണ്.   'ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്' അനുസരിച്ചാണ് ഈ...

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങളില്‍ ഇഞ്ചോടിച്ച് ബിജെപിയും എഎപിയും, കോണ്‍ഗ്രസ് പിന്നില്‍

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.  ലീഡ് നിലയില്‍ ബിജെപിയും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാടുകയാണ്. 250 സീറ്റുകളില്‍ 118 സീറ്റുകളില്‍ വീതം ബിജെപിയും എഎപിയും ലീഡ് ചെയ്യുന്നു. 11 ഇടത്ത് കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. 42 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണുന്നത്....

‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയാകില്ല’

ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമ്മതം തേടിയിരുന്നുവെന്ന വാദം തള്ളി ഡൽഹി ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് പതിനാറുകാരിക്കും സമ്മതമായിരുന്നുവെന്ന വാദം നിയമത്തിനു മുന്നിൽ അനുമതിയായി കണക്കാക്കാനാകില്ലെന്നു യുവാവിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു. മാത്രമല്ല, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നു കാട്ടാൻ ആധാർ കാർഡിലെ ജനനത്തീയതി തിരുത്താൻ പ്രതി ശ്രമിച്ചത് ‘ഗുരുതര കുറ്റകൃത്യ’മാണെന്നും കോടതി നിരീക്ഷിച്ചു....

പ്രതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം; 2015ല്‍ കൊല്ലപ്പെട്ടെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015-ല്‍ കൊല്ലപ്പെട്ടെന്ന് കരതിയ 'പെണ്‍കുട്ടി'യെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 21 വയസുള്ള യുവതിയെ യു.പിയിലെ ഹാഥ്‌റസില്‍നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ പ്രതിയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അലീഗഢ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി...

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നതിനനുസരിച്ചു കാറ്റും ഈർപ്പവും ന്യുന മർദ്ദത്തിലേക്ക് വലിക്കപ്പെടുന്നതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം പൊതുവെ മഴ ദുർബലമാകാൻ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img