ദുബൈ/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഒമാൻ തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ അസംസ്‌കൃത എണ്ണവില 10 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തി. വരും ദിവസങ്ങളിൽ വില 100 ഡോളർ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ...
ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാക്കപ്പെടുമോ, ഷിപ്പിങ് പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്നെല്ലാമാണ് ആശങ്കയ്ക്ക് കാരണം. ഹോർമുസ് കടലിടുക്ക് അടച്ചാൽ അരി കയറ്റുമതി പ്രതിസന്ധിയിലാകും.
ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ,...
ബെംഗളൂരു: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ഒരു ചെറിയ പട്ടണം ശോകമൂകമായി. ബെംഗളൂരുവിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള അലിപൂർ പട്ടണമാണ് തങ്ങളുടെ പ്രിയ നേതാവിന്റെ വേർപാടിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം.
ഗൗരിബിദാനൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന അലിപൂർ ഇറാനുമായുള്ള ആഴത്തിലുള്ള...
ന്യൂ ഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ഒപ്പുവെച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും മരണ വാറണ്ടിൽ ഒപ്പുവെച്ചിരിക്കുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
"മോദിജി കാർഷിക മേഖലയുടെ വാതിൽ യു.എസിന് തുറന്നുകൊടുത്തു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഒഡീഷ കർഷകർ നശിപ്പിക്കപ്പെടും. ഒരു കൊടുങ്കാറ്റാണ്...
ന്യൂഡൽഹി ∙ ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം താറുമാറായി. ആയിരക്കണക്കിന് യാത്രക്കാരെയും പ്രധാന രാജ്യാന്തര റൂട്ടുകളെയും ഇത് ബാധിച്ചു. ഇന്നലെ ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ സഹായിക്കാനും മുതിർന്ന ഉദ്യോഗസ്ഥരെ...
ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്.
അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക...
ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ, ഓൺലൈൻ ഗെയ്മിങ്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി കോൺക്ലേവിൽ...
ആരോഗ്യപരമായ വെല്ലുവിളികൾ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ റാണ ദഗ്ഗുബട്ടി. വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ച്അദ്ദേഹം ഓർത്തെടുത്തു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും അദ്ദേഹം പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24കാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം. താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസില്‍ വിദ്യാര്‍ഥിനിയുടെ സുഹൃത്ത് പീയുഷ് ദംനോദിയയെയാണ് അറസ്റ്റ് ചെയ്തത്.
ദ്വാരകാപുരിയിലെ താമസസ്ഥലത്തു നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന്...
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ എക്‌സില്‍ ചോദ്യമുയര്‍ത്തി.
ഇതിന് പുറമെ, സോയ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും?,
സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന 'അധിക ഉല്‍പ്പന്നങ്ങള്‍'...
ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...