Monday, May 20, 2024

National

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി 9പേർ മരിച്ചു; അപകടം രാംനഗറിലെ ധേല നദിയിൽ

ദില്ലി: ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്. പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്.

കൊവിഡ് ലോക്ക്ഡൗൺ; രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് കേന്ദ്രം

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് കേന്ദ്രം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിൻ്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കുറവ് കോണ്ടം വില്പന നടന്ന സമയമാണ് ഇത്. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ വില്പന നടത്തിയത്...

കഞ്ചാവ് കടത്ത് കേസിൽ വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളികൾ

കഞ്ചാവ് കടത്തുകേസിൽ ആന്ധ്രയിൽ അറസ്റ്റിലാകുന്നത് അധികവും മലയാളി യുവാക്കൾ. വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളി യുവാക്കളാണ്. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതിനാൽ 46 പേർ ജയിലിൽ തുടരുന്നു. പാടേരുവിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിക്കപ്പെടുന്നവർ തടവിൽ കഴിയുന്നത് വിശാഖപട്ടണം സെൻട്രൽ ജയിലിലാണ്. കഞ്ചാവുകടത്തിയതിന് 93 പേർ നിലവിൽ ഇവിടെ റിമാൻഡിൽ ഉണ്ട്. ഇതിൽ...

ബിജെപിയുടെ അവസാന മുസ്‌ലിം എംപിയും പടിയിറങ്ങി; മുസ്‌ലിം എംപിമാരില്ലാതെ കേന്ദ്ര മന്ത്രി സഭ

മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബിജെപിയുടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു മുസ്‌ലിം എംപിയും ഉണ്ടാകില്ല. മന്ത്രിയെന്ന നിലയിൽ നഖ്‌വി രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ മന്ത്രിസഭാ യോഗത്തിൽ അഭിനന്ദിച്ചു. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കാലാവധി അവസാനിച്ച മൂന്ന് ബിജെപി...

മധ്യപ്രദേശിൽ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി; വിഡിയോ

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ വാര്‍ഡ് 20 ല്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികളുടെ ഓഫീസിലാണ് സംഭവം. ബിജെപി തെരഞ്ഞെടുപ്പ് ഓഫീസില്‍ വച്ചായിരുന്നു സംഭവം. കോണ്‍ഗ്രസ് ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നതായി ഹിരാ നഗര്‍ എസിപിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട്...

ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ബംഗളൂരു സ്വദേശിയായ ഉടമ ഞെട്ടി, പിന്നാലെ എംവിഡി ഉപ്പളയിൽ

ബംഗളൂരു സ്വദേശിയാണ് പ്രസാദ്. ഒരു ബുള്ളറ്റുണ്ട്. ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ളത്. 500 സിസി. ബംഗളൂരുവിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം വീട്ടിലേക്ക് ഒരു ചലാന്‍ വരുന്നു. ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടക്കണം. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും പിഴയുമുണ്ട്. പ്രസാദ് ഞെട്ടി. താനെപ്പഴാ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയത്? നോക്കി ഒന്നുകൂടെ...

‘പൊതിഞ്ഞത് ചിക്കനല്ല, റൊട്ടി; പൊലീസ് അക്രമികൾക്കൊപ്പം’ -ഹോട്ടലുടമയുടെ അറസ്റ്റിൽ പ്രതികരണവുമായി കുടുംബം

ലഖ്നോ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞു നൽകിയെന്ന കുറ്റം ചാർത്തി യു.പിയിൽ ഹോട്ടലുടമയെ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഹോട്ടലുടമയായ മുഹമ്മദ് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തത്. സംഭാൽ ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ വിശദീകരണവുമായി താലിബിന്റെ കുടുംബം രംഗത്തെത്തി. താലിബിനെ മനഃപൂർവം...

മുംബൈയിൽ ശക്തമായ മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങൾ വെള്ളത്തിനടിയിൽ

തിങ്കളാഴ്ച മുതൽ മുംബൈയിൽ കനത്ത മഴയാണ്. നദികളിലെ ജലനിരപ്പും ഉയരുന്നുണ്ട്. താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി എന്നിവയുൾപ്പെടെ ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിധർഭ മേഖലയിലെ ചന്ദ്രപുർ, ഗഡ്ചിറോളി നാഗ്പുർ, വാർധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 3.94 മീറ്റർ ഉയരത്തിൽ വരെയുള്ള തിരമാകൾ അടിക്കാൻ...

മഹാരാഷ്ട്രയിൽ മുസ്ലീം മതനേതാവിനെ വെടിവച്ച് കൊന്നു

മഹാരാഷ്ട്രയിലെ നാസിക്കിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്ലീം മതനേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. അജ്ഞാതരായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ യോല ടൗണിൽ വൈകുന്നേരമാണ് സംഭവം. ‘സൂഫി ബാബ’ എന്ന ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. നെറ്റിയിൽ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ...

ഒരു കുടയും ആറ് കൂട്ടുകാരും : ഗൃഹാതുരത്വമുണര്‍ത്തി കുരുന്നുകളുടെ വീഡിയോ

സോഷ്യല്‍മീഡിയയില്‍ ഗൃഹാതുരത്വമുണര്‍ത്തി കുരുന്നുകളുടെ വീഡിയോ. കോരിച്ചൊരിയുന്ന മഴയത്ത് ഒരു കുടയിലൊതുങ്ങിപ്പോകുന്ന ആറ് കുരുന്നുകള്‍ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്. https://twitter.com/AwanishSharan/status/1543109987605823488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1543109987605823488%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.bignewslive.com%2Fvideo%2F303898%2Fkids-nostalgic-video%2F കയ്യില്‍ സ്ലേറ്റും പിടിച്ചാണ് കുരുന്നുകള്‍ മഴത്ത് പോകുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങും വഴി അപ്രതീക്ഷിതമായി മഴ പെയ്തതോടെ ആകെയുള്ള ഒരു കുടയില്‍ ആറ് പേരും അഭയം തേടുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിശ് ശരണ്‍ ആണ് ഹൃദയസ്പര്‍ശിയായ വീഡിയോ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img