മാള്‍ഡ: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള സഹുർഗാച്ചി ബിദ്യാനന്ദപൂർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതിനെക്കുറിച്ച് വിദ്യാർത്ഥികൾ വളരെക്കാലമായി പരാതിപ്പെടുന്നുണ്ടെന്നും നാട്ടുകാരനായ അഫ്‍സര്‍ പറഞ്ഞു. ഇന്ന് ഭക്ഷണം പരിശോധിച്ചപ്പോള്‍ കയ്യോടെ ഈ പ്രശ്നങ്ങള്‍ പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മുതല്‍ നാല്...
ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച. ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്. സുരക്ഷാ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കർണാടകയിൽ പ്രധാനമന്ത്രി ന്ദര്‍ശനം നടത്തുന്നത്. കർണാടകയിലെ ഹുബ്ളിയിൽ നടക്കുന്ന ഇരുപത്തിയാറാമത് ദേശീയ യുവജനോത്സവം...
ന്യൂഡൽഹി: ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ ഭരണഘടന തിരുത്തിയെഴുതുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തലവൻ പ്രവീൺ തൊഗാഡിയ. പുതിയ ഭരണഘടനയിൽ മുസ്‌ലിംകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് തൊഗാഡിയയുടെ പ്രകോപനപരമായ പരാമർശങ്ങൾ.
'അധികാരത്തിലെത്തിയാൽ നമ്മൾ ഭരണഘടന തിരുത്തിയെഴുതും. അതുവഴി ഒരു ഭരണഘടനാ പദവിയും വഹിക്കാൻ മുസ്‌ലിംകളെ അനുവദിക്കില്ല. നമുക്ക് നമ്മുടെ രാജ്യത്തെ...
ന്യൂഡൽഹി∙ ടിവി ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പൊലീസിന്റെ അനുമതി. നൂപുർ ശർമ ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസൻസ് നൽകിയതായി ഡൽഹി പൊലീസ് അധികൃതർ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമർശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവർ...
ദില്ലി: പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യാൻ അനുവദിച്ചു.
സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്,...
ന്യൂഡല്‍ഹി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വര്‍ധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികള്‍ 10000 കോടി ഡോളറാണ് നാട്ടിലേക്ക് അയച്ചത്. നാട്ടിലേക്ക് പണം അയക്കുന്നതില്‍ ഒരു വര്‍ഷം കൊണ്ട് 12 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി....
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കൾക്കും വിലക്കേർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. ഇക്കാര്യം പരിഗണിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സി.പി.സി.ബി.) നിർദേശം നൽകി.
പ്ലാസ്റ്റിക് പൂക്കളും ഇലകളും മറ്റ് അലങ്കാരവസ്തുക്കളും പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് പുണെ സ്വദേശിയായ കർഷകൻ രാഹുൽ പവാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടുമാസത്തിനകം...
ചെന്നൈ: ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയിൽ രാവിലെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമർശനം കടുപ്പിക്കുകയായിരുന്നു. ഗവർണർമാരുടെ ഇടപെടൽ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിൽ ഗവർണർ - സി പി എം ഒത്തുകളി...
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു. തേജസ്വി (25), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മകൾക്കും ഗുരുതര പരിക്കുണ്ട്. സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഇവരുടെ ദേഹത്തേക്ക് തൂൺ തകർന്നുവീണത്. നാഗവര ഏരിയയിൽ കല്യാൺ നഗർ-എച്ച്.ആർ.ബി.ആർ ലേ ഔട്ട് റോഡിലാണ് അപകടം.
നിർമാണത്തിലെ അപാകതകളാണ് അപകടത്തിന്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുബവും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.ബവാനയിലാണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിന് നോട്ടീസ് അയച്ചു.
കാസർകോട്: ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കകത്തും പുറത്തും ഏറെ വിവാദമായതോടെ പിൻമാറാൻ എസ്.ഡി.പി.ഐ തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.എം. അഷ്റഫ്...