National

രാജ്യത്തെ ഏറ്റവും പഴക്കമുള്ള കേസ് തീർപ്പാക്കി കൊൽക്കത്ത ഹൈക്കോടതി

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേസ് തീർപ്പാക്കി രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി . 1951ൽ ഫയൽ ചെയ്ത കേസാണ് 72 വർഷങ്ങൾക്കിപ്പുറം തീർപ്പാക്കിയിരിക്കുന്നത്. ബെർഹാംപോർ ബാങ്ക് ലിമിറ്റഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് ആസ്തി പണമാക്കി മാറ്റുന്ന കേസാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ തീർപ്പാക്കിയിരിക്കുന്നത്. ഇനി രാജ്യത്ത് തീർപ്പാക്കാൻ ഉള്ള പഴക്കം ചെന്ന...

ഉദ്ഘാടനത്തിന് കാത്തിരുന്നില്ല; ബെംഗളൂരു-മൈസൂരു ദേശീയപാത തുറന്നു; കുതിച്ച് കെ.എസ്.ആര്‍.ടി.സികള്‍; മണിക്കൂറുകള്‍ ലാഭം; കേരളത്തിന് നേട്ടം

ഉദ്ഘാടനത്തിന് മുന്നേ ബെംഗളൂരു-മൈസൂരു ദേശീയപാത (എന്‍ എച്ച് 275) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. അറ്റകുറ്റപണികള്‍ അടക്കം പൂര്‍ത്തിയായ പാതയുടെ 90 ശതമാനം ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ കേരള, കര്‍ണാടക ആര്‍ടിസികള്‍ മണിക്കൂറുകളാണ് ലാഭിക്കുന്നത്. ഗതാഗതക്കുരുക്കില്‍ പെട്ട് പകല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ബസുകള്‍ മണിക്കൂറുകള്‍ വൈകുന്നത് പതിവായിരുന്നു. ദേശീയപാതയിലെ 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം...

അലഹബാദിലെ ഷാഹി മസ്ജിദ് പൊളിച്ചു നീക്കുന്നു

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ അലഹബാദ് ഷാഹി മസ്ജിദ് പൊളിച്ചുനീക്കുന്നു. പ്രയാഗ്‌രാജ്-ഹാൻഡിയ ദേശിയപാതക്ക് വീതി കൂട്ടുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് പള്ളി പൊളിക്കുന്നത്. പള്ളി പൊളിക്കുന്നതിനെതിരെ മസ്ജിദ് ഇമാം നൽകിയ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട നടപടി. പള്ളി പൊളിച്ചുനീക്കിയാൽ മാത്രമേ റോഡ് വികസനം സാധ്യമാകൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പള്ളി പൊളിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

2024ലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി തന്നെ; പാര്‍ട്ടി നിലപാട് വ്യക്തമാക്കി അമിത് ഷാ

ദില്ലി: രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞ് വച്ചത്. പ്രാദേശിക പാര്‍ട്ടികള്‍...

ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു

ജയ്‌സാൽമീർ: രാജസ്ഥാനിലെ ബാർമറിൽ 26 വയസ്സുള്ള ഇരട്ടകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ അപകടത്തിൽ കൊല്ലപ്പെട്ടു. രാജസ്ഥാൻ സ്വദേശിളായ സുമേർ സിങ്, സോഹൻ സിങ് എന്നിവരാണ് മരിച്ചത്. ഒരാൾ ​ഗുജറാത്തിലെ സൂറത്തിൽ വീടിന്റെ ടെറസിൽ നിന്ന് വീണ് മരിച്ചപ്പോൾ മറ്റൊരാൾ 900 കിലോമീറ്റർ അകലെയുള്ള വീടിന് സമീപത്തെ വാട്ടർ ടാങ്കിലേക്ക് തെന്നി വീണ് മരിച്ചു. ഇരുവരുടെയും...

ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ! വൈറലായി അറുപത് വർഷം മുമ്പുള്ള ബില്ല്

ഓരോ ദിവസവും പുതിയ ഉയരങ്ങൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 5200 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്. പവന് 320 രൂപ വർദ്ധിച്ച് 41,600 രൂപയുമാണ് വില. സ്വർണം ഇങ്ങനെ മുകളിലേക്ക് കുതിപ്പ് തുടരുന്നതിനിടയിലാണ് സ്വർണം വാങ്ങിയ പഴയൊരു ബില്ല് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്....

അസമിൽ ന്യൂനപക്ഷ മേഖലയിൽ കൂട്ടകുടിയൊഴിപ്പിക്കൽ; 2 ദിവസത്തിൽ ഇടിച്ചു നിരത്തിയത് 500 ഓളം വീടുകൾ

അസം: അസമിലെ കൂട്ടകുടിയൊഴിപ്പിക്കലിൽ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ലഖിംപൂർ ജില്ലയിലാണ് ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ. സംരക്ഷിത വനമേഖല കൈയേറിയെന്നു ആരോപിച്ചാണ് കുടിയൊഴിപ്പിക്കൽ തുടരുന്നത്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ബുൾഡോസറുകൾ എത്തിയത്. മൊഗുലി ഗ്രാമത്തിലെ 201 കുടുംബങ്ങളെയാണ് ഒറ്റയടിക്ക് ഒഴിപ്പിച്ചത്. പാവ സംരക്ഷിത വനമേഖലയിലെ 200 ഏക്കറാണ് ആദ്യ ദിനം കുടിയൊഴിപ്പിക്കൽ നടത്തിയത്. രണ്ടാം...

പിറന്നാൾ ആഘോഷം അതിരുകടന്നു; മുഖത്ത് വെടിയേറ്റ യുവാവിന് ഗുരുതര പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ജോനാപൂരിൽ പിറന്നാൾ ആഘോഷത്തിനിടെ മുഖത്ത് വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പിറന്നാൾ പരിപാടിക്കിടെ നടത്തിയ ആഘോഷ വെടിവെപ്പിലാണ് യുവാവിന് പരിക്കേറ്റത്. ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോനാപൂർ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ പ്രമോദ് (37) എന്നയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി ഇയാളെ ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലേക്ക്...

മദ്യപിച്ച് ലക്കുകെട്ട് ബിൽബോർഡിൽ വലിഞ്ഞു കയറി പരാക്രമം, പിന്നെ സംഭവിച്ചത്. (വീഡിയോ)

മദ്യപിച്ചാൽ ചില മനുഷ്യർ വളരെ നിശബ്ദരായി വീട്ടിൽ പോവും. എന്നാൽ, മറ്റ് ചിലർ അങ്ങനെ അല്ല. വൻ ഷോ ഓഫ് ആയിരിക്കും. എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് പറയാൻ പറ്റില്ല. അങ്ങനെ ചെയ്ത് ഒരാളങ്ങ് വൈറലായിരിക്കുകയാണ്. എന്താണ് ഇയാൾ ചെയ്തത് എന്നല്ലേ? തെലങ്കാനയിലെ സിദ്ദിപേട്ടിൽ നിന്നുള്ള ഈ മനുഷ്യൻ മദ്യപിച്ച് ഒരു ബിൽബോർഡിൽ വലിഞ്ഞു കയറി. ബുധനാഴ്ചയാണ്...

‘വിമാനം വൈകിപ്പിച്ചത് സുഹൃത്തുക്കൾക്ക് കാമുകിമാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ’; വ്യാജബോംബ് ഭീഷണി നടത്തിയയാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് അറസ്റ്റിലായ അഭിനവ്. വിമാനത്തിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്ക് കാമുകിമാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു വ്യാജബോംബ് ഭീഷണി മുഴക്കിയതെന്ന്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img