National

രണ്ടു ദിവസം, നഷ്ടം നാലു ലക്ഷം കോടി; വിപണിയിൽ മൂക്കുകുത്തി അദാനി

മുംബൈ: ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെ, ഓഹരി വിപണിയിൽ കനത്ത ആഘാതം നേരിട്ട് അദാനി ഗ്രൂപ്പ്. രണ്ടു ദിവസത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് നാലു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചു പോയത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അദാനി എന്റർപ്രൈസസ്,...

ഭാര്യയുമായി വഴക്കിട്ട്, മൂന്നു വയസ്സുകാരനെ തൂമ്പാ കൊണ്ട് അടിച്ചുകൊന്ന് പിതാവ്; മൃതദേഹം കുഴിച്ചുമൂടി, അറസ്റ്റ്

ലക്നൗ: ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ തൂമ്പാ കൊണ്ട് അടിച്ചു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ഹൊസ്സെയിൻ​ഗഞ്ചിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഹൊസ്സെയ്ൻ​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിത്തിസാപൂർ ​ഗ്രാമത്തിൽ നിന്നുള്ള  ചന്ദ്ര കിഷോർ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ''ബുധനാഴ്ച രാത്രിയാണ് ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുന്നത്....

ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ശ്രീനഗർ∙ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിലാണ് യാത്ര നിര്‍ത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷം യാത്ര പുനരാരംഭിക്കും. ജമ്മുവിലെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയില്‍ ഇരച്ചുകയറി. പൊലീസ് നിഷ്ക്രിയമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പുനരാരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ്...

പാമ്പാട്ടിയെ വിശ്വസിച്ചു, കൗതുകത്തിന് പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫി; കടിയേറ്റ യുവാവിന് ദാരുണാന്ത്യം

നെല്ലൂര്‍: വിഷ പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്. പ്രകാശം ജില്ലയിലെ തല്ലൂർ മണ്ഡലത്തിലെ ബോഡിക്കുറപ്പാട് ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ അംഗമായ യുവാവ് നെല്ലൂരിലെ കണ്ടുകൂർ ടൗൺ പരിധിയിൽ കോവൂർ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഒരു പാമ്പാട്ടി...

മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; ‘ഇന്‍കോവാക്’ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

ഡൽഹി: കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്‌സിൻ പുറത്തിറക്കുന്നത്. വാക്‌സിൻ ഇന്നു മുതൽ ജനങ്ങൾക്ക് ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിൻ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇൻകോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്. നിലവിൽ 18...

‘ശിങ്കിടികളുടെ കൂട്ടമാണ് കോണ്‍ഗ്രസ്’; അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി

ദില്ലി: എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെ അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി രംഗത്ത്. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് പാര്‍ട്ടി വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ശിങ്കിടികളുടെ കൂട്ടമാണ് കോണ്‍ഗ്രസെന്നും ഷെര്‍ഗില്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെയാണ് ഷെര്‍ഗില്‍ ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, അനിൽ ആന്‍റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം...

കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ

മുംബൈ: കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ ചുമത്തി സെബി. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് നിർദ്ദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ 7 അനുബന്ധ കമ്പനികളിൽ നിന്നായി 3500 കോടി രൂപ മൈസൂർ അമാൽഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്ക് വകമാറ്റിയെന്നും ഇത് ഓഹരി...

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല:22 പ്രതികളെ കോടതി വെറുതെ വിട്ടു

മുംബൈ: 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവർഷത്തിനുശേഷം...

ബി.ജെ.പി നേതാവ് വീടിന് മുന്നിൽ വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ പിടിയില്‍

മണിപ്പൂർ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പാർട്ടി സംസ്ഥാന ഘടകം എക്സ്-സർവീസ്മെൻ സെൽ കൺവീനറായ ലൈഷ്റാം രമേഷ്വർ സിങ്ങാണ് (50) വെടിയേറ്റ് മരിച്ചത്. ക്ഷേത്രി ലെയ്‌കൈ ഏരിയയിലെ വീടിന് മുന്നിൽവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് തൗബൽ പൊലീസ് സൂപ്രണ്ട് ഹവോബിജം ജോഗേഷ് ചന്ദ്ര പറഞ്ഞു. സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. രജിസ്ട്രേഷൻ നമ്പരില്ലാത്ത...

എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപയുടെ വായ്പ; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ വായ്പയായി നല്‍കുമെന്ന് പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്നും പിഐബി...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img